1 GBP = 92.00 INR                       

BREAKING NEWS

ഇതും മരട് ഗ്രാമ പഞ്ചായത്ത് ആയിരുന്നപ്പോള്‍ നല്‍കിയ പെര്‍മിറ്റ്; നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത കായലോരത്തിന് മുമ്പിലുള്ള അര ഏക്കറിലെ ആഡംബര വീടും അനധികൃതം; സ്‌കൈ ജ്വലറി ഉടമ ബാബു ജോണിന്റെ വസതിയും പൊളിക്കേണ്ടി വരും

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: കഴിഞ്ഞ ദിവസം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത മരടിലെ കായലോരം ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഏതിര്‍വശത്ത് കായലോരത്ത് നിര്‍മ്മിച്ചിട്ടുള്ള സ്‌കൈ ജ്വലറി ഉടമ ബാബു ജോണിന്റെ ആഡംബര വീടും അനധികൃത നിര്‍മ്മാണത്തിന്റെ പട്ടികയിലെന്ന് മരട് നഗരസഭയുടെ വിവരാവകാശ രേഖ.

മരട് വി റ്റി ജെ എന്‍ക്ലേവില്‍ അടുത്തിടെയാണ് ബാബു ജോണ്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കെട്ടിടം അനധികൃത നിര്‍മ്മാണത്തിന്റെ ഗണത്തില്‍പ്പെടുത്തിയതായും ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയതായിട്ടുമാണ് മരട് നഗരസഭ എഞ്ചിനിയറിങ് വിഭാഗം വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. ചുറ്റുമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ടെന്നും കൈയേറ്റത്തെ സം്യന്ധിച്ച് ആധികാരികത ലഭിക്കാനായി റവന്യൂസെക്ഷനിലേയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും നഗരസഭ എഞ്ചിനിയറിങ് വിഭാഗം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഒപ്പുവച്ചിട്ടുള്ള വിവരാവകാശ രേഖയില്‍ പറയുന്നു.

മരട് പഞ്ചായത്ത് ആയിരുന്ന സമയത്താണ് കെട്ടിട നിര്‍മ്മാണത്തിന് പെര്‍മ്മിറ്റ് നല്‍കിയതെന്നാണ് വിവരാവകാശ രേഖയില്‍ സൂചിപ്പിച്ചിട്ടുള്ളത്. പൊളിച്ച കായലോരം ഫ്്‌ലാറ്റ് സമുച്ചയത്തില്‍ നിന്നും എത്ര ദൂരത്തിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് നഗരസഭ ഫയലില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ലന്നാണ് മറുപിടി ലഭിച്ചിട്ടുള്ളത്. അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടികയില്‍ മരടിലെ കൗണ്‍പ്ലാസ്സ ഉള്‍പ്പെടെ നിരവധി വമ്പന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. എന്നാല്‍ ബാബു ജോണിന്റെ ബഹുനില കെട്ടിടം ഈ പട്ടികയില്‍ ഉള്‍പ്പെട്ടതായി ആധികാരിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എല്ലാവിധ ആഡംമ്പര സംവിധാനങ്ങളോടെയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് എന്നാണ് സൂചന.

52 സെന്റ് സ്ഥമാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് മുന്‍ സ്ഥലമുടമ നല്‍കുന്ന സൂചന. ഇതിന്റെ കുറച്ചുഭാഗം വെള്ളം കയറി കിടന്നിരുന്നതായും മറ്റുമുള്ള വിവരവും പ്രചരിച്ചിരുന്നു. നിലവില്‍ കായലിനോട് ചേര്‍ന്ന് ചുറ്റുമതില്‍ തീര്‍ത്താണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന പ്രദേശമുള്‍പ്പെടെയുള്ള കായലോരം മണ്ണിട്ടു നികത്തിയിരിക്കാമെന്നും ഒപ്പം തന്നെ ഇവിടെ നിന്നിരുന്ന കണ്ടല്‍ക്കാട് നശിപ്പിച്ചിരിക്കാമെന്നുമാണ് സംശയം.

തീരപരിപാലന മാപ്പ് പ്രകാരം സ്ഥലമുള്‍പ്പെടുന്ന പ്രദേശത്ത് കണ്ടല്‍ക്കാട് ഉള്ളതായി കാണുന്നില്ല എന്ന് ഇത് സംമ്പന്ധിച്ച ചോദ്യത്തിന് മറുപിടിയായി വിവരാവകാശ രേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിനിടെ തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദ്ദേശ പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ മരട് നഗരസഭയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട് മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ പരിസരവാസികള്‍ നല്‍കിയ ഹരജി ഹൈക്കോടി തീര്‍പ്പാക്കി. പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുന്‍സിപ്പാലിറ്റിയുള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ കോടതി ശക്തമായി ഇടപെടുമെന്നും വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഫ്‌ളാറ്റ് പൊളിക്കലില്‍ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഫ്ളാറ്റ് സമുച്ചയത്തിനു നാശ നഷ്ടം സംഭവിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നു സമര്‍പ്പിച്ചിരുന്ന ഹീരയുടെ മറ്റൊരു ഹരജിയും തീര്‍പ്പാക്കി. ഇതിനൊപ്പമാണ് മറ്റ് കൈയേറ്റങ്ങളും ചര്‍ച്ചയാകുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തിയ മരടിലെ അംബര ചുംബികളായ നാല് ഫ്ളാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്. ഈ നാല് ഫ്ളാറ്റുകള്‍ പൊളിച്ചതോടെ എല്ലാം ശുഭമായി എന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. നിയമലംഘനം നടത്തി കെട്ടിയുയര്‍ത്തിയ കെട്ടിടങ്ങളെല്ലാം മരട് മാതൃകയില്‍ പൊളിച്ചുനീക്കണമെന്ന നിലപാടില്‍ സുപ്രീംകോടതി ഉറച്ചുനിന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കുഴയും. സംസ്ഥാനത്തെ തീരദേശങ്ങളില്‍ 1800ഓളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് സുപ്രീംകോടതി കേരളത്തോട് റിപ്പോര്‍ട്ടുതേടിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍. അനധികൃത നിര്‍മ്മാണങ്ങളുടെ പട്ടിക തയാറാക്കാന്‍ തദ്ദേശവകുപ്പ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്ളാറ്റുകള്‍ക്കും ബാധകമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഇനി ഇളവുനല്‍കാനാകില്ലെന്ന് സെപ്റ്റംബറില്‍ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. തീരദേശപരിപാലന നിയമത്തില്‍ പിന്നീട് ഭേദഗതി വന്നെങ്കിലും കെട്ടിടനിര്‍മ്മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തില്‍ ബാധകമായത്. മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് തലേദിവസം തന്നെ, സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന ഉത്തരവും വന്നിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായലിലെ നെടിയതുരുത്തില്‍ നിര്‍മ്മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്നായിരുന്നു ഉത്തരവ്. റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന 2013ലെ കേരള ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

കാപികോ റിസോര്‍ട്ട് നിലനില്‍ക്കുന്നത് മത്സ്യ പ്രജനന സങ്കേതത്തിലാണെന്നും ഇത് സിആര്‍ഇസഡ് ഒന്ന് മേഖലയില്‍ വരുമെന്നുമാണ് പ്രൊഫ. ബി. മധുസൂദന കുറുപ്പ്, ഡോ.കെവി തോമസ് എന്നിവര്‍ അംഗങ്ങളായ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category