kz´wteJI³
2020 ജനുവരി 31ന് ബ്രക്സിറ്റിലൂടെ യുകെ യൂറോപ്യന്‍ യൂണിയന് വിട്ട് പോകാന്‍ ഒരുങ്ങുകയാണ്. ഇതിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കവെ ബ്രക്സിറ്റ് പദ്ധതികള്‍ വിവരിച്ച് ഗവണ്മെന്റ് രംഗത്തെത്തി. അന്നേ ദിവസത്തെ രേഖപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പ്രത്യേക ലൈറ്റുകള്‍ പാര്‍ലമെന്റ് കെട്ടിടമടക്കമുള്ള നിര്‍ണായക സ്ഥാനങ്ങളില്‍ മിന്നിക്കുന്നതായിരിക്കും. ഇതിന് പുറമെ നിരവധി യൂണിയന് ജാക്കുകള്‍ പാറിപ്പറക്കുകയും ചെയ്യും. ബ്രക്സിറ്റിനെ അടയാളപ്പെടുത്തുന്നതിനായി പ്രത്യേക ബ്രക്സിറ്റ് നാണയം പുറത്തിറക്കുകയും ചെയ്യും. ബ്രക്സിറ്റ് ദിവസത്തെ അടയാളപ്പെടുത്തുന്നതിനായി സംഭവിക്കുന്ന കാര്യങ്ങളാണിവ.
അന്നേ ദിവസം വൈകുന്നേരം ബിഗ് ബെന്‍ മുഴക്കാനാവില്ലെന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ ബോറിസ് കൈകാര്യം ചെയ്യുന്നതിനിടെയാണ് ബ്രെക്സിറ്റ് ദിവസത്തെ അടയാളപ്പെടുത്തുന്നതിനുള്ള മറ്റ് കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 31ന് രാത്രി 11 മണിക്ക് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നത് ആരംഭിക്കുന്നതിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങുന്ന വേളയില്‍ നമ്പര്‍ 10ല്‍ നിന്നും ബോറിസ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രത്യേക പ്രസംഗം നടത്തും. ഈ ചരിത്ര സന്ദര്‍ഭത്തെ രേഖപ്പെടുത്തുന്നതിനായി പ്രത്യേക ലൈറ്റുകളായിരിക്കും ഡൗണിംഗ് സ്ട്രീറ്റില്‍ അന്ന് തെളിയിക്കുന്നത്.
ഇതിനോട് അനുബന്ധിച്ച് വൈറ്റ്ഹാളിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പ്രത്യേകമായി ലൈറ്റപ്പ് ചെയ്യും. പാര്‍ലിമെന്റ് സ്ക്വയറില്‍ യൂണിയന് ജാക്കുകള്‍ പാറിപ്പറക്കുകയും ചെയ്യും. എന്നാല്‍ ബിഗ് ബെന്‍ മുഴക്കാതെ ഇതൊന്നും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് യൂറോപ്യന്‍ യൂണിയന് വിരുദ്ധരായ പ്രമുഖ ടോറികള്‍ വിമര്‍ശിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധ്യമല്ലാത്ത ഈ പരിപാടിയെ ന്യായീകരിച്ച് നമ്പര്‍ പത്ത് രംഗത്തെത്താന്‍ നിര്ബന്ധിതമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പരിപാടികള്‍ പൊതുജനത്തിന് ടെലിവിഷനിലൂടെയും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും ദൃശ്യമാകുമെന്നാണ് എയ്ഡുകള്‍ പറയുന്നത്.
ബ്രക്സിറ്റ് എന്ന ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുന്നതിനായി യുകെ പുറത്തിറക്കുന്ന പ്രത്യേക നാണയം ജനുവരി 31 മുതല്‍ സര്‍ക്കുലേഷനില്‍ വരുകയും ചെയ്യും. ഇതിനായി പുതുതായി പുറത്തിറക്കുന്ന 50 പെന്‍സ് കോയിന് ബോറിസായിരിക്കും പുറത്തിറക്കുന്നത്. ബ്രക്സിറ്റ് ദിവസം നോര്‍ത്ത് ഓഫ് ഇംഗ്ലണ്ടില്‍ വച്ച് ബോറിസ് പ്രത്യേക കാബിനറ്റ് യോഗം വിളിച്ച് ചേര്‍ക്കുന്നതാണ്. ഗവണ്മെന്റിന്റെ ബ്രക്സിറ്റ് പദ്ധതികളെ സംബന്ധിച്ച് മിനിസ്റ്റര്‍മാര്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരം ബോറിസ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ബ്രക്സിറ്റിനെ തുടര്‍ന്ന് ഐക്യത്തോടെ മുന്നോട്ട് പോകാന്‍ അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ രാജ്യത്തെ ആഹ്വാനം ചെയ്യും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam