1 GBP = 94.40 INR                       

BREAKING NEWS

22 കൊല്ലം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോള്‍ നല്ല വാക്കുമായി അടുത്തു കൂടി; എല്ലാം വിറ്റ് തുലച്ച ശേഷം രോഗിയെന്ന പേരിലും പണപ്പിരിവ്; വീടും സ്ഥലവും വിറ്റ് കാശും സ്വന്തമാക്കി ലൈലാമണിയെ കല്ലാര്‍കുട്ടിയില്‍ ഉപേക്ഷിച്ചത് രണ്ടാം ഭര്‍ത്താവ്; വാര്‍ത്ത കണ്ട് ഓടിയെത്തി കട്ടപ്പനയിലെ സ്വന്തം മകന്‍; മകള്‍ താമസിക്കുന്നത് കുടുംബ സമേതം കല്ലമ്പലത്തും; വയോധികയെ ഉപേക്ഷിച്ച് കടന്നു കളയുന്നത് ഇത് രണ്ടാം തവണ; ഒരു വശം തളര്‍ന്ന ഭാര്യയെ മൂത്രമൊഴിക്കാന്‍ എന്ന് പറഞ്ഞ് നിന്ന് ഇറങ്ങി കാറില്‍ ഉപേക്ഷിച്ച മാത്യു ക്രൂരതയുടെ ആള്‍രൂപം

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

അടിമാലി: 22 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ലൈലാമണിയെ സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കി അടുത്തുകൂടി. രോഗാവസ്ഥ മുതലെടുത്ത് ചികത്സയ്‌ക്കെന്നും പറഞ്ഞ് വ്യാപകമായി പണപ്പിരവ് നടത്തി. കിട്ടിയ പണം വിനയോഗിച്ചത് ആഡംബര ജീവിതത്തിനെന്ന് പരക്കെ ആക്ഷേപം. ഒടുവില്‍ വൃദ്ധയെ നടറോഡില്‍ ഉപേക്ഷിച്ച് മടക്കവും. കാറില്‍ അവശനിലയില്‍ കണ്ടെത്തിയ ലൈലാമണി(63)യെ ഉപേക്ഷിച്ച് കടന്നത് പണമെല്ലാം അടിച്ചെടുത്ത രണ്ടാം ഭര്‍ത്താവ്. മാത്യുവിനെക്കുറിച്ച് നാട്ടില്‍ നിന്നും ലഭിക്കുന്നത് തട്ടിപ്പിന്റെ കഥകളെന്ന് പൊലീസും പറയുന്നു.

ഇന്നലെ രാവിലെ അടിമാലിയില്‍ ദേശിയ പാതയോരത്ത് കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ലൈലാമണിയുടെ ഒപ്പമുണ്ടായിരുന്നത് ഇവിടുത്തുകാരനായ മാത്യുവാണെന്നും ഇയാള്‍ ഇവരെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കൂടെക്കൂടുകയായിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇന്ന് മാധ്യമ വാര്‍ത്തകള്‍ കണ്ട് ഇവരുടെ മകന്‍ മഞ്ജിത്ത് അടിമാലി താലൂക്ക് ആശുപത്രിയിലെത്തി മാതിവിനെ കണ്ടിരുന്നു. പിന്നീട് മഞ്ജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങളില്‍ നിന്നാണ് ഒപ്പമുണ്ടാരുന്ന മാത്യ ഇവരുടെ ഭര്‍ത്താവല്ലന്നും തട്ടിപ്പുകാരനാണെന്ന തരത്തിലുള്ള സൂചന ലഭിച്ചത്.

അജിത്ത് എന്നാണ് പിതാവിന്റെ പേരെന്നും 22 വര്‍ഷം മുമ്പ് മരിച്ചെന്നും തനിക്ക് മഞ്ജു എന്ന പേരുള്ള സഹോദരി ഉണ്ടെന്നും വിവാഹം കഴിച്ച് തിരുവനന്തപുരം കല്ലമ്പലത്ത് താമസിക്കുന്നുണ്ടെന്നും മഞ്ജിത്ത് പൊലീസിനോട് വെളിപ്പെടുത്തി. ലൈലാമണിയെ അവശനിലയില്‍ കണ്ടെത്തിയ കാറില്‍ നിന്നും ലഭിച്ച ആര്‍ സി ബുക്കിലെ വിവരങ്ങളില്‍ നിന്നാണ് ഒപ്പമുണ്ടായിരുന്നത് വയനാട് കാംപെട്ടി വെണ്‍മണി വലിയവേലിയ്്ക്കകത്ത് മാത്യുവാണ് ഒപ്പമുണ്ടായിരുന്നതെന്ന് വ്യക്തമായത്.

പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരു വശം തളര്‍ന്ന നിലയിലായിരുന്ന ഇവര്‍ക്ക് സംസാരിക്കാന്‍ പോലൂം ആവാത്ത ആവസ്ഥയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മാത്യുവിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ കോളെടുത്തെങ്കിലും പൊലീസാണെന്നറിയിച്ചതോടെ സംസാരിക്കാന്‍ കൂട്ടാക്കാതെ സംസാരം ചുരുക്കി. പിന്നീട് നാട്ടില്‍ നിരവധിപേരുമായി ബന്ധപ്പെട്ടപ്പോഴാണ് മാത്യുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.

ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റിട്ട് മാസങ്ങളായെന്നും ഇവര്‍ നിലവില്‍ വാടകവീട്ടിലായിരുന്നു താമസിച്ച് വന്നിരുന്നതെന്നുമാണ് നാട്ടില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. രണ്ട് ദിവസം മുമ്പുവരെ ഇവര്‍ വീട്ടിലുണ്ടായിരുന്നെന്നും പിന്നിടുള്ള വിവരം അറിയില്ലെന്നുമാണ് വാടകവീടിനടുത്തുള്ള താമസക്കാര്‍ അടിമാലിയില്‍ വിവരങ്ങളന്വേഷിച്ചവരോട് വ്യക്തമാക്കിയിട്ടുള്ളത്. കുടംബത്തെക്കുറിച്ച് അന്വേഷിച്ചെത്തിയവരോട്് കൂടുതല്‍ വിവരങ്ങള്‍ പങ്കിടാന്‍ മകന്‍ മഞ്ജിത്ത് തയ്യാറായിരുന്നില്ല.

രോഗാവസ്ഥ ഗുരുതരമായതിനാല്‍ ലൈലാമണിയെ പൊലീസിന്റെയും പൊതുപ്രവര്‍ത്തകരുടെയും സഹയാത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. മഞ്ജിത്ത് ശനിയാഴ്ച രാവിലെയോടെയാണ് അടിമാലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കട്ടപ്പനയിലാണ് ഇയാള്‍ താമസിക്കുന്നത്. ലൈലാമണിയുടെ തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ മാധ്യമങ്ങളില്‍നിന്ന് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തന്നെ അറിയിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.

ലൈലാമണിയുടെ രണ്ടാം ഭര്‍ത്താവാണ് മാത്യു എന്നും ഇയാള്‍ ഇതിനുമുമ്പും ഇവരെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും മകന്‍ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തുവച്ചായിരുന്നു ഇത്. അന്ന് തിരുവനന്തപുരത്തുള്ള മകളാണ് അമ്മയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഏറെക്കാലം സംരക്ഷിച്ചിരുന്നത്. പിന്നീട് ക്ഷമാപണവുമായെത്തിയ മാത്യു വീണ്ടും ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വയനാട്ടില്‍ സ്ഥലം വാങ്ങി അവിടെ താമസം ആരംഭിച്ചു.

ഒടുവില്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മകന്റെ അടുത്തേയ്ക്ക് എന്നു പറഞ്ഞ് മൂന്നുദിവസം മുന്‍പ് ഇവര്‍ കാറില്‍ യാത്ര തിരിച്ചിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അടുത്തയിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. വെള്ളിയാഴ്ച 11 മണിയോടെയാണ് കല്ലാര്‍കുട്ടി റോഡില്‍ നാട്ടുകാര്‍ സ്ത്രീയെ കാറിനുള്ളില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതല്‍ ഈ വാഹനം കല്ലാര്‍കുട്ടി റോഡില്‍ പാല്‍ക്കോ പമ്പിനുസമീപം പാര്‍ക്കുചെയ്തിരുന്നു. ഓട്ടോഡ്രൈവര്‍മാരാണ് അവശനിലയിലായ ലൈലാമണിയെ കണ്ടത്. വാഹനം പൂട്ടിയിരുന്നു. സ്ത്രീയുടെ ഒരു വശം തളര്‍ന്ന നിലയിലായിരുന്നു.

തുടര്‍ന്ന് പൊലീസും ഓട്ടോറിക്ഷാ തൊഴിലാളികളും ചേര്‍ന്ന് ഇവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവായ മാത്യു ഇവരെ വഴിയില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ സാധിച്ചിരുന്നില്ല. മാത്യുവിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അടിമാലി ടൗണിനടുത്തുള്ള ദേശീയ പാതയ്ക്ക് സമീപം ഇന്നലെമുതലാണ് ഒരു ഓള്‍ട്ടോ കാര്‍ പ്രദേശവാസികള്‍ കണ്ടത്. ഇന്ന് ഉച്ചയായിട്ടും കാര്‍ പോവാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ ചെന്നുനോക്കുമ്പോഴാണ് വണ്ടിക്കുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്. കട്ടപ്പനയിലുള്ള മകന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മാത്യു മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയി, പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണിയുടെ മൊഴി. കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. വാഹനത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ പൊലീസ് വിളിച്ചെങ്കിലും പൊലീസാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്പറാണ് ഇതെന്നാണ് പൊലീസിന്റെ നിഗമനം. മനഃപൂര്‍വം ഇയാള്‍ വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category