1 GBP = 93.20 INR                       

BREAKING NEWS

'പുതുവര്‍ഷം പൊലീസ് സ്റ്റേഷനില്‍, ഞെട്ടലില്‍' കാക്കി തൊപ്പി ധരിച്ച് പൊലീസ് സ്റ്റേഷനില്‍ നിന്ന് സി.പിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സെല്‍ഫി; പെറ്റി കേസ് പ്രതികളെ ജാമ്യത്തിലിറക്കാന്‍ വന്ന അനുരാജ് തൊപ്പി തലയിലണിഞ്ഞത് പൊലീസുകാരുടെ അസാന്നിധ്യത്തില്‍; സെല്‍ഫി വിവാദമായതോടെ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണവും; ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എസ്ഐ

Britishmalayali
kz´wteJI³

ചാലക്കുടി: പൊലീസ് തൊപ്പി ധരിച്ച് സ്റ്റേഷനില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും നടത്തിയ സെല്‍ഫി വിവാദത്തിലേക്ക്. പുതുവത്സര രാവിലാണ് പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് ചാലക്കുടി സ്റ്റേഷനില്‍ പോട്ട കെ.കെ റോഡ് സിപിഎം ബ്രാഞ്ച് സെക്രട്ടറി അനുരാജും സംഘവും കാക്കി തൊപ്പി ധരിച്ച് സെല്‍ഫി പകര്‍ത്തിയത്. പിന്നീട് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. 

'പുതുവര്‍ഷം പൊലീസ് സ്റ്റേഷനില്‍, ഞെട്ടലില്‍' എന്ന അടിക്കുറിപ്പോടെയാണ് 5 സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന 5 സെല്‍ഫി ചിത്രങ്ങള്‍ അനുരാജ് പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് നീക്കി.

പുതുവത്സരരാത്രിയില്‍ പെറ്റി കേസില്‍ സ്റ്റേഷനിലേക്ക് എത്തിച്ചതായിരുന്നു സുഹൃത്തുക്കളെ. ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയത്. നഗരത്തില്‍ രണ്ടിടത്തായി ആയിരങ്ങള്‍ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാല്‍ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. 2 പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.

കേസുകളില്‍പ്പെട്ട 12 പേരും ജാമ്യമെടുക്കാന്‍ എത്തിയ 24 പേരും ഉള്‍പ്പെടെ 36 പേര്‍ സ്റ്റേഷനില്‍ ഒന്നിച്ചെത്തിയതോടെ തിരക്കേറി. ഇതിനിടെ അനുരാജ് പൊലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്തു തലയില്‍ വച്ചു പലവട്ടം സെല്‍ഫിയെടുത്തു. ചില ചിത്രങ്ങളില്‍ സുഹൃത്തുക്കളും കൂടി.

സംഭവം വിവാദമാകുകയും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെ പോസ്റ്റ് നീക്കി. അനുരാജിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്ഐ ബി.കെ. അരുണ്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category