1 GBP = 93.60 INR                       

BREAKING NEWS

തിരിമറി നടത്തിയത് ആറു ലക്ഷം; കൃത്രിമത്വം നടത്തിയത് വ്യാജ വൗച്ചറുകള്‍ ഉപയോഗിച്ച്; പിടി വീണപ്പോള്‍ എല്ലാം അക്കൗണ്ടന്റിന്റെ തലയില്‍ കെട്ടിവച്ചു; സിപിഎം നേതാവിന്റെ ഭാര്യയായ കുടുംബശ്രീ സിഡിഎസ് മുന്‍ ചെയര്‍പേഴ്‌സന്റെ തട്ടിപ്പിനെതിരേ യാതൊരു നടപടിയുമില്ല; അഴിമതി കണ്ടെത്തിയ നഗരസഭാ സെക്രട്ടറിക്ക് സ്ഥലംമാറ്റവും: സഹികെട്ട് കുടുംബശ്രീ അംഗങ്ങള്‍ പരസ്യ പ്രതിഷേധത്തിന്

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: വമ്പന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ സിഡിഎസ് മുന്‍ ചെയര്‍പേഴ്‌സനെ കുടുംബശ്രീ മിഷന്‍ വഴിവിട്ടു സഹായിക്കുന്നുവെന്ന ആരോപണവുമായി കുടുംബശ്രീയിലെ അംഗങ്ങള്‍ രംഗത്ത്. തട്ടിപ്പുകാരി സിപിഎം നേതാവിന്റെ ഭാര്യ ആയതിനാല്‍ അവരെ രക്ഷിക്കാന്‍ വേണ്ടി അക്കൗണ്ടന്റിന്റെ തലയില്‍ തട്ടിപ്പിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തിരുവല്ല നഗരസഭ വെസ്റ്റ് സിഡിഎസ് ഭരണസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.


സിഡിഎസിലെ മുന്‍ ചെയര്‍പേഴ്‌സണ്‍ ആശാ സുദര്‍ശന്‍ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് 2015-19 വര്‍ഷങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ വിവരം നഗരസഭ അംഗങ്ങള്‍ ഉള്‍പ്പെട്ട സിഡിഎസ് ഭരണ സമിതി കണ്ടെത്തുകയും ജില്ലാ മിഷന്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരാതിപ്പെടുകയും ചെയ്തിട്ട് നടപടി ഉണ്ടായില്ലെന്നാണ് പരാതി. സിഡിഎസിന്റെ വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് നടത്തിയപ്പോള്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി സ്വീകരിച്ച നഗരസഭ സ്രെകട്ടറി എസ് ബിജുവിനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയെന്നും സിഡിഎസ് ഭാരവാഹികള്‍ പറഞ്ഞു. ആറ് ലക്ഷത്തിലേറെ രൂപയുടെ തിരിമറി നടന്നതായാണ് പ്രാഥമിക നിഗമനം.

അഴിമതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന് തിരുവല്ല നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിട്ടുണ്ടന്നും സിഡിഎസ് ഭാരവാഹികള്‍ പറഞ്ഞു. അഴിമതിയില്‍ ഉള്‍പ്പെട്ട മുന്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ആശാ സുദര്‍ശനെ പൊതുസഭയില്‍ നിന്ന് പുറത്താക്കുകയും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്ന് മാറ്റുകയും അതൊടൊപ്പം സിഡിഎസ് മെമ്പര്‍ സെക്രട്ടറി അജി എസ് കുമാറിനെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തുകൊണ്ട് നടപടികള്‍ അവസാനിപ്പിച്ച മട്ടിലാണ് അധികൃതര്‍ എന്നും സിഡിഎസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും മുന്‍കാല കണക്കുകള്‍ അടിയന്തിരമായി പരിശോധിക്കണമെന്നും നഷ്ടപ്പെട്ട പണം ആരോപണ വിധേയരില്‍ നിന്ന് തിരിച്ചു പിടിക്കണമെന്നും നഗരസഭ കുടുംബശ്രീ വെസ്റ്റ് സിഡി എസ് ഇന്‍ചാര്‍ജ് ഇന്ദിരാഭായി, ഭരണസമിതി അംഗങ്ങളായ ഉഷാ മനോഹര്‍, ജമീല, രമ്യ എന്‍. മിനി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

ഭരണ കക്ഷിയുടെ ഏരിയാകമ്മറ്റി അംഗമായ ഭര്‍ത്താവിന്റെയും വനിതാ സംഘടനയുടെ ജില്ലാ കമ്മറ്റി അംഗം എന്ന നിലയിലും ഉള്ള ഇവരുടേയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, പട്ടിക ജാതിക്കാരിയായ അകൗണ്ടന്റിനെ ബലിയാടാക്കികൊണ്ട് രക്ഷപ്പെടാനാണ് ശ്രമമെന്ന് കുടുംബശ്രീ അംഗങ്ങള്‍ ആരോപിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭിക്കാനുള്ള വിവിധ ഫണ്ടുകള്‍ വ്യാജ്യ ഒപ്പിട്ട് വൗച്ചറുകള്‍ ഉണ്ടാക്കി തട്ടിയെടുത്തതിന് പുറമേ വിവിധ ഫണ്ടുകളിലും തിരിമറി നടന്നതായി വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ കുടുംബശ്രീ മാസികക്കായി പിരിച്ചെടുത്ത തുകയില്‍ കൃത്രിമം കാട്ടുകയും ഇതിന്റെ ഫണ്ട് ഉപയോഗിച്ച് മഹിളാ അസോസിയേഷന്റെ സ്ത്രീ ശബ്ദം മാസികയുടെ വരിസംഖ്യ അടക്കുകയും ചെയ്തതായും ആരോപണമുണ്ട്.

കുടുംബശ്രീ മിഷനെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ജില്ലാ നേത്യ തലത്തില്‍ ഇടത് സര്‍ക്കാര്‍ ചില അഴിച്ചു പണികള്‍ നടത്തിയതായുള്ള ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തില്‍ കുടുംബശ്രീ മാസികക്ക് പകരം സ്ത്രീ ശബ്ദം മാസികയുടെ വരിസംഖ്യ അടക്കാന്‍ ചെയര്‍പേഴ്‌സണ്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം കൈമാറിയിരുന്നു. പരാതിപ്പെടുന്നവര്‍ക്ക് വരുന്ന മാസങ്ങളില്‍ കുടുംബശ്രീ മാസിക നല്‍കാനാണ് ജില്ലാ മിഷന്റെ നിര്‍ദ്ദേശം. രസീതുകളും വൗച്ചറുകളും ഉള്‍പ്പടെയുള്ള കണക്കുകള്‍ പരിശോധിക്കാന്‍ അംഗങ്ങളെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അംഗങ്ങള്‍ കണക്കുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category