1 GBP = 98.80INR                       

BREAKING NEWS

ലിയാമോളേയും ജിത്തുവിനെയും ആഷ്‌ലിയേയും പോലെ 200 കുട്ടികള്‍; ഒന്നു കരയാന്‍ പോലുമാവാതെ ജീവിതത്തോട് പോരാടുന്ന ഈ കുഞ്ഞുങ്ങളെ തുണയ്‌ക്കേണ്ടേ?

Britishmalayali
kz´wteJI³

ഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജീവിതത്തോടു പോരാടുന്ന മൂന്നു പെണ്‍കുട്ടികളെയാണ് ബ്രിട്ടീഷ് മലയാളിയിലൂടെ വായനക്കാര്‍ അറിഞ്ഞത്. ഇതുപോലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിത ദുരിതത്തോട് പൊരുതി മുന്നേറാന്‍ കൊതിക്കുന്ന 200 കുട്ടികളുണ്ട്. നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ഒരു ജോലി നേടുവാനും ഒപ്പമുള്ള സഹോദരങ്ങള്‍ക്കു തുണയാകാനും രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് സഹായം നല്‍കുവാനുമൊക്കെയാണ് ഈ കുഞ്ഞുങ്ങളുടെ ആഗ്രഹം. നമ്മള്‍ സഹായിച്ചില്ലെങ്കില്‍ ഒരുപക്ഷെ, അവരുടെ ജീവിതം ഇരുട്ടിലേക്ക് വഴുതി വീണേക്കാം, പഠനം തന്ന നിലച്ചേക്കാം. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ പിന്തുണ വീണ്ടും വീണ്ടും തേടുന്നത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നഴ്‌സിങ് സഹായത്തിനായി ആരംഭിച്ച അപ്പീലില്‍ 2,815 പൗണ്ടാണ് ഗിഫ്റ്റ് എയിഡ് ഉള്‍പ്പെടെ എത്തിയത്. ഇതോടെ നഴ്‌സിംഗ് സഹായ നിധിക്കായി ശേഖരിച്ച തുക 39016.25 പൗണ്ട് ആയി മാറി. നഴ്സിംഗ് സ്‌കോളര്‍ഷിപ്പിലേക്ക് ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളില്‍ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നല്‍കുന്നതിനായി തെരഞ്ഞെടുത്തത്. 200 അപേക്ഷകളില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ പിതാവിനെ നഷ്ടപ്പെട്ടവര്‍ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവര്‍ എട്ടും പിതാവും മാതാവുമില്ലാത്തവര്‍ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ ഉള്ളവര്‍ നാലു പേരാണ്. ഇവരില്‍ എല്ലാവരും ഇപ്പോള്‍ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.
 
കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങള്‍ വന്ന് തളര്‍ന്നു കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍, അംഗവൈകല്യങ്ങള്‍ സംഭവിച്ചവര്‍, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ള തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ബധിരര്‍, മൂകര്‍, അന്ധര്‍ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവര്‍ 50 പേരും ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവര്‍ അഞ്ചു പേരുമുണ്ട്.
ഇത്തരത്തില്‍ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നല്‍കുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നല്‍കിയവര്‍, വായനക്കാര്‍, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, സ്പോണ്‍സേഴ്സ് തുടങ്ങിയവര്‍ നിര്‍ദേശിച്ച നിര്‍ധനരായവര്‍ എന്നിവരെ കൂടി ചേര്‍ത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങള്‍ക്ക് ഇവരെ സഹായിക്കാന്‍ അവസരമുണ്ട്. നിങ്ങളുടെ മനസ്സില്‍ അല്‍പ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേര്‍ത്ത് ഇവര്‍ക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേര്‍ക്ക് 20, 000 വീതം കൊടുക്കണമെങ്കില്‍ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Nursing Students Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category