1 GBP = 100.50 INR                       

BREAKING NEWS

ലിവര്‍പൂള്‍ പള്ളിയിലെ പഴയ അള്‍ത്താരയില്‍ ഇരുന്നു ബിയര്‍ കുടിച്ച ഓര്‍മ്മകള്‍ പങ്കിട്ടു മലയാളി വയോധികന്‍; പള്ളികള്‍ പൂട്ടുന്ന ഇംഗ്ലണ്ടില്‍ യുകെ മലയാളികള്‍ പള്ളി വാങ്ങാന്‍ ഇറങ്ങിത്തിരിക്കണോ എന്ന് ചോദ്യം ഉയര്‍ത്തുന്നത് മുന്‍ കോളേജ് അധ്യാപകന്‍

Britishmalayali
kz´wteJI³

യുകെ മലയാളികളില്‍ നല്ല പങ്കും വിശ്വാസികളും തങ്ങള്‍ അറിഞ്ഞും കേട്ടും വന്ന വഴികളിലൂടെ ആത്മീയതയുമായി ഓരം ചേര്‍ന്ന് നടക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ ചുറ്റും കാണുന്ന ചില നേര്‍ക്കാഴ്ചകളോട് പ്രതികരിക്കണം എന്ന് മനസ്സില്‍ ഉണ്ടെങ്കിലും സമൂഹത്തില്‍ ഒറ്റപ്പെടുമോ എന്ന ഭീതി മനസ്സില്‍ ഉള്ളതിനാല്‍ നിശബ്ദരായി കഴിയുന്നവരും കുറവല്ല, ഇവരുടെ ശബ്ദമായി പ്രതികരണം ഉയര്‍ത്തുകയാണ് അടുത്തിടെ യുകെ സന്ദര്‍ശനം നടത്തിയ കോളേജ് അധ്യാപകന്‍ കൂടിയായിരുന്ന കോട്ടയം സ്വദേശി പ്രൊഫ മാത്യു പ്രലയില്‍.

കഴിഞ്ഞ ദിവസം നടന്ന ക്നാനായ സംരക്ഷണ സമിതിയുടെ യോഗത്തില്‍ അദ്ദേഹം വിദേശ യാത്രകളില്‍ കണ്ട കാഴ്ചകള്‍ തുറന്നു പറഞ്ഞത് സോഷ്യല്‍ മീഡിയ വഴി തരംഗമാവുകയാണിപ്പോള്‍. യുകെയിലെ സാധാരണക്കാരായ മലയാളി മാതാപിതാക്കള്‍ നേരിടുന്ന കുടുംബ പ്രതിസന്ധി നേരിട്ട് കണ്ടത് വിളിച്ചു പറയുന്ന ഈ മുന്‍ അധ്യാപകന് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ പേര് ചേരിതിരിഞ്ഞു സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.

തന്റെ പ്രസംഗത്തില്‍ ആദ്യ ഭാഗത്തില്‍ വിശ്വാസം കുറഞ്ഞു വരുന്നതിന്റെ ഉദാഹരങ്ങളാണ് അദ്ദേഹം എടുത്തു കാട്ടുന്നതും. എട്ടും പത്തും വയസുള്ള കുഞ്ഞുങ്ങള്‍ പോലും പ്രാര്‍ത്ഥനയോടു മുഖം തിരിക്കുന്നത് കാണാതിരിക്കാന്‍ ആകുമോ എന്നാണ് പ്രൊഫ. മാത്യു ചോദിക്കുന്നത്. പ്രസംഗത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും ഉള്ള താല്‍പ്പര്യം കുറഞ്ഞു വരുന്നതിന്റെ കരണങ്ങളും അദ്ദേഹം എടുത്തുകാട്ടുന്നു.
വിദേശ മലയാളികളുടെ മക്കളില്‍ നല്ല പങ്കിനും മലയാളം പ്രാര്‍ത്ഥന ക്രമത്തില്‍ വിശ്വാസം കുറഞ്ഞു പോകുന്നതിന്റെ കാലത്തിന്റെ മാറ്റമായി കണക്കാക്കണം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ചെറുപ്രായത്തില്‍ മാതാപിതാക്കളെ പേടിച്ചു പള്ളിയില്‍ പോകുകയും വീട്ടില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കുട്ടികള്‍ സ്വന്തം കാര്യം തീരുമാനിക്കാന്‍ പ്രായം ആകുമ്പോള്‍ വേണ്ടെന്നു വയ്ക്കുന്നതും ഈ രണ്ടു കാര്യങ്ങളും ആണെന്ന് യുകെ, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ ജീവിതം നേരിട്ട് കണ്ട അനുഭവത്തില്‍ അദ്ദേഹം പറയുന്നു.

