1 GBP = 100.50 INR                       

BREAKING NEWS

ഹണ്ട്രഡ് പ്ലസ് പട്ടികയുമായി മുന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ലെന്ന് മുല്ലപ്പള്ളി; ഭാരവാഹി പട്ടികയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തി കാസര്‍ഗോഡ് എംപി; പ്രതികളെ അംഗീകരിക്കില്ലെന്ന നിലപാട് അറിയിച്ച് വി എം സുധീരനും; ഗ്രൂപ്പ് മാനേജര്‍മാരുടെ ലിസ്റ്റിനെതിരെയുള്ള എതിര്‍പ്പ് മനസ്സിലാക്കി അതിശക്തമായ നിലപാടുമായി മുല്ലപ്പള്ളി രാമചന്ദ്രനും; കെപിസിസി പുനഃസംഘടന ഇനിയും വൈകും; വിട്ടുവീഴ്ചയ്ക്കില്ലെന്ന് എ-ഐ ഗ്രൂപ്പുകള്‍; ഒറ്റപദവിക്കും ജംബോ പട്ടികയ്ക്കും പിന്നാലെ കോണ്‍ഗ്രസില്‍ 'ക്രിമിനല്‍' വിവാദം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ പട്ടികയില്‍ കടുത്ത അതൃപതിയുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പുകള്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കടന്ന് കൂടിയതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. ഇതോടെ കെപിസിസി ഭാരവാഹി ലിസ്റ്റ് പ്രഖ്യാപനം അനിശ്ചിതത്വത്തിലാവുകയാണ്.

ക്രിമിനല്‍ പശ്താത്തലം ഉള്ളവരെ ഒഴിവാക്കി മാത്രമെ ലിസ്റ്റ് പ്രഖ്യാപിക്കാവു എന്ന കര്‍ശന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍. അതെ സമയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ലിസ്റ്റില്‍ മാറ്റം വരുത്താന്‍ ഗ്രൂപ്പ് നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. കാസര്‍ഗോഡ് വച്ച് താന്‍ കൈയോടെ പിടിച്ച നേതാവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രാജ്മോഹന്‍ ഉണ്ണിത്താനും എതിര്‍ക്കുന്നുണ്ട്. വി എം സുധീരനും മുല്ലപ്പള്ളിയെ ഇക്കാര്യം അറിയിച്ചു. ഇതോടെയാണ് മുല്ലപ്പള്ളി പ്രതിഷേധം ശക്തമാക്കിയത്. ഇത്തരം നേതാക്കളെ ഒഴിവാക്കിയേ പറ്റൂവെന്നാണ് മുല്ലപ്പള്ളിയുടെ പക്ഷം. ഇതിനെ ഗ്രൂപ്പ് മാനേജര്‍മാര്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റേതാകും,

പുനഃസംഘടനാ പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്ന് കൂടി സാഹചര്യം കെപിസിസി പ്രസിഡന്റ് ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയതായാണ് വിവരം. നിലവില്‍ തയ്യാറാക്കിയ ജംബോ ലിസ്റ്റില്‍ ഹൈക്കമാന്റിന് വലിയ അമര്‍ഷമുണ്ട്. 25 പേരുടെ പട്ടികയുമായാണ് മുല്ലപ്പള്ളി ഡല്‍ഹിയില്‍ എത്തിയത് ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ട് പട്ടികയില്‍ തിരുത്തല്‍ വരുത്തി. ഒരാള്‍ക്ക് ഒറ്റപ്പദവി അടക്കമുള്ള കാര്യങ്ങളിലും ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദം തുടരുകയാണ്.

ആലപ്പുഴ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ നിന്ന് തയ്യാറാക്കിയ ഭാരവാഹികളുടെ ലിസ്റ്റിലാണ് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ കടന്ന് കൂടിയത്. എ, ഐ ഗ്രൂപ്പു നേതാക്കളുമായി അടുപ്പമുള്ളവരാണ് പട്ടികയില്‍ കടന്ന് കൂടിയത്. മാറ്റാന്‍ നേതാക്കളും തയ്യാറല്ല. അതുകൊണ്ട് കൂടിയാണ് കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം ഹൈക്കമാണ്ടിനെ അറിയിച്ചത്. ജംബോ പട്ടികയില്‍ തീരുമാനം എടുക്കാനാവാത്ത നേതൃത്വത്തിന് മുന്നിലേക്കാണ് പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പേരുകളും എത്തുന്നത്.

തന്റെ നിലപാടിനെ പൂര്‍ണമായി തള്ളുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന സമിതിയുമായി യോജിച്ച് പോകാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്നത് ജമ്പോ പട്ടികയാണെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന സൂചനയാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. മുല്ലപ്പള്ളി നിലപാട് കര്‍ശനമാക്കിയതോടെ ഒരിക്കല്‍ അവസാനിപ്പിച്ച പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

പട്ടിക ഉടന്‍ എന്ന് വ്യക്തമാക്കിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഇപ്പോള്‍ കേരളത്തിലുള്ള ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തിയാലേ പ്രഖ്യാപനം നടത്തു എന്നാണ് സൂചിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈമാറിയ പട്ടിക സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് കൈമാറിയിരുന്നു. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പട്ടിക അംഗീകരിക്കാന്‍ മുകള്‍വാസ്‌നിക്കിന് നല്‍കാനായിരുന്നു നിര്‍ദ്ദേശം. മുല്ലപ്പള്ളി പക്ഷേ അതിന് തയാറായില്ല.

മുകള്‍വാസ്‌നിക്ക് അടക്കമുള്ള നേതാക്കളെ കണ്ട മുല്ലപ്പള്ളി ഹണ്ട്രഡ് പ്ലസ് പട്ടികയുമായി മുന്നോട്ട് പോകാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. രാജിവയ്ക്കണമെങ്കില്‍ താന്‍ അതിന് തയാറാണെന്ന സന്ദേശമാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. അടുത്ത ദിവസം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഡല്‍ഹിക്ക് വിളിപ്പിക്കാനാണ് തീരുമാനം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് മൂന്ന് ദിവസം ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടാകും.

ഗ്രൂപ്പുകള്‍ക്കു പുറമേ മുതിര്‍ന്ന നേതാക്കളായ വി എം. സുധീരന്‍, പി.ജെ. കുര്യന്‍, കെ.വി. തോമസ് എന്നിവര്‍ ശുപാര്‍ശ ചെയ്ത പേരുകളും പട്ടികയിലുണ്ട്. ഇതിനിടെ, പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി 15 യുവ നേതാക്കളുടെ പേരുകള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ദേശീയ നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category