1 GBP = 92.00 INR                       

BREAKING NEWS

ഫ്രോഗ്മോര്‍ കോട്ടേജ് പുതുക്കി പണിത വകയില്‍ ചെലവാക്കിയ 2.4 ദശലക്ഷം പൗണ്ട് തിരിച്ചു നല്‍കും; വര്‍ഷം തോറും 3.6 ലക്ഷം പൗണ്ട് വാടക ഇനത്തില്‍ അടക്കണം; ഭാര്യയോടുള്ള പ്രണയം ഹാരിക്ക് എല്ലിന് പിടിച്ചപ്പോള്‍ നികത്താ നാവാത്ത നഷ്ടങ്ങള്‍ കൂട്ടിനെത്തും

Britishmalayali
kz´wteJI³

ഭാര്യയോടുള്ള പ്രണയം അതിര് കവിഞ്ഞ് രാജപദവികള്‍ ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ച ഹാരി രാജകുമാരന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളേറെ ആയിരിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നികുതിപ്പണം ഉപയോഗിച്ച് തങ്ങളുടെ ഫ്രോഗ്മോര്‍ കോട്ടേജ് പുതുക്കി പണിത വകയില്‍ ചെലവായ പണം പുതിയ വ്യവസ്ഥ പ്രകാരം ഹാരി മടക്കി അടക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഈ വകയില്‍ 2.4 ദശലക്ഷം പൗണ്ടായിരിക്കും ഇദ്ദേഹം തിരിച്ചു നല്‍കേണ്ടി വരുന്നത്. ഇതിന് പുറമെ തങ്ങളുടെ ബ്രിട്ടീഷ് വീടായ് ഫ്രാഗ്മോര്‍ കോട്ടേജ് നിലനിര്‍ത്തുന്നതിനായി 3.6 ലക്ഷം പൗണ്ട് ഹാരിയും മേഗനും വാടകയായി നല്‍കേണ്ടിയും വരും. ചുരുക്കിപ്പറഞ്ഞാല്‍ ഭാര്യയോടുള്ള പ്രണയം ഹാരിക്ക് എല്ലിന് പിടിച്ചപ്പോള്‍ നികത്താനാവാത്ത നഷ്ടങ്ങള്‍ കൂട്ടിനെത്താന്‍ പോവുകയാണ്.

ഹാരിയുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്നലെ സാന്‍ഡ്രിന്‍ഗ്ഹാമില്‍ വച്ച് ചേര്‍ന്ന ചര്‍ച്ചക്കിടെ ഫ്രോഗ്മോറിലെ വിന്‍ഡ്സര്‍  കോട്ടേജ് പുതുക്കിപ്പണിയുന്നതിന് ചെലവാക്കിയ നികുതിപ്പണം തിരിച്ചടക്കാന്‍ ഹാരി സന്നദ്ധനാവുകയായിരുന്നു. ഇത്തരത്തില്‍ ഹാരി വഴക്കമുള്ള സമീപനം പുലര്‍ത്തിയതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടാവുകയും കാര്യങ്ങള്‍ തീരുമാനമാവുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഹാരിയെയും മേഗനെയും രാജകീയ പദവികള്‍ വിട്ട് പോയി സ്വതന്ത്രരായി ജീവിക്കുന്നത് ബക്കിംഗ്ഹാം പാലസ് അനുവദിക്കുകയും ചെയ്തു.
ഇനിയുള്ള കാലത്ത് ഭൂരിഭാഗം സമയവും നോര്‍ത്ത് അമേരിക്കയില്‍ സകുടുംബം താമസിക്കാന്‍ ഹാരി തീരുമാനിച്ചതിനെ തുടര്‍ന്ന് വല്ലപ്പോഴും ബ്രിട്ടനില്‍ വരുമ്പോള്‍ മാത്രമായിരിക്കും അവര്‍ ഫ്രോഗ്മോര്‍ കോട്ടേജ് ഉപയേഗിക്കുന്നത്. എന്നാല്‍ അതിനായി ഈ വന്‍ തുക വര്‍ഷത്തില്‍ വാടകയായി നല്‍കുകയെന്ന പ്രതിസന്ധിയും ഹാരി നേരിടേണ്ടി വരും. നിലവിലെ കമേഴ്സ്യല്‍ നിരക്കില്‍ വാടക നല്‍കിയാല്‍ ഹാരി ഇതിനായി പ്രതിവര്‍ഷം 3.6 ലക്ഷം പൗണ്ടായിരിക്കും ചെലവാക്കേണ്ടി വരുകയെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും പുത്രന്‍ ആര്‍ച്ചിയുടെയും യുകെയിലെ ഫാമിലി ഹൗസായി ഫ്രോഗ്മോര്‍ കോട്ടേജിനെ നിലനിര്‍ത്താന്‍ ഇന്നലെ സാന്‍ഡ്രിന്‍ഗ്രാമില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

എന്നാല്‍ ഇവര്‍ രാജപദവി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇതിന് വാടക കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. കോട്ടേജ് സമീപകാലത്ത് പുതുക്കിപ്പണിഞ്ഞതിന് ചെലവായ 2.4 മില്യണ്‍ പൗണ്ട് തിരികെ നല്‍കാന്‍ ഹാരി തയ്യാറായതായി ബക്കിംഗ്ഹാം പാലസ് ഇന്നലെ പുറത്ത് വിട്ട പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നികുതിപ്പണം ഉപയോഗിച്ച് ഈ കോട്ടേജ് പുതുക്കിപ്പണിഞ്ഞതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്. രാജ്ഞി പോലും സ്വകാര്യമായി ഇതില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category