ആധ്യാത്മികമായ അജ്ഞതയില്‍ നിന്നും സമുദായ സ്നേഹികള്‍ പുറത്തുകടക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ലിവര്‍പൂളിലെ മദര്‍ തെരേസയുടെ കോണ്വെന്റിനു എതിര്‍വശത്തുള്ള പ്രശസ്തമായ പള്ളി ബാര്‍ ഹോട്ടല്‍ ആയി മാറിയത് വിശ്വാസികള്‍ക്കു പള്ളി ആവശ്യമില്ല എന്ന് തോന്നിയതിനാല്‍ തന്നെയാണ്. യൂറോപ്പില്‍ 400 ലേറെ പള്ളികള്‍ പൂട്ടാന്‍ ഇരിക്കുമ്പോള്‍ അതില്‍ കുറെയെണ്ണം മലയാളികളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം ഉണ്ടെന്നാണ് യുകെ സന്ദര്‍ശനത്തില്‍ മനസിലായത്. സോളമന്‍ പണിത ജെറുസലേം ദേവാലയം സന്ദര്‍ശിച്ച യേശു ക്രിസ്തു ശിക്ഷ്യരോട് പറഞ്ഞത് മനോഹാരമായ ഈ ദേവാലയം ഒരിക്കല്‍ തകര്‍ക്കപ്പെടും എന്നാണ്. വിശ്വാസികള്‍ ദേവാലയം ഉപേക്ഷിച്ചാല്‍ അതിനര്‍ത്ഥം തകര്‍ക്കപ്പെടുക എന്ന് തന്നെയാണ്.

യൂറോപ്പിലെ ഇന്നത്തെ കാഴ്ചയാണ് രണ്ടായിരം വര്‍ഷം മുന്‍പ് യേശുക്രിസ്തു പ്രവചിച്ചത്. ഇപ്പോള്‍ ദേവാലയങ്ങള്‍ ബാറുകള്‍ ആകുന്നു, അല്ലെങ്കില്‍ മ്യുസിയങ്ങള്‍ ആയി മാറുന്നു. ഇത് കുറച്ചു കാലം കഴിഞ്ഞാണെങ്കിലും കേരളത്തിലും സംഭവിച്ചേക്കും. പുതു തലമുറ പള്ളികളില്‍ നിന്നും അകലുകയാണ്. പൗരോഹിത്യത്തിന്റെ ദാര്‍ഷ്ട്യം അതിന്റെ സകല സീമകളും കടക്കുകയാണ്. ഇതിനോട് പൊരുത്തപ്പെടാന്‍ യുവജനതക്കു സാധിക്കില്ല. അവര്‍ പള്ളികള്‍ ഉപേക്ഷിക്കുകയാകും ഫലം. ഇങ്ങനെ വിശ്വാസികള്‍ പള്ളികളില്‍ നിന്നും അകന്നല്‍ അവര്‍ക്കു വേണ്ടി മണിമാളികയെ വെല്ലുന്ന കൂറ്റന്‍ പള്ളികള്‍ പണിതു കൂട്ടിയിട്ട് എന്തു പ്രയോജനം. വിദേശ മലയാളികള്‍ പള്ളി വാങ്ങാന്‍ നടക്കുമ്പോള്‍ കേരളത്തിലെ വിശ്വാസികള്‍ ഉള്ളത് പൊളിച്ചു പകരം കൂറ്റന്‍ ദേവാലയങ്ങള്‍ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്നു.

