1 GBP = 94.40 INR                       

BREAKING NEWS

രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ മികവുകൊണ്ടു മാത്രമല്ല, സത്യസന്ധതയും സ്വഭാവദാര്‍ഢ്യവും കൊണ്ടുകൂടി ഇടംപിടിച്ച ഉദ്യോഗസ്ഥന്‍: ബൊഫോഴ്‌സ്, ഓഹരി കുംഭകോണം എന്നിവയുടെ അന്വേഷണത്തിനിടെ ചുമതലയില്‍നിന്ന് നീക്കിയത് വന്‍ വിവാദം: ഓഹരി കുംഭകോണക്കേസില്‍ അന്വേഷണം നടക്കവെ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്വയം വിരമിച്ചു: അഭിഭാഷകനായി തുടര്‍ ജീവിതം: രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ മുട്ടു മടക്കാതെ രാജ്യത്തിന് അഭിമാനമായ കെ മാധവന്‍ ഓര്‍മയാകുമ്പോള്‍

Britishmalayali
kz´wteJI³

ത്യസന്ധനും നീതിമാനും കര്‍ക്കശക്കാരനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനു കൃത്യനിര്‍വഹണത്തിനിടയില്‍ എന്തൊക്കെ നേരിടേണ്ടി വരുമെന്നതിനെ കുറിച്ച് അറിയണമെങ്കില്‍ കെ. മാധവന്റെ ജീവിതത്തിലേക്ക് നോക്കിയാല്‍ മതി. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കു നല്ല മാതൃകയും പാഠപുസ്തകവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ മുട്ടു മടക്കാതെയും നട്ടെല്ലു വളയ്ക്കാതെയും തലയുയര്‍ത്തിപ്പിടിച്ചു നിന്ന കെ മാധവന്‍ സിബിഐക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനമായിരുന്നു.

വിവാദമായ ഒട്ടേറെ കേസുകള്‍ അന്വേഷിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസും അതിന്റെ നേതൃത്വവും ആരോപണവിധേയമായ ബൊഫോഴ്സ് കേസും ഓഹരി കുംഭകോണവും അന്വേഷിച്ചപ്പോഴാണ് കെ. മാധവന്‍ മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. 1980-കളിലും '90-കളിലും വിവാദമായ ഒട്ടേറെ കേസുകള്‍ അന്വേഷിക്കുകയും അധികാരകേന്ദ്രങ്ങളുമായി നിരന്തരം ഏറ്റുമുട്ടുകയും ചെയ്ത കാര്‍ക്കശ്യക്കാരനായ ഓഫീസറായിട്ടാണ് മാധവന്‍ അറിയപ്പെടിരുന്നത്. സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അദ്ദേഹം വഴങ്ങിയില്ല. നിയമത്തിന്റെ കരങ്ങള്‍ എല്ലാറ്റിനും മുകളിലാണെന്ന് അദ്ദേഹം എപ്പോഴും കരുതിയിരുന്നു. ഭോപാല്‍ വിഷവാതകദുരന്തം, രാജേന്ദ്ര സേഠിയ കേസ്, ബൊഫോഴ്‌സ് കേസ്, ഹര്‍ഷദ് മേത്ത കേസ് തുടങ്ങിയവയാണ് അദ്ദേഹം അന്വേഷിച്ച പ്രധാന കേസുകള്‍. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായിട്ടുണ്ട്.

എന്നാല്‍, വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് മാധവന് പ്രഖ്യാപിച്ചത് ഇതിലും വിചിത്രമായിരുന്നു. ഓഹരി കുംഭകോണക്കേസ് അന്വേഷിച്ച മാധവന് അതു പൂര്‍ത്തിയാക്കാനാവാത്ത വിധം രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ന്നപ്പോള്‍ 1992 നവംബര്‍ ഒന്നിനു സ്വയം വിരമിക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്. അപ്പോഴാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ 1997 വരെ ഈ മെഡല്‍ മാധവനു നല്‍കിയില്ല. ഇതിനിടെ ഒരു തവണ ഒരു പ്യൂണിന്റെ കൈവശം അവാര്‍ഡ് കൊടുത്തുവിട്ടു. മാധവന്‍ അതു സ്വീകരിച്ചില്ല. ഒടുവില്‍ 1997-ല്‍ ജോഗീന്ദര്‍ സിങ് സിബിഐ ഡയറക്ടര്‍ ആയപ്പോഴാണ് മാധവനെ അവാര്‍ഡിനായി വിളിക്കുന്നതും പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡ അതു നല്‍കുന്നതും.

