1 GBP = 93.20 INR                       

BREAKING NEWS

ഇന്ന് പാരീസ് ലക്ഷ്മി ബാത്തില്‍ നൃത്തമാടുന്നത് മലയാളത്തിന്റെ മകളായി; യുകെയില്‍ ആദ്യമായി നൃത്തം ചെയ്യുമ്പോള്‍ മലയാളികളെ കാണാന്‍ ആഗ്രഹിച്ച് നര്‍ത്തകി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അച്ഛന്‍ ഫ്രാന്‍സിലെ പ്രൊവിന്‍സ് സ്വദേശിയായ ഇവാന്‍സ്, 'അമ്മ പാത്രേസ്യാ. ഇവര്‍ക്കൊരു മകള്‍ ജനിച്ചപ്പോള്‍ ഒട്ടുമേ സംശയം കൂടാതെ അവള്‍ക്കൊരു പേരിട്ടു മറിയം സോഫിയ ലക്ഷ്മി. അവള്‍ക്കൊരു അനുജന്‍ പിറന്നപ്പോള്‍ നല്‍കിയ പേര് നാരായണന്‍. കേരളത്തില്‍ ആണെങ്കില്‍ മതേതരത്വം എന്ന് പറഞ്ഞു മാധ്യമങ്ങളും വാഴ്ത്തിപ്പാടിയേനെ.

എന്നാല്‍ ഭാരതത്തോടും അതിന്റെ സംസ്‌കാരത്തോടും പ്രാചീന ക്ലാസിക് കലകളോടും ഒക്കെയുള്ള ഇവാന്‍സിന്റെയും പാത്രേസ്യായുടെയും ഇഷ്ടമാണ് മക്കള്‍ക്ക് ഈ പേരു വരാന്‍ കാരണം. മകള്‍ ലക്ഷ്മി ആദ്യമായി ഭാരതം കാണുന്നത് ഏഴു വയസുള്ളപ്പോളാണ്. അന്ന് ഇന്ത്യയില്‍ കറങ്ങി നടക്കവേ കണ്ട നൃത്തങ്ങള്‍ മനസ്സില്‍ തങ്ങി. തിരികെ പാരിസില്‍ എത്തി ഭരതനാട്യം ഉള്‍പ്പെടെയുള്ള ഭാരതീയ നൃത്തകലകളില്‍ സജീവമായ പഠനം. ഒടുവില്‍ ഇന്ത്യയില്‍ എത്തി.

പിന്നീട്, പ്രമുഖ ഗുരുക്കന്മാര്‍ക്കൊപ്പം നൃത്തവഴികളിലൂടെ അനായാസ നടത്തം. ഒടുവില്‍ ജീവിത പങ്കാളിയെയും മലയാളക്കരയില്‍ നിന്നും കണ്ടെത്തിയപ്പോള്‍ ശേഷ ജീവിതവും അച്ഛനും അമ്മയും ആഗ്രഹിച്ചത് പോലെ തന്നെ കേരളത്തിലായി. ഇത്രയധികം കേരള നാടിനെയും കലകളേയും സ്നേഹിക്കുന്ന ഒരു വിദേശ വംശജ ഇതിനു മുന്‍പ് മലയാളക്കരയില്‍ ജീവിച്ചിട്ടുണ്ടോ എന്ന് പറയുക പ്രയാസം ആയിരിക്കും. പാരീസ് ലക്ഷ്മി ഇത്രയ്‌ക്കൊക്കെ മലയാളത്തെ സ്നേഹിക്കുമ്പോള്‍ അതിന്റെ ഒരു തരിയെങ്കിലും തിരികെ നല്‍കേണ്ടേ? അതിനുള്ള അവസരമാണിന്ന്.
പാരീസ് ലക്ഷ്മി നൃത്തം ചവിട്ടാന്‍ ഇന്ന് യുകെയില്‍ ഉണ്ട്. ബാത്തില്‍ നടക്കുന്ന മകര സംക്രമ ആഘോഷത്തിലെ മുഖ്യ ആകര്‍ഷണവും പാരീസ് ലക്ഷ്മിയും അവരുടെ നൃത്തവുമാണ്. പാരീസിന്റെ വരവറിഞ്ഞു മലയാളികളേക്കാള്‍ മുന്നേ ഇംഗ്ലീഷുകാര്‍ ടിക്കറ്റ് വാങ്ങാന്‍ എത്തിയതോടെ മുഴുവന്‍ സീറ്റും ഫുള്‍ ആയിരിക്കുകയാണ്. ബാത്തിലെ പ്രമുഖ മലയാളി സംഘാടകനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഭാരവാഹിയുമായ ജഗദീഷ് നായരാണ് ഈ പരിപാടിയുടെ മുഖ്യ ആസൂത്രകന്‍.

ബാത്ത് ഹിന്ദു കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ബാത്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ ഫെസ്റ്റിവല്‍ 2020ന്റെ ഭാഗമായാണ് പാരീസ് ലക്ഷ്മി ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്. നൃത്തവും സംഗീതവും എല്ലാം ഒത്തുച്ചേരുന്ന ഗംഭീര കലാവിരുന്നായിരിക്കും ബാത്തില്‍ ഒരുങ്ങുക. പാരീസ് ലക്ഷ്മിയ്ക്കും ഭര്‍ത്താവ് സുനില്‍ പള്ളിപ്പുറത്തിനും ഒപ്പം തുര്‍ക്ക സതീഷ്, അഖിലാ റാവു എന്നിവരും ചുവടുകള്‍ വയ്ക്കും. അതിനാല്‍ തന്നെ ലോകോത്തര ഇന്ത്യന്‍, സമകാലീന നൃത്തരൂപങ്ങള്‍ സമന്വയിക്കുന്ന ഒരു മനോഹര സായാഹ്നമായിരിക്കും കാണികള്‍ക്കു സമ്മാനിക്കുക എന്നു തീര്‍ച്ച.

പാരീസ് ലക്ഷ്മിയും സുനില്‍ പള്ളിപ്പുറവും ചേര്‍ന്നുള്ള ഇവരുടെ ഡാന്‍സ് കമ്പനിയുടെ അപൂര്‍വ്വ കലാവിരുന്ന് ലോകമെമ്പാടു നിന്നും നിരവധി പ്രശംസകളാണ് ഏറ്റുവാങ്ങുന്നത്. പരമ്പരാഗത ശൈലിയില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ കാണികളെ അത്ഭുതപ്പെടുത്തുന്ന കലാപ്രകടനം ഒരുക്കുന്നതാണ് ഇവരുടെ വിജയത്തിന്റെ അടിസ്ഥാനം. നിറങ്ങളും വസ്ത്രങ്ങളിലെ വൈവിധ്യവും ഡിസൈനുകളും ആഭരണങ്ങളും എല്ലാം മികച്ച രീതിയില്‍ സമന്വയിപ്പിച്ചാണ് എല്ലാ നൃത്തങ്ങളും വേദിയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടൊപ്പം അവരുടെ മുഖഭാവങ്ങളും ചുവടുകളും ഇന്ത്യന്‍ നാടോടിക്കഥകളിലെ കഥാപാത്രങ്ങളെയും കഥകളെയും അനുസ്മരിപ്പിക്കുന്നതാണ്.

സൗത്ത്-ഏഷ്യന്‍ ഡാന്‍സ് സ്‌റ്റൈലുകള്‍ ആയിരിക്കും വേദിയില്‍ എത്തുക. യുകെയിലെമ്പാടുനിന്നുമുള്ള മറ്റനേകം കലാകാരന്മാരും ചുവടു വയ്ക്കും. ഇന്ന് ഞായറാഴ്ച ബാത്തിലെ ബീച്ചെന്‍ ക്ലിഫ് സ്‌കൂളിലാണ് ക്ലാസിക്കല്‍ ഫെസ്റ്റിവലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പരിപാടി നടക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയാണ് ഈ കലാവിസ്മയം അരങ്ങേറുക. ഈ അപൂര്‍വ്വ കലാവിരുന്ന് ആസ്വദിക്കാന്‍ എല്ലാവരെയും കുടുംബ സമേതം ക്ഷണിക്കുകയാണ് സംഘാടകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category