1 GBP = 92.00 INR                       

BREAKING NEWS

അടുത്ത മാസം 13ന് മകളുടെ മനസ്സമ്മതമാണ്; 17ന് വിവാഹവും; ഇനി ഈ കാലുവച്ച് എനിക്ക് എന്ത് ചെയ്യാനാകും: കൃഷിയാണു ഏക വരുമാന മാര്‍ഗം. എല്ലുകള്‍ നുറുങ്ങിപ്പോയ ഈ കാലുകള്‍ വച്ച് കൃഷിപ്പണി ചെയ്യാനും കഴിയില്ല; കാലിലൂടെ ടയര്‍ കയറി ഇറങ്ങിയ വേദനയ്ക്കപ്പുറം ഈ അച്ഛനെ ആശങ്കപ്പെടുത്തുന്നത് കുടുംബത്തിന്റെ ഭാവി ചിന്ത; സുല്‍ത്താന്‍ ബത്തേരി -കല്പറ്റ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം ബസിലെ ക്രൂരനായ കണ്ടക്ടര്‍ ജോസഫിനോട് ചെയ്തതുകൊടു പാതകം; പ്ലാസ്റ്ററിട്ട കാലുകളുമായി ഈ അച്ഛന്‍ വിതുമ്പുമ്പോള്‍

Britishmalayali
kz´wteJI³

കല്‍പറ്റ: മകള്‍ ബസില്‍ നിന്നു തെറിച്ചുവീഴുന്നതു കണ്ട് ബസ് നിര്‍ത്തിക്കാനായി ബസിലേക്കു പാഞ്ഞു കയറിയ അച്ഛന്‍. കോപം കൊണ്ട് കലി തുള്ളിപുറത്തേക്ക് തള്ളിയുന്ന ക്രൂരനായ കണ്ടക്ടറും. സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റാത്തത് സാസ്‌കാരിക കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. ഈ മനുഷ്യത്വമില്ലായ്മയ്ക്ക് ഇരയായ അച്ഛനാണ് ജോസഫ്.

പ്ലാസ്റ്ററിട്ട കാലുകളുമായി ഈ അച്ഛന്‍ വിതുമ്പുകയാണ്. ''ഫെബ്രുവരി 13ന് മകളുടെ മനസ്സമ്മതമാണ്. 17ന് വിവാഹവും. എല്ലാറ്റിനും ഓടി നടക്കാന്‍ ആകെയുള്ളത് ഞാന്‍ മാത്രം. ഇനി ഈ കാലുവച്ച് എനിക്ക് എന്ത് ചെയ്യാനാകും''-ജോസഫിന്റെ ഈ ചോദ്യം ചെന്നു കൊള്ളേണ്ടതുകൊള്ള ലാഭത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സ്വകാര്യ ബസ് മുതലാളിമാര്‍ക്കാകണം. മീനങ്ങാടി അമ്പത്തിനാലില്‍ ജോസഫും നീതുവും ബസില്‍നിന്നിറങ്ങുന്നതിനിടയില്‍, വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരിക്കാന്‍ ഡ്രൈവര്‍ ബസ് മുമ്പോട്ടെടുത്തപ്പോഴാണ് അപകടം. ബസില്‍നിന്ന് ഇറങ്ങുകയായിരുന്ന നീതു പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇത് ചോദിക്കാനായി മുന്‍ഭാഗത്തെ വാതിലിലൂടെ ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

അന്‍പത്തിനാലിലേക്