1990 ജനുവരി ഒന്നിനാണ് അന്ന് സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന മാധവനെ ബൊഫോഴ്സ് ആയുധക്കോഴക്കേസ് ഏല്‍പിക്കുന്നത്. തോക്കിടപാടിലെ കോഴയും വിദേശബന്ധവും മാധവന്റെ അന്വേഷണത്തിലൂടെ ഉന്നതകേന്ദ്രങ്ങളിലേക്ക് നീണ്ടപ്പോള്‍ അന്വേഷണത്തില്‍നിന്ന് മാറ്റിനിര്‍ത്തി. നരസിംഹറാവുവായിരുന്നു അന്ന് പ്രധാനമന്ത്രി. മാര്‍ഗരറ്റ് ആല്‍വയ്ക്കായിരുന്നു സിബിഐ.യുടെ ചുമതല. അന്വേഷണത്തില്‍ ആരെയും കൈകടത്താന്‍ മാധവന്‍ അനുവദിക്കാത്തത് ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മാധവനെ മാറ്റാന്‍ അന്നത്തെ സിബിഐ. ഡയറക്ടര്‍ വിജയ് കരണിനുമേല്‍ വന്‍ സമ്മര്‍ദമാണുണ്ടായത്.

മാധവന്‍ മാറിയതോടെ ബൊഫോഴ്‌സ് അന്വേഷണം ഏതാണ്ട് നിലച്ചതുപോലെയായി. ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്തിന്റെ അന്വേഷണച്ചുമതലയാണ് ഇതിനുശേഷം അദ്ദേഹത്തിനുലഭിച്ച പ്രധാന കേസ്. ഹര്‍ഷദ് മേത്തയെ ചോദ്യംചെയ്തതില്‍നിന്നുലഭിച്ച പ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശത്തുനിന്നുള്ള ഹവാല ഇടപാട് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ചില പ്രത്യേകദിശയില്‍ അന്വേഷണം നടത്താനായിരുന്നു രാഷ്ട്രീയനേതൃത്വത്തിന്റെ സമ്മര്‍ദം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നതിലും ഭേദം സ്വയം വിരമിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 1992 ജൂലായ് 20-ന് അദ്ദേഹം സിബിഐ.യില്‍നിന്ന് വിരമിച്ചു.

പിന്നീട് അഭിഭാഷകനായി ജോലിചെയ്തുവരികയായിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദം ഉണ്ടായപ്പോള്‍ അതന്വേഷിക്കാന്‍ ബി.സി.സിഐ. നിയോഗിച്ചത് മാധവനെയാണ്. ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തില്‍ മികവുകൊണ്ടുമാത്രമല്ല, സത്യസന്ധതയും സ്വഭാവദാര്‍ഢ്യവും കൊണ്ടുകൂടി ഇടംപിടിച്ച ഉദ്യോഗസ്ഥനാണ് ഓര്‍മയാകുന്നത്. സിബിഐയെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്നു മാറ്റണമെന്നും സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനു കീഴില്‍ കൊണ്ടുവരണമെന്നും മാധവന്റെ നിര്‍ദ്ദേശമായിരുന്നു.

1998ല്‍ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ അതിനു തയാറായി. ഇതു പോലെ രാജേന്ദ്ര സിങ് സേഠിയുടെ ബാങ്ക് തട്ടിപ്പു കേസ് അന്വേഷിച്ചപ്പോഴാണ് മാധവന്‍ നിലവിലുള്ള ബാങ്ക് ഡ്രാഫ്റ്റുകളുടെയും റിസര്‍വ് ബാങ്കിന്റെ എക്സ്ചേഞ്ച് കണ്‍ട്രോള്‍ ഫോമുകളുടെയും രൂപം മാറ്റണമെന്നു ശുപാര്‍ശ ചെയ്തത്. ഇന്നു കാണുന്ന ഡ്രാഫ്റ്റുകളുടെ രൂപം അങ്ങനെ വന്നതാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.15ന് ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ വസന്ത മാധവന്‍. മക്കള്‍: അനുരാധ കുറുപ്പ്. സംഗീത മേനോന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category