1 GBP = 100.50 INR                       

BREAKING NEWS

അഞ്ചുകോടി വിലമതിക്കുന്ന വിദേശമദ്യത്തിന്റെ മറവില്‍ 50 കോടിയുടെ തട്ടിപ്പ്; പ്രമുഖ സിനിമാ നിര്‍മ്മാതാക്കളടക്കം നിരവധി പേര്‍ തട്ടിപ്പ് സംഘത്തില്‍; ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നേരിട്ട് ലഭിച്ചതോടെ പ്രതികളെ വലയിലാക്കാന്‍ പൊലീസ് നീക്കം; മദ്യവ്യാപാര രംഗത്ത് അറിയപ്പെടുന്ന സ്ത്രികള്‍ തട്ടിപ്പിലെ മുഖ്യകണ്ണികള്‍; തട്ടിപ്പ് പുറംലോകം അറിഞ്ഞത് ചാലക്കുടി സ്വദേശിയില്‍ നിന്ന് മൂന്ന് കോടി തട്ടിയതോടെ

Britishmalayali
kz´wteJI³

കൊച്ചി: അഞ്ചുകോടി വിലമതിക്കുന്ന വിദേശമദ്യത്തിന്റെ മറവില്‍ 50 കോടിരൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രമുഖ സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ അടക്കം പരാതി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ട് ലഭിച്ച പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ വിദേശത്തേക്ക് കടക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിടാത്തത്. മദ്യവ്യാപാര രംഗത്ത് അറിയപ്പെടുന്ന 2 സ്ത്രീകളും തട്ടിപ്പു സംഘത്തിലുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇവരെ മുന്നില്‍ നിര്‍ത്തിയാണു സിനിമ നിര്‍മ്മാതാക്കള്‍ പത്തോളം പേരില്‍ നിന്നു പണം വാങ്ങിയത്.

ബെല്‍ജിയം, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത 5 കോടിരൂപ വിലയുള്ള മദ്യം, തീരുവ അടയ്ക്കാത്തതിനാല്‍ ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണില്‍ പിടിച്ചുവച്ചതിന്റെ ചിത്രങ്ങള്‍ കാണിച്ചാണു തട്ടിപ്പു നടത്തിയത്. എക്സൈസ് തീരുവ അടച്ചു സംസ്ഥാന ബവ്റിജസ് കോര്‍പറേഷനു മദ്യം കൈമാറാന്‍ സാമ്പത്തിക സഹായം നല്‍കിയാല്‍ 60 ദിവസത്തിനുള്ളില്‍ ഇരട്ടിത്തുക വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയത്.

ഇതു വിശ്വസിച്ചു 3 കോടി രൂപ കൈമാറിയ ചാലക്കുടി സ്വദേശി മിഥുന്‍ ഇട്ടൂപ്പ് നല്‍കിയ പരാതിയിലാണു ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചത്. മിഥുനെപ്പോലെ തട്ടിപ്പിന് ഇരയായ 10 പേര്‍ക്ക് 50 കോടി രൂപ നഷ്ടപ്പെട്ടതായാണു പൊലീസിനു ലഭിച്ച വിവരം. സംസ്ഥാനത്തിനു പുറത്തുള്ളവരും മദ്യക്കച്ചവട തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു കരുതുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യമാണു വിദേശമദ്യം ഇറക്കുമതി ചെയ്തത്. ഇടനിലക്കാരെ ഉപയോഗിച്ചാണു മദ്യക്കച്ചവടത്തില്‍ താല്‍പര്യമുള്ള സമ്പന്നരെ വലിയ തുക ലാഭ വാഗ്ദാനം നല്‍കി വലയിലാക്കുന്നത്. നേരത്തെ പരാതി നല്‍കാന്‍ ഒരുങ്ങിയവരെ തട്ടിപ്പു സംഘത്തിലെ സ്ത്രീകള്‍ പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിന്മാറ്റിയതായും ആരോപണമുണ്ട്. ഒളിക്യാമറ ഭീഷണിയും ചില പരാതിക്കാര്‍ക്കു നേരെ ഉണ്ടായിട്ടുണ്ട്.

ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചത് ഇങ്ങനെ: വിദേശ മദ്യക്കമ്പനിയില്‍ നിന്നു 2 കോടി രൂപയുടെ ഉന്നത നിലവാരമുള്ള മദ്യം ഇറക്കുമതി ചെയ്യാന്‍ കരാറുണ്ടാക്കി. ബെല്‍ജിയന്‍ കമ്പനിക്ക് ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ 7 ലക്ഷം ഡോളറിന്റെ (5 കോടി രൂപ) ബിസിനസ് നല്‍കിയാല്‍ 20% അധിക കമ്മിഷന്‍ വാഗ്ദാനം ചെയ്തു.

അങ്ങനെ എക്സൈസ് തീരുവ അടയ്ക്കാന്‍ കരുതിയ 3 കോടി രൂപയ്ക്കു കൂടി മദ്യം വാങ്ങി. ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിനു 160% തീരുവ അടച്ചാല്‍ മാത്രമേ പൊതുവിപണിയില്‍ വില്‍ക്കാന്‍ പറ്റൂ. അതിനു 7.80 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നവര്‍ നോട്ടുനിരോധനത്തോടെ ബിസിനസില്‍ നിന്നു പിന്മാറി.

5 കോടി രൂപയുടെ മദ്യം 7.80 കോടി രൂപ തീരുവ അടച്ചു ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണില്‍ നിന്നു പുറത്തിറക്കിയാല്‍ 24 കോടി രൂപയ്ക്കു വാങ്ങാന്‍ കേരള ബവ്റിജസ് കോര്‍പറേഷനുമായുണ്ടാക്കിയ കരാറും ഇവര്‍ കാണിച്ചു.

ഇതു വിശ്വസിച്ചു സ്ഥലം ഈടുവച്ചു 85 ലക്ഷം രൂപ മുതല്‍ മുതല്‍ 3 കോടി രൂപവരെ ബാങ്ക് വായ്പയെടുത്തു നല്‍കിയവരാണു കബളിപ്പിക്കപ്പെട്ടത്. തട്ടിയെടുത്ത 50 കോടിയോളം രൂപ പ്രതികള്‍ വിദേശത്തേക്കു കടത്തിയതായാണു വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category