1 GBP = 92.00 INR                       

BREAKING NEWS

പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയ ബ്രിട്ടീഷ് കുടുംബത്തിലെ രണ്ടു യുവതികള്‍ ഗുജറാത്തിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ടു; ബന്ധുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള യാത്ര ദുരന്തമായതിങ്ങനെ

Britishmalayali
kz´wteJI³

ഗുജറാത്തിലെ ഹോട്ടലിലുണ്ടായ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് ബ്രിട്ടീഷ് കുടുംബത്തിലെ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പാക്കിസ്ഥാനില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗങ്ങളാണിവര്‍. 17ഉം 25ഉം വയസുള്ള യുവതികളാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ബന്ധുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള ഇവരുടെ യാത്ര ഇത്തരത്തില്‍ ദുരന്തമായിത്തീരുകയായിരുന്നു. ഗ്യാസ് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഗുജറാത്തിലെ ഹോട്ടലിലെ ബാത്ത് റൂമില്‍ ഇവര്‍ ബോധരഹിതരായി വീഴുകയും ഹോസ്പിറ്റലില്‍ വച്ച് മരിക്കുകയുമായിരുന്നു.

മരിച്ച സഹോദരിമാരുടെ അപ്പൂപ്പന്റെ സംസ്‌കാരത്തല്‍ പങ്കെടുക്കാനായി തങ്ങളുടെ അച്ഛനമ്മമാരോടൊപ്പമാണ് ഈ സഹോദരിമാര്‍ ഗുജറാത്തിലെത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ജനുവരി 12നാണ് ദാരുണമായ ഈ മരണങ്ങള്‍ നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരുടെ മരണം ഒരു അപകടമാണെന്ന് വ്യക്തമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ നിയമനടപടികള്‍ക്ക് പോകുന്നില്ലെന്നാണ് ഇവരുടെ മാതാപിതാക്കള്‍ പറയുന്നത്.

മുംബൈയിലെ 16കാരിയായ മറ്റൊരു പെണ്‍കുട്ടി ഇന്നലെയാണ് കാര്‍ബണ്‍ മോണോക്സൈഡ് വിഷബാധയെ തുടര്‍ന്ന് മരിച്ചത്. ബാത്ത് റൂമില്‍ ഘടിപ്പിച്ചിരുന്ന ഗ്യാസ് ഗേസറിന്റെ പിഴവായിരുന്നു അപകടകാരണം. സമാനമായ അപകടമാണ് ബ്രിട്ടീഷുകാരികള്‍ക്കും ഗുജറാത്തില്‍ സംഭവിച്ചതെന്ന് സൂചനയുണ്ട്. ബാത്ത് റൂമിലെ ഷവറിലേക്കായി ചൂടുവെള്ളമുണ്ടാക്കാനാണ് ഗേസറുകള്‍ ഫിറ്റ് ചെയ്യാറുള്ളത്. ഇതുപയോഗിക്കുമ്പോള്‍ ഓക്സിജന്‍ ആവശ്യമായതിനാല്‍ വിന്‍ഡോകള്‍ തുറന്നിടണമെന്നാണ് വിദഗ്ധര്‍ കടുത്ത നിര്‍ദേശം നല്‍കാറുള്ളത്.

ഇതില്‍ പിഴവ് വരുത്തിയതിനെ തുടര്‍ന്നാണ് ഇത്തരം അപകടങ്ങള്‍ അരങ്ങേറുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ ഓക്സിജന്‍ ലഭിക്കാത്ത സാഹര്യമുണ്ടായാല്‍ അതിനെ തുടര്‍ന്ന് ഈ വിധത്തിലുള്ള കടുത്ത അപകടമുണ്ടാകുമെന്നതിന് വിവിധ അപകടങ്ങള്‍ ഉദാഹരണമായി ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാരികളുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. സംഭവവുമായി  ബന്ധപ്പെട്ട് ഗുജറാത്തിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് പറയുന്നത്. ഈ കുടുംബത്തിന് കോണ്‍സുലാര്‍ പിന്തുണയേകി വരുന്നുവെന്നും അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category