1 GBP = 92.40 INR                       

BREAKING NEWS

കോണ്‍ഗ്രസ് നേതാവും മുന്‍ വടക്കാഞ്ചേരി എംഎല്‍എയുമായ വി ബാലറാം അന്തരിച്ചു

Britishmalayali
kz´wteJI³

തൃശൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ വടക്കാഞ്ചേരി എംഎല്‍എയുമായ വി ബാലറാം അന്തരിച്ചു. 72 വയസായിരുന്നു. കെപിസിസിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്.

തൃശൂരില്‍ കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു ബാലറാം. 2004ല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എകെ ആന്റണി മന്ത്രിസഭയില്‍ അംഗമായ കെ മുരളീധരന് നിയമസഭയിലേക്കു മത്സരിക്കാന്‍ വടക്കാഞ്ചേരി മണ്ഡലം ഒഴിഞ്ഞുകൊടുത്തത് ബാലറാം ആണ്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ മുരളീധരന്‍ പരാജയപ്പെട്ടു.

എംഎല്‍എ സ്ഥാനം വിട്ടുകൊടുത്തുവെങ്കിലും പകരമായി കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും ബാലറാമിന് ജയിക്കാനായില്ല. എക്കാലത്തും കെ കരുണാകരന്റെ വിശ്വസ്തന്‍ ആയിരുന്ന ബാലറാം ലീഡര്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും ഡിഐസി രൂപീകരിച്ചപ്പോഴും കൂടെനിന്നു. പിന്നീട് കരുണാകരനുമായി അകന്ന ബാലറാം കോണ്‍ഗ്രസില്‍ തിരികെ എത്തിയിരുന്നു. ഡോ. കാഞ്ചനമാലയാണ് ഭാര്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category