1 GBP = 92.00 INR                       

BREAKING NEWS

മലയാളികള്‍ ബീഫ് വിട്ട് പോര്‍ക്കിലേക്ക് ചേക്കേറുന്നതായി ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡറിങ് വകുപ്പിന്റെ സര്‍വ്വേ ഫലമെന്ന് ജന്മഭൂമി പത്രം; ബീഫും ചിക്കനും കഴിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും പരിവാര്‍ മാധ്യമം; 7110 ടണ്‍ പോര്‍ക്ക് കഴിഞ്ഞ വര്‍ഷം മലയാളി അകത്താക്കിയതായി അവകാശവാദം; കേരളാ ടൂറിസത്തിന്റെ ബീഫ് പരസ്യം കൊഴുക്കുമ്പോള്‍ പ്രചരണം വഴിതിരിച്ച് വിടാന്‍ തന്ത്രവും അണിയറയില്‍

Britishmalayali
kz´wteJI³

കൊച്ചി: മലയാളികള്‍ ബീഫ് വിട്ട് പോര്‍ക്കിലേക്ക് ചേക്കേറുന്നതായി ജന്മഭുമി പത്രത്തിന്റെ പഠന റിപ്പോര്‍ട്ട്. ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡറിങ് വകുപ്പിന്റെ സര്‍വ്വേയെ അധികരിച്ചാണ് പരിവാര്‍ മാധ്യമായ ജന്മഭൂമി സര്‍വ്വേ ഫലവുമായി എത്തിയിരിക്കുന്നത്. മലയാളികള്‍ക്ക് ബീഫിനോടും കോഴിയോടുമുള്ള പ്രിയം കുറഞ്ഞെന്നും ബീഫ് വിട്ട് പോര്‍ക്കിനോടുള്ള ഇഷ്ടമേറിയെന്നും സര്‍വ്വേഫലം വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 2.57 ലക്ഷം ടണ്‍ ബീഫാണ് മലയാളികള്‍ അകത്താക്കിയതെങ്കില്‍ ഇപ്രാവശ്യം അത് 2.49തായി കുറഞ്ഞു. പോര്‍ക്കിന്റെ കാര്യത്തില്‍ ഇത് കഴിഞ്ഞവര്‍ഷം 6,880 ടണ്ണും ഇപ്രാവശ്യം 7110 ടണ്ണുമാണ്. എന്നാല്‍ ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറിങ് വകുപ്പിനോട് മറുനാടന്‍ മലയാളി ഇക്കാര്യം അന്വേഷിച്ചെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ബീഫ് വിവാദം കൊഴുക്കുമ്പോഴാണ് പന്നി ഇറച്ചിയെ കളത്തിലിറക്കി വിവാദം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഇതിനിടെ ശബരിമല മകരവിളക്ക് ദിവസം കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബീഫ് ഉലത്തിയതിന്റെ രുചിക്കൂട്ട് പോസ്റ്റ് ചെയ്തതിനെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഹുല്‍ ഈശ്വര്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് അടക്കം സംസ്ഥാനത്തിന് പുറത്ത് വ്യാപകമായി കേരളാ ടൂറിസത്തിന്റെ ബീഫ് പരസ്യത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു.

മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ മാംസ വിഭവമാണെന്ന അടിക്കുറിപ്പോടെയാണു കേരള ടൂറിസം ഡോട്ട് ഒആര്‍ജിയില്‍ പാചകരീതി പ്രസിദ്ധീകരിച്ചത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവര്‍ വരെ ശക്തമായി പ്രതികരിച്ചു. ഉടന്‍ തന്നെ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഇതിനെ ന്യായീകരിച്ച് രംഗത്ത് വരുകയും ചെയ്തു. മകരവിളക്ക് ദിവസം ഇടതു സര്‍ക്കാരില്‍ നിന്നും ഇത്തരത്തിലൊരു നടപടി ഉണ്ടായത് സംശയത്തോടെയാണ് പലരും കണ്ടത്. സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി പേര്‍ പ്രതിഷേധ പ്രതികരണങ്ങള്‍ ഉന്നയിച്ചു. ഈദിനു പോര്‍ക്ക് ഫ്രൈയുടെ റെസിപ്പി കൂടി ഇടണമെന്നു ചിലര്‍ പോസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബീഫിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു കുറവ് സംഭവിച്ചതെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് മാംസാഹാരങ്ങളായ ചിക്കന്‍, മട്ടന്‍ എന്നിവയോടും മലയാളികള്‍ക്കുള്ള താത്പര്യം താരതമ്യേന താഴേക്കാണെന്നും(4.69 ലക്ഷം ടണ്ണില്‍ നിന്നും 4.57ലേക്ക്) സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category