1 GBP = 92.40 INR                       

BREAKING NEWS

പോലീസ് കൈകാണിക്കു മ്പോള്‍ ഇന്ധനം കുറയു ന്ന ലൈറ്റ് കാറില്‍ തെളിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 100 പൗണ്ട് പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റും

Britishmalayali
kz´wteJI³

നിങ്ങള്‍ കാറില്‍ ഇന്ധനം നിറയ്ക്കുന്നത് പൂര്‍ണമായും തീരുന്നതിന്റെ വക്കിലെത്തിയിട്ടാണോ...? അത്തരത്തില്‍ വണ്ടിയോടിക്കുന്നത് പോലീസ് കണ്ട് പിടിച്ചാല്‍ കടുത്ത പിഴയും പെനാല്‍റ്റി പോയിന്റുകളും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. അതായത് പോലീസ് കൈകാണിക്കുമ്പോള്‍ ഇന്ധനം കുറയുന്നതിന്റെ ലൈറ്റ് കാറില്‍ നിങ്ങളുടെ കാറില്‍ തെളിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് 100 പൗണ്ട് പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റുമാണെന്ന് പ്രത്യേകം ഓര്‍ക്കുക. അധികമാര്‍ക്കും അറിവില്ലാത്തതും കര്‍ക്കശമായതുമായ ഈ നിയമത്തിന്റെ ചില വിശദാംശങ്ങള്‍ പരിശോധിക്കാം.

ഇത്തരത്തില്‍ ഇന്ധനം കുറഞ്ഞ് കാര്‍ നടുറോഡില്‍ നിന്ന് പോകുന്ന സാഹചര്യമുണ്ടായാല്‍ അത് മറ്റ് അപകടത്തിന് വഴിയൊരുക്കുകയും മറ്റ് വാഹനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുമെന്നതിനാലാണ് ഈ പ്രവണതയെ കടുത്ത നിയമലംഘനമായി കണക്കാക്കി കര്‍ക്കശ നടപടികള്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ വാഹനം നിന്ന് പോയാല്‍ അതില്‍ സഞ്ചരിക്കുന്നവര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യും. കാറില്‍ ഇന്ധനമില്ലാതെ റോഡില്‍ നിന്ന് പോയാല്‍ അത് ശ്രദ്ധക്കുറവായി കണക്കാക്കിയാണ് ഡ്രൈവിംഗ് പിഴ ചുമത്തുന്നത്.

കാറില്‍ ഇന്ധനം തീര്‍ന്ന് നിങ്ങള്‍ റോഡില്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാവുകയും പോലീസിന്റെ ശ്രദ്ധയില്‍ ഇത് പെടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് മേല്‍ 100 പൗണ്ട് പിഴയും ലൈസന്‍സിന് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ചുമത്താന്‍ പോലീസിന് അധികാരമുണ്ട്. ഇത്തരത്തില്‍ കാറില്‍ ഇന്ധനം തീര്‍ന്ന് അത് അപകടത്തിന് വഴിയൊരുക്കുകയും കേസ് കോടതിയില്‍ എത്തുകയും ചെയ്താല്‍ കൂടുതല്‍ പിഴ നിങ്ങള്‍ക്ക് മേല്‍ ചുമത്തിയേക്കാം. ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് നിര്‍വഹിക്കുന്നവര്‍ക്ക് മേല്‍ ഒരു കോടതിക്ക് പരിധിയില്ലാതെ പിഴ ചുമത്താമെന്ന് പ്രത്യേകം ഓര്‍ക്കുക.

ഇതിന് പുറമെ ലൈസന്‍സിന് മേല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകള്‍ വരെ ചുമത്താനും കോടതിക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ കോടതിയിലെത്തുന്ന ഇത്തരം കേസുകളില്‍ സാധാരണ 5000 പൗണ്ട് വരെയാണ് പിഴ ചുമത്തപ്പെടാറുളളത്.ഇന്ധനം തീര്‍ന്ന് പോകുന്നതിനെ തുടര്‍ന്ന് വണ്ടി റോഡില്‍ നിന്ന് പോകുന്നവരുടെ മേലും ഇത്രയും തുക പിഴ ചുമത്താനാവുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഇതിന് പുറമെ ഇന്ധനം തീര്‍ന്ന് നിന്ന് പോയ വണ്ടി റോഡില്‍ നിന്നും മാറ്റുന്നതിനുള്ള ചെലവും നിങ്ങള്‍ വഹിക്കേണ്ടി വരും.

ഇതിന്റെ ചെലവ് ഇന്‍ഷുറര്‍മാരും ബ്രേക്ക് ഡൗണ്‍ പ്രൊവൈഡര്‍മാരും വഹിക്കില്ല. ഇന്ധനം വളരെ കുറവായ അവസരത്തില്‍ കാറോടിക്കുന്നത് കാറിന് ടെക്നിക്കലായി വളരെ ദോഷം ചെയ്യുന്ന കാര്യമാണെന്ന് കൂടി ഓര്‍ക്കുക. ഇന്ധനത്തിന്റെ കരുതല്‍ തീരുകയും ഫ്യൂവല്‍ പമ്പ് വരളുകയും ചെയ്താല്‍ നിങ്ങളുടെ കാര്‍ റിപ്പയര്‍ ചെയ്യേണ്ട അവസ്ഥയുമുണ്ടാകും. ഇതിന് നല്ലൊരു തുക ചെലവാകുകയും ചെയ്യും. അതിനാല്‍ ഇന്ധനം തീരുന്നുവെന്ന മുന്നറിയിപ്പ് ലൈറ്റ് തെളിയുന്ന വേളയില്‍ തന്നെ ഇന്ധനം നിറയ്ക്കുന്നതായിരിക്കും നല്ലത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category