1 GBP = 93.20 INR                       

BREAKING NEWS

ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയില്‍ നിന്നും പുറത്തായി ഹാരിയും മേഗനും; ഭാര്യയുടെ പിടിവാശിയ്ക്ക് മുമ്പില്‍ ഹാരി തോറ്റപ്പോള്‍ രാജി ശരി വച്ച് ബക്കിംഗ്ഹാം പാലസ്; നികുതിപ്പണം ഉപയോഗിച്ച് ഇനി ധൂര്‍ത്തില്ല; ഇനി ഹാരിയും മേഗനും വെറും സാധാരണക്കാര്‍; രോഷം അണപൊട്ടി രാജഭക്തര്‍

Britishmalayali
kz´wteJI³

രാജപദവികള്‍ വിട്ട് സ്വതന്ത്രരായി ജീവിക്കുന്നതിനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മെര്‍ക്കലിന്റെയും താല്‍പര്യം അംഗീകരിക്കാന്‍ ബക്കിംഗ്ഹാം പാലസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഡീലിന്റെ ഭാഗമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയില്‍ നിന്നും ഹാരിയെയും മേഗനെയും പുറത്താക്കാന്‍ രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. ഭാര്യയുടെ പിടിവാശിയ്ക്ക് മുമ്പില്‍ ഹാരി തോറ്റപ്പോള്‍ ഇവരുടെ രാജപദവികളില്‍ നിന്നുള്ള രാജി ശരി വച്ച് ബക്കിംഗ്ഹാം പാലസ് മുന്നോട്ടു വന്നിരിക്കുകയാണ്. രാജപദവി ഇല്ലാതായതോടെ ഇരുവര്‍ക്കും ഇനി മുതല്‍  നികുതിപ്പണം ഉപയോഗിച്ച് ഇനി ധൂര്‍ത്തടിക്കാനാവില്ല.  

അതായത് ഇനി ഹാരിയും മേഗനും വെറും സാധാരണക്കാരായാണ് ജീവിക്കാന്‍ പോകുന്നത്. പുതിയ തീരുമാനം സ്ഥിരീകരിക്കപ്പെട്ടതോടെ ഇതില്‍ രോഷം രേഖപ്പെടുത്തി രാജഭക്തര്‍ രംഗത്തെത്തിയിട്ടുണ്ട്. നികുതിപ്പണം ഉപയോഗിച്ച് നവീകരിച്ച് തങ്ങളുടെ ഫ്രോഗ്മോര്‍ കോട്ടേജ് നവീകരിച്ചതിനുള്ള ചെലവ് ദമ്പതികള്‍ പുതിയ നീക്കുപോക്കിനെ തുടര്‍ന്ന് തിരിച്ചടക്കുന്നതായിരിക്കും. അതായത് ഈ വകയില്‍ ഇരുവരും 2.4 മില്യണ്‍ പൗണ്ടായിരിക്കും തിരിച്ചടക്കാന്‍ പോകുന്നത്. പുതിയ നീക്കുപോക്കുകള്‍ ബക്കിംഗ്ഹാം പാലസ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള കമേഴ്സ്യല്‍ ഡീലുകളുമായി മുന്നോട്ട് പോകാന്‍ സാധിക്കും.
എന്നാല്‍ അവര്‍ ഇങ്ങനെ ചെയ്യുമ്പോഴും രാജകീയ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായിരിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച സസെക്സ് പ്രസ്താവന ഹാരിയും മേഗനും സസെക്സ് റോയല്‍ വെബ്സൈറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇരുവരുടെയും രാജപദവി എഠുത്ത് മാറ്റാന്‍ തീരുമാനമായിട്ടുണ്ടെങ്കിലും ഇരുവരും ഈ പ്രസ്താവനയില്‍ തങ്ങളെ 'തെര്‍ സസെക്സ് റോയല്‍ ഹൈനെസ്' എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഞൊടിയിടെയുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങളില്‍ വില്യം രാജകുമാരനും ചാള്‍സ് രാജകുമാരനും പ്രതികരിച്ചിട്ടില്ല. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, റോയല്‍ എയ്ഡ്സ് എന്നിവരുമായി ഹാരി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കഴിഞ്ഞ രാത്രി പുതിയ പ്രഖ്യാപനം പുറത്ത് വിട്ടിരിക്കുന്നത്.

ചരിത്രപരമായ ഈ നീക്കവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇന്നലെയാണ് സാന്‍ഡ്രിന്‍ഗാമില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ഈ സ്പ്രിംഗ് സീസണോടെ ഹാരിയും മേഗനും രാജ്ഞിക്ക് വേണ്ടി യാതൊരു ഔദ്യോഗിക ഡ്യൂട്ടികളും നിര്‍വഹിക്കുകയില്ല. അതായത് രാജകുടുംബത്തില്‍ നിന്നും തീര്‍ത്തും വിട്ട് പോകുകയാണ് ഇരുവരുമെന്ന് സാരം. ഇന്നലെ രാജ്ഞി തന്നെയാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരിയും മേഗനും രാജപദവികള്‍ ഉപേക്ഷിക്കാനുള്ള ഞെട്ടിപ്പിക്കുന്ന തീരുമാനമെടുത്ത ശേഷമുണ്ടായ ആശങ്കകള്‍ക്കും പ്രതിസന്ധികള്‍ക്കും വിരാമമിട്ട് കൊണ്ടാണ് കൊട്ടാരം പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്.

ആദ്യം രാജ്ഞിയടക്കമുള്ള മുതിര്‍ന്ന രാജകുടുംബാംഗങ്ങളും റോയല്‍ എയ്ഡുകളും ഇരുവരുടെയും തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ഹാരിയും ചാള്‍സും വില്യവും രാജ്ഞിയുമായി നടത്തിയ നിര്‍ണായക ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാവുകയായിരുന്നു. ഇനിയുളള തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു സമയം നോര്‍ത്ത് അമേരിക്കയില്‍ കഴിയാനാണ് ഹാരിയും മേഗനും തീരുമാനിച്ചിരിക്കുന്നത്. രാജകീയ അംഗങ്ങളെന്ന നിലയില്‍ നികുതിപ്പണം ലഭിക്കാതെ വരുന്നതോടെ ഇതിനായി അവര്‍ തങ്ങളുടെ കീശയില്‍ നിന്ന് തന്നെ വന്‍ തുക ചെലവാക്കേണ്ടി വരും.

ഫ്രോഗ്മോര്‍ കോട്ടേജ് നവീകരിച്ചതിനുള്ള തുക തിരിച്ച് നല്‍കുന്നതിന് പുറമെ ബ്രിട്ടനിലെ തങ്ങളുടെ വീട് നിലനിര്‍ത്തുന്നതിനായി വര്‍ഷത്തില്‍ 3,60,000 പൗണ്ട് അവര്‍ കമേഴ്സ്യല്‍ വാടക നല്‍കേണ്ടതായും വരും. രാജപദവികള്‍ ഇല്ലാതാകുന്നുവെങ്കിലും ചാള്‍സ് രാജകുമാരന്‍ ഹാരിക്ക്  വ്യക്തിപരമായ സാമ്പത്തിക പിന്തുണ നല്‍കിയേക്കുമെന്നാണ് സൂചന. തീര്‍ത്തും സ്വതന്ത്രരാകുന്നതോടെ  പണം ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്താന്‍ ഹാരിക്കും മേഗനും സാധിക്കും. അതായത് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അംബാസിഡര്‍മാരായി അവര്‍ക്ക് വര്‍ഷത്തില്‍ മില്യണ്‍ കണക്കിന് പൗണ്ടുകള്‍ സമ്പാദിക്കാനാവും. എന്നാല്‍ ഇത്തരത്തിലൊക്കെ പ്രവര്‍ത്തിക്കുമ്പോഴും രാജകീയ മൂല്യങ്ങള്‍ കളഞ്ഞ് കുളിക്കരുതെന്ന വ്യവസ്ഥ പാലിക്കാന്‍ ഇരുവരും ബാധ്യസ്ഥരാണ്.

കാര്യങ്ങള്‍ക്ക് ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങളേറെയുണ്ട്. ഹാരിയുടെയും മേഗന്റെയും വെബ്സൈറ്റായ സസെക്സ് റോയല്‍ വെബ്സൈറ്റില്‍ ഇരുവരും ഇപ്പോഴും സ്വയം 'തെര്‍ സസെക്സ് റോയല്‍ ഹൈനെസ്' എന്ന് വിശേഷിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നുണ്ട്. ഇതിന് പുറമെ ഇവരുടെ സുരക്ഷയ്ക്കുള്ള ചെലവ് ആരാണ് വഹിക്കുകയെന്നതും തീരുമാനമാകാത്ത കാര്യമാണ്. പുതിയ തീരുമാനത്തോട് ശക്തമായി പ്രതികരിച്ച് കഴിഞ്ഞ രാത്രി മേഗന്റെ പിതാവ് തോമസ് മെര്‍ക്കല്‍ ചാനല്‍ 5 ഡോക്യുമെന്ററിയിലൂടെ രംഗത്തെത്തിയിരുന്നു. രാജകുടുംബത്തിന് അപമാനമുണ്ടാക്കുന്ന പ്രവൃത്തിയാണ് തന്റെ മകള്‍ ചെയ്തിരിക്കുന്നതെന്ന് തോമസ് ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category