1 GBP = 92.40 INR                       

BREAKING NEWS

അയര്‍ലന്റ് വീണ്ടും കലാപകലുഷിതമാകുന്നു; ചേരിതിരിഞ്ഞുള്ള ഗാംഗ് ലഹളകള്‍ പതിവാകുന്നു; ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ടത് രണ്ടുപേര്‍

Britishmalayali
kz´wteJI³

ല്‍പകാലത്തെ ഇടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും രക്തമൊഴുകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യം വീണ്ടും കലാപകലുഷിതമാകുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ചേരി തിരിഞ്ഞുള്ള ഗാംഗ് ലഹളകള്‍ ഇതിന്റെ ഭാഗമായി ഇവിടെ പതിവാണ്. ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ടത് രണ്ടുപേരാണ്. നോര്‍ത്ത് ഡബ്ലിനിലെ സെന്റ് മാര്‍ഗററ്റ്സ് ഏരിയയില്‍ എയര്‍പോര്‍ട്ടിന് സമീപത്ത് കൂടെ കാറില്‍ സഞ്ചരിക്കവെയാണ് ഇരുവര്‍ക്കും വെടിയേറ്റിരിക്കുന്നത്. കാറോടിച്ചിരിക്കുന്ന ആള്‍ക്ക് അഞ്ച് വട്ടമാണ് വെടിയേറ്റിരിക്കുന്നത്. ഇതിലൊന്ന് തലയ്ക്കാണേറ്റത്.

എന്നാല്‍ യാത്രക്കാരന് പുറകില്‍ ഒരു വെടിയാണേറ്റിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് ചേരിതിരിഞ്ഞുള്ള ഏറ്റ്മുട്ടലുകള്‍ പതിവാകുന്ന വേളയിലാണ് ഈ കൊലകള്‍ നടന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കലഹത്തിന്റെ ഭാഗമായി 17കാരനായ കീനെ മുല്‍റെഡി വുഡ്സ് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാണ്ട് 30 വയസുള്ള രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡബ്ലിനിലെ ഡാര്‍ഡെയില്‍ പ്രദേശത്ത് കത്തിച്ച ഒരു കാറിനരികത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയിരുന്നത്.

കൊല്ലപ്പെട്ടവരെ പോലീസിന് നല്ല പോലെ അറിയാമെന്നും കൂലോക്കിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് അടുത്ത ബന്ധങ്ങളുണ്ടെന്നും പോലീസ് പറയുന്നു. ഫോര്‍ക്ക്ലിഫ്റ്റ് ട്രക്ക് കമ്പനിക്ക് സമീപത്ത് വെടിവയ്പ് നടന്ന സ്ഥലം പൊടുന്നനെ ഫോറന്‍സിക് ടീമും സായുധ പോലീസും വലയം ചെയ്തിരുന്നു. ഇന്നലെ വെടിവയ്പ് നടന്ന സ്ഥലം കൂലോക്കിന് അഞ്ച് മൈലുകള്‍ക്കപ്പുറമാണ്. അടുത്തിടെ ഉണ്ടായ ഗ്യാംഗ് യുദ്ധങ്ങളുടെ ഹബായാണിത് വര്‍ത്തിക്കുന്നത്. ഡ്രോഗ്ഹെഡ ടൗണില്‍ പരസ്പരം യുദ്ധം ചെയ്തിരുന്ന രണ്ട് ഗ്യാംഗുകളിലൊന്നിലെ അംഗമാണ് കൊല്ലപ്പെട്ട ടീനേജര്‍.ഡബ്ലിന് ഏതാണ്ട് 30 മൈല്‍ വടക്ക് മാറിയാണിത് നിലകൊള്ളുന്നത്.

കൊല്ലപ്പെട്ടയാളെ ഞായറാഴ്ച രാത്രി ഇവിടേക്ക് തട്ടിക്കൊണ്ട് വന്നതാണെന്നും ഇവിടെ ഒരു വീട്ടില്‍ വച്ചാണിയാളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് വിശ്വസിക്കുന്നു. തുടര്‍ന്ന് ഇയാളുടെ മൃതദേഹം വെട്ടിക്കീറി പാര്‍ട്സുകളാക്കുകയായിരുന്നു. ചില ഭാഗങ്ങള്‍ ബ്ലാക്ക് പ്യൂമയുടെ  പുറകില്‍ തിങ്കളാഴ്ച രാത്രികൂലോക്കില്‍ കാണപ്പെട്ടിരുന്നു. ബുധനാഴ്ച ഇയാളുടെ കൂടുതല്‍ ശരീരഭാഗങ്ങള്‍ കാണപ്പെട്ടിരുന്നു. വികൃതമാക്കിയ ശിരസ് ഡ്രോംഗ്ഹെഡ പ്രദേശത്തെ കത്തിച്ച കാറിലാണ് കിടന്നിരുന്നത്. ഇയാളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഡ്രോംഗ്ഹെഡയിലെ വീട് പോലീസ് വലയത്തിലാണ്.ഇവിടെ ഫോറന്‍സിക് പരിശോധനകള്‍ നടന്ന് വരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category