1 GBP = 92.00 INR                       

BREAKING NEWS

ഇനി ഷോപ്പിംഗ് സെയിന്‍സ്ബറിയില്‍ നിന്നാകാം; അസ്ദയെയും മോറിസണെയും തോല്‍പ്പിച്ച് വിലക്കുറവില്‍ റെക്കോര്‍ഡിട്ട് സെയിന്‍സ്ബറിയില്‍ മിക്ക സാധനങ്ങള്‍ക്കും വന്‍ വിലക്കുറവ്

Britishmalayali
kz´wteJI³

നിങ്ങള്‍ ഷോപ്പിംഗിന് ഒരുങ്ങുകയാണോ? എന്നാല്‍ ഇപ്പോള്‍ സെയിന്‍സ്ബറിയിലേക്ക് പോവുന്നതായിരിക്കും കൂടുതല്‍ ലാഭകരമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എതിരാളികളായ സൂപ്പര്‍മാര്‍ക്കറ്റുകളായ അസ്ദയെയും മോറിസണെയും തോല്‍പ്പിച്ച് വിലക്കുറവില്‍ റെക്കോര്‍ഡിട്ട് സെയിന്‍സ്ബറിയില്‍ മിക്ക സാധനങ്ങള്‍ക്കും വന്‍ വിലക്കുറവാണിപ്പോഴുള്ളത്.2019ല്‍ ഏറ്റവും വിലക്കുറവേകിയ സൂപ്പര്‍മാര്‍ക്കറ്റ് സെയിന്‍സ്ബറീസ് ആണെന്നാണ് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച്..? സാക്ഷ്യപ്പെടുത്തുന്നത്.

ഇത് പ്രകാരം കഴിഞ്ഞ വര്‍ഷമുടനീളം ഗ്രോസറികളില്‍ 53 ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് സയിന്‍സ്ബറീസില്‍ വരുന്ന വില വെറും 107.01 പൗണ്ട് മാത്രമാണ്. ഇത്രയും സാധനങ്ങള്‍ക്ക് അസ്ദയില്‍ 64 പെന്‍സും മോറിസണ്‍സില്‍ 2.12 പൗണ്ടും കൂടുതലായിരുന്നുവെന്നും വിച്ച്...? എടുത്ത് കാട്ടുന്നു.ബ്രാന്‍ഡഡ് ഐറ്റങ്ങള്‍ വില്‍ക്കാത്തതിനാല്‍ ബഡ്ജറ്റ് ചെയിനുകളായ ആല്‍ഡിയെയും ലിഡിലിനെയും ഈ പട്ടികയില്‍ പെടുത്തിയിട്ടില്ല. സയിന്‍സ്ബറീസില്‍ ഇത്രയും വിലക്കുറവില്‍ ലഭിക്കുന്ന ബ്രാന്‍ഡഡ് സാധനങ്ങളില്‍ ആന്‍ഡ്രെക്സ് ടോയ്ലറ്റ് പേപ്പര്‍, വീറ്റാബിക്സ്, ഡോല്‍മിയോ പാസ്റ്റ് സോസ് പ്ലസ് ബ്രെഡ്, ക്രിസ്പ്സ്, ബട്ടര്‍, ചീസ്, ക്ലീനിംഗ് പ്രൊഡക്ടുകള്‍, പെറ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം വിലക്കുറവിന്റെ കാര്യത്തില്‍ സയിന്‍സ്ബറീസ് ഒന്നാം സ്ഥാനത്ത് നിലകൊണ്ടപ്പോള്‍  മോറിസണ്‍സ് മൂന്നാം സ്ഥാനത്തും അസ്ദ രണ്ടാം സ്ഥാനത്തുമായിരുന്നു. ബഡ്ജറ്റ് ഐറ്റങ്ങളുടെ വില തങ്ങള്‍ സമീപകാലത്ത് വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് സയിന്‍സ്ബറീസ് തലവനായ മൈക്ക് കൂപ്പ് പറയുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസങ്ങളില്‍ തങ്ങളുടെ ഗ്രോസറി വില്‍പനയില്‍ 0.4 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്നും ഓണ്‍ലൈന്‍ വില്‍പനയില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ഗ്രോസറികളില്‍ 53 ബ്രാന്‍ഡഡ് സാധനങ്ങള്‍ക്ക് 107.01 പൗണ്ട് മാത്രം നല്‍കേണ്ടി വന്നപ്പോള്‍ അസ്ദയില്‍ ഇതിന്  107.65 പൗണ്ടും മോറിസണ്‍സില്‍ 109.13 പൗണ്ടും ടെസ്‌കോയില്‍ 112.40 പൗണ്ടും ഒകാഡോയില്‍ 116.40 പൗണ്ടും വെയ്റ്റ്റോസില്‍ 117.81 പൗണ്ടും നല്‍കേണ്ടി വന്നുവെന്നാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ ഭാഗമായി വിച്ച്..? എടുത്തു കാട്ടുന്നത്. ഫെസ്റ്റിവ് ഡിസ്‌കൗണ്ട് അവസാനിച്ചതിന് ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ധനവില ലിറ്ററിന് 5.2 പൗണ്ടോളം വര്‍ധിച്ചുവെന്നാണ് എഎ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category