1 GBP = 94.40 INR                       

BREAKING NEWS

പഠാണിത്തൊപ്പിയും പൈജാമയും നീട്ടി വളര്‍ത്തിയ താടിയും ഓവര്‍ക്കോട്ടും; പരമ്പരാഗത മുസ്ലിം വേഷം ധരിച്ച് ദര്‍ശനത്തിന് വന്ന തീര്‍ത്ഥാടകനെ സന്നിധാനത്ത് നിന്ന് പറഞ്ഞയച്ചത് പിണറായി വിജയന്റെ നവോത്ഥാന പൊലീസ്; മനം മടുത്ത് മലയിറങ്ങിയപ്പോള്‍ വിവാദം തിരിച്ചറിഞ്ഞ് ഓടിയെത്തി പൊലീസ്; കുഴപ്പക്കാരനല്ലെന്ന് തിരിച്ചറിപ്പോള്‍ തിരികെ മലകയറ്റാനും ശ്രമം: അയ്യനെ കാണാതെ മടങ്ങിയത് കര്‍ണാടക സ്വദേശി അന്‍സാര്‍ ഖാന്‍; അയ്യപ്പനും വാവരും സസുഖം വാഴുന്ന ശബരിമലയില്‍ സംഭവിച്ചത്

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: പരമ്പരാഗത മുസ്ലിം വേഷം ധരിച്ച് ശബരിമല ദര്‍ശനത്തിന് വന്ന തീര്‍ത്ഥാടകനെ സന്നിധാനത്ത് പൊലീസ് തടഞ്ഞ് മടക്കി അയച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. ശബരിമലയില്‍ ജാതിമത ഭേദമന്യേ ആര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയുമെന്നിരിക്കേ തീവ്രവാദി ലുക്ക് ഉണ്ടെന്ന സംശയത്തില്‍ തീര്‍ത്ഥാടകനെ തിരിച്ചയച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദം കൊഴുക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് വലിയ നടപ്പന്തലില്‍ വച്ചാണ് സംഭവം. കര്‍ണാടക ചിക്ബെല്ലാപ്പൂര്‍ ജില്ലയിലെ ചിന്താമണി സ്വദേശികളായ ഭാര്‍ഗവേന്ദ്ര, പ്രേംകുമാര്‍, ടി വി വിനോദ്, ബാബു റെഡി, അന്‍സാര്‍ ഖാന്‍, നയാജ് ബാഷ എന്നിവരടങ്ങിയ സംഘം ദര്‍ശനത്തിന് എത്തുന്നു. ഇതില്‍ അന്‍സാര്‍ ഖാനെയാണ് പൊലീസ് തടഞ്ഞത്. തലയില്‍ വെളുത്ത തൊപ്പി ധരിച്ച് താടി നീട്ടി വളര്‍ത്തി, കുപ്പായത്തിന് മുകളില്‍ ജാക്കറ്റും ധരിച്ചാണ് അന്‍സാര്‍ എത്തിയത്. മറ്റുള്ളവര്‍ക്ക് ഇരുമുടിക്കെട്ട് ഉണ്ടായിരുന്നു. അന്‍സാറിന് ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ വേഷവിധാനം കണ്ട് സംശയം തോന്നിയ മറ്റു തീര്‍ത്ഥാടകര്‍ പൊലീസില്‍ വിവരം അറിയിച്ചു.

എസ്എസ്ബി ഡിവൈഎസ്പി ജിഎസ് വിനോദ് സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ വിജയന് വിവരം കൈമാറി. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണമാണ് അന്‍സാര്‍ ഖാനെ മാത്രം തിരിച്ച് അയച്ചത്. ഒപ്പം വന്ന മറ്റൊരു മുസ്ലിം തീര്‍ത്ഥാടകനായ നായാജ് ബാഷെ അടക്കം അഞ്ചു പേര്‍ക്കും ദര്‍ശനം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. വിവരം ശ്രദ്ധയില്‍പ്പെട്ട പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചു.

പമ്പയില്‍ വച്ച് അന്‍സാറിനെ കണ്ട ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞു. താന്‍ ആദ്യമായിട്ടാണ് ശബരിമലയില്‍ വരുന്നതെന്നും ഒപ്പമുള്ളവര്‍ സ്ഥിരം സന്ദര്‍ശകര്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ആര്‍ക്കു വേണമെങ്കിലും ദര്‍ശനം നടത്താമെന്ന് പറഞ്ഞതു കൊണ്ടാണ് താനും കയറിയത്. ഇരുമുടിക്കെട്ടുണ്ടായിരുന്നില്ല. ശബരിമലയെ കുറിച്ച് കേട്ടറിഞ്ഞു വന്നതാണെന്നും ഇയാള്‍ പറഞ്ഞു. അന്‍സാര്‍ ഖാനും നയാജ് ബാഷയും പഴം മൊത്തക്കച്ചവടം നടത്തുന്നവരാണ്. വേഷത്തില്‍ കഴമ്പില്ലെന്ന് ഉറപ്പായതോടെ ദര്‍ശനത്തിന് സൗകര്യം ചെയ്തു നല്‍കാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, വീണ്ടും മല കയറാന്‍ അന്‍സാറിന് താല്‍പര്യമില്ലായിരുന്നു.

രാവിലെ പത്തരയോടെ സംഘത്തിലെ മറ്റുള്ളവര്‍ ദര്‍ശനം കഴിഞ്ഞ് എത്തുകയും ഇവര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കളിയിക്കാവിള വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എങ്കിലും പൊലീസിന്റെ നടപടി പ്രതിഷേധത്തിന് കാരണമായി. പൊലീസ് ചെയ്തതാണ് ശരിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അയ്യപ്പന്റെ മതേതരത്വം പറഞ്ഞാണ് എതിര്‍പക്ഷം എതിര്‍ക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെ നിരവധി സുരക്ഷാ പരിശോധന കഴിഞ്ഞ് വേണം ഒരാള്‍ക്ക് ദര്‍ശനം നടത്താന്‍. അങ്ങനെ സംശയകരമായി അന്‍സാര്‍ ഖാനില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ സന്നിധാനത്ത് എത്തുന്നതിന് മുമ്പ് തടയാനും കഴിയുമായിരുന്നു.

ഈ സാഹചര്യത്തില്‍ വേഷത്തിന്റെ പേരില്‍ തീര്‍ത്ഥാടകനെ തടഞ്ഞ പൊലീസിന്റെ നടപടി ന്യായമല്ലെന്നും അവര്‍ പറയുന്നു. ഭീകര പ്രവര്‍ത്തനത്തിന് വരുന്നവര്‍ ഇത്തരത്തിലൊരു വേഷം ധരിച്ചു കൊണ്ടു ചെല്ലുമെന്ന് വിശ്വസിച്ച് പൊലീസുകാരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ശബരിമല അയ്യപ്പന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് വാവരാണ്. സന്നിധാനത്തിന് താഴെയായി വാവര്‍ നടയും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും ജാതിമതഭേദമന്യേ നിരവധി ആള്‍ക്കാര്‍ ദര്‍ശനം നടത്തുന്നു. വാവര് സ്വാമി എന്നാണ് തീര്‍ത്ഥാടകര്‍ പരാമര്‍ശിക്കുന്നതും. അന്‍സാര്‍ ഖാനെ സന്നിധാനത്ത് തടഞ്ഞ് കസ്റ്റഡിയില്‍ എടുത്തത് മറ്റു തീര്‍ത്ഥാടകര്‍ സംശയം പ്രകടിപ്പിച്ചതു കൊണ്ടാണെന്നാണ് പൊലീസ് ഇന്റലിജന്‍സ് വിഭാഗം പറയുന്നത്. ഇയാളുടെ വേഷവിധാനം കണ്ട് സംശയം തോന്നിയവര്‍ പൊലീസില്‍ അറിയിച്ചു.

തുടര്‍ന്ന് കേന്ദ്രഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വന്നു. അന്‍സാര്‍ കര്‍ണാടക സ്വദേശിയാണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെപ്പറ്റിയുള്ള വിവരം അവിടുത്തെ പൊലീസില്‍ നിന്ന് ശേഖരിച്ചു. അന്‍സാറിന്റെ പേരില്‍ ചില കേസുകള്‍ അവിടെയുണ്ടെന്ന് മനസിലാക്കിയതോടെ വിശദമായി ചോദ്യം ചെയ്യാന്‍ പമ്പയിലേക്ക് മാറ്റുകയായിരുന്നു. പമ്പയില്‍ വച്ച് ഇയാളെ സംസ്ഥാന പൊലീസിന് പുറമേ റോ യുടെ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു.

സന്നിധാനത്ത് നിര്‍ത്തി അന്‍സാറിനെ ചോദ്യം ചെയ്യുന്നത് സുരക്ഷിതമല്ലാത്തതു കൊണ്ടാണ് പമ്പയിലേക്ക് അയച്ചതെന്നും പറയുന്നു. ഇയാളെപ്പറ്റി ചില രഹസ്യവിവരങ്ങള്‍ ഉണ്ടെന്നും അത് ആഭ്യന്തര കാര്യമായതിനാല്‍ പുറത്തു വിടാന്‍ കഴിയില്ലെന്നും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category