1 GBP = 92.00 INR                       

BREAKING NEWS

ഇന്ത്യ മഹാരാജ്യത്തിന്റെ മാത്രം സവിശേഷതയാണ് പാര്‍ലമെന്ററി വ്യവസ്ഥക്കൊത്ത ഫെഡറല്‍ സംവിധാനമെന്ന് മറന്ന് ഗവര്‍ണറെ ചൊറിഞ്ഞ് മുന്നേറുമ്പോള്‍ നാണംകെടുന്നത് പിണറായിയല്ല... ജനാധിപത്യമാണ്; ഭരണത്തലവന്‍ അറിയാതെ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ പോകുന്നത് ഭരണഘടനാലംഘനം തന്നെയല്ലേ? ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ആര്‍ക്കൊപ്പമാണ് ശരി?

Britishmalayali
kz´wteJI³

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേര്‍ക്ക്നേര്‍ പോരാടുകയാണ്. ഗവര്‍ണറെ ബ്രിട്ടീഷ് ഭരണകാലത്തെ റസിഡന്റിനോട് ഉപമിച്ച് കൊണ്ട് കേരളത്തില്‍ റസിഡന്റ് ഭരണത്തിന് ശ്രമിക്കരുതെന്ന് എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഈആരും നിയമത്തിനും ഭരണഘടനയ്ക്കും അതീതരല്ലെന്നും താനൊരു റബ്ബര്‍ സ്റ്റാമ്പാണെന്ന് ആരും കരുതരുതെന്നും അങ്ങനെ കരുതിയാല്‍ തെറ്റിയെന്നും പറയുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ആരാണ് ശരി, ഗവര്‍ണോറോ മുഖ്യമന്ത്രിയോ? രണ്ട് പേരുടേയും ഭാഗത്ത് ശരികളും തെറ്റുകളും ഉണ്ടെന്നും രണ്ട് പേരും രണ്ട് വ്യത്യസ്ത കാരണങ്ങളാല്‍ പിടിവാശി തുടരുകയാണ് എന്നും പറയുകയുന്നതാകും ഉചിതം. തീര്‍ച്ചയായും പിണറായി വിജയനും കേരള സര്‍ക്കാരും കൃത്യമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തന്നെയാണ് ഈ പ്രതിസന്ധിയുടെ ആഴം ഇത്രയും രൂക്ഷമാക്കിയത്. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമാണെന്നും തങ്ങള്‍ പറയുന്നതൊക്കെ ഒപ്പുവെജക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട് എന്നും പിണറായി സര്‍ക്കാര്‍ അറിയാതെ ധരിച്ച് പോയിരിക്കുന്നു. വാസ്തവത്തില്‍ സംസ്ഥാന ഭരണത്തിന്‍െ നിയമപരമായ തലവന്‍ ഗവര്‍ണറാണ്.

എന്നാല്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നയമായിരിക്കണം ഗവര്‍ണര്‍ ഒപ്പുവയ്ക്കേണ്ടതും വായിക്കേണ്ടതും. അത് ഗവര്‍ണര്‍ക്ക് യോജിപ്പില്ലാത്ത കാര്യമാണെങ്കില്‍ കൂടി അത് നടപ്പിലാക്കാനുള്ള ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ സ്ഥാനം അലങ്കരിക്കുന്ന ലോക്സഭയും രാജ്യസഭയും പാസാക്കിയ ഒരു നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുക്കുമ്പോള്‍ അത് കണ്ണും അടച്ച് ഒപ്പിടേണ്ടതോ പിന്തുണയ്ക്കേണ്ടതോ ആയ ബാധ്യത ഗവര്‍ണര്‍ക്കില്ല.

അവിടെയാണ് പിണറായി വിജയന് പരാജയം സംഭവിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് എതിരെ പ്രമേയം പാസാക്കുന്നതിനുള്ള അവകാശം കേരള നിയമസഭയ്ക്കുണ്ട്. പ്രത്യേകിച്ച് കേരള നിയമസഭയിലെ 140 പേരില്‍ ഒരാള്‍ ഒഴികെ 139 പേര്‍ക്കും ഒരേ വികാരം ആകുമ്പോള്‍ ആ പ്രമേയം പാസാക്കാം.

എന്നാല്‍ കേവലം ഒരു പ്രമേയം എന്ന പറയുന്നത് നിയമപരമായി ഒരു സാധുതയുമുള്ളതല്ല. അതിനാല്‍ തന്നെ ആ പ്രമേത്തിന് എതിരെ ഗവര്‍ണര്‍ നിലപാട് എടുക്കുന്നത് വ്യക്തിപരമായ വിയോജിപ്പ് എന്നതിനപ്പുറം നിയമപരമോ ഭരണഘടനാപരമോ ആയ എന്തെങ്കിലും പ്രസക്തിയുണ്ട് എന്ന് തോന്നുന്നില്ല.

എന്നാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുമ്പോള്‍ ഗവര്‍ണറോട് പറയേണ്ട ബാധ്യത സര്‍ക്കാര്‍ കാണിക്കണം. അത് ചെയ്തില്ല. അതിനേക്കാള്‍ ഗുരുതരമായ വസ്തുത സുപ്രീംകോടതിയില്‍ പോയി പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തതാണ്. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധം തന്നെയാണ്.

പാര്‍ലമെന്റ് പാസാക്കിയ ഒരു ബില്ലിനെതിരെ പ്രതിഷേധിക്കുന്നതും പ്രമേയം പാസാക്കുന്നതും ഒരു സര്‍ക്കാര്‍ ഭരണഘടനാപരമായ പദവിയുള്ള കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഒരു നിയമത്തിന് എതിരെ രംഗത്ത് വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category