ഇപ്പോള്‍ ദേവയലയങ്ങളില്‍ പുരോഹിതര്‍ യജമാനത്ത ഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസികള്‍ മനസ് അറിഞ്ഞു കൊടുക്കുന്ന ധനം വഴി പുരോഹിതരില്‍ ആര്‍ത്തി പെരുകുകയാണ്. കഴിഞ്ഞ വര്‍ഷം ഉഴവൂര്‍ പള്ളി കോട്ടയം അരമനക്കു നല്‍കിയത് 26 ലക്ഷം. വരുമാനത്തിന്റെ പതിനെട്ടു ശതമാനമാണ് അരമന ആവശ്യപ്പെടുന്നത്. വരുമാനം ഒട്ടും ഇല്ലാത്ത എസ്എച്ച്മൗണ്ട് പള്ളിയില്‍ നിന്നും സ്തോത്ര കാഴ്ചയായി കിട്ടിയതില്‍ നിന്നും രണ്ടര ലക്ഷം രൂപതക്ക് നല്‍കേണ്ടി വന്നു. രൂപതയുടെ കീഴില്‍ ഉള്ള 141 പള്ളികളില്‍ നിന്നും അരമനയില്‍ എത്തുന്ന വിഹിതം സാമാന്യ ബോധം ഉള്ളവര്‍ക്ക് മനസിലാക്കാം.

സഭയുടെ സ്‌കൂളിലും കോളേജിലും ഉള്ള അധ്യാപകര്‍ വരുമാനത്തിന്റെ മൂന്നു ശതമാനം ഒരു മാസം നല്‍കണം. രണ്ടായിരം അധ്യാപകരാണ് ഇങ്ങനെ പണം നല്‍കേണ്ടതാണ്. ഇത്തരത്തില്‍ സകല വഴിക്കും വരുമാനം കുമിഞ്ഞു കൂടുമ്പോള്‍ പുരോഹിത വര്‍ഗം എങ്ങനെ ദൂര്‍ത്ത്തിന്റെ പര്യ യമായി മാറാതിരിക്കും. ഫ്രാങ്കോ ബിഷപ് ജയിലില്‍ കിടക്കാന്‍ വന്നപ്പോള്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിന്റെ ഒരു നില ഒന്നാകെയാണ് വാടകക്ക് എടുത്തത്. ഇത്തരം എത്രയെത്ര അധമ കാര്യങ്ങളാണ് ഇന്ന് സഭയെന്ന കോര്‍പറേറ്റില്‍ നടന്നു കൊണ്ടിരിക്കുന്നത്.

അതിനാല്‍ അല്‍പത്തവും അജ്ഞതയും അഹങ്കാരവും മാറ്റിവച്ചു അനാവശ്യമായ സംഭാവനകള്‍ നല്‍കാതിരിക്കുക എന്നതാണ് വിശ്വാസികള്‍ക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ദൈവ സേവാ. അതിലൂടെ മാത്രമേ പുരോഹിത വര്‍ഗത്തെ നേരിന്റെയും സത്യത്തിന്റെയും വഴിലൂടെ തിരിച്ചു നടത്താന്‍ കഴിയൂ. സഭയും സമുദായവും കാലങ്ങളെ അതിജീവിക്കാന്‍ അതിലെ അംഗങ്ങളുടെ ആത്മാര്‍ത്ഥമായ തിരിച്ചറിവിലൂടെ മാത്രമാണ് സംഭവിക്കുക. ധീരരായ, അടിമ വിശ്വാസികളാകാത്ത സഭ അംഗങ്ങള്‍ ഉള്ളിടത്തോളം കാലം സഭയും വിശ്വാസവും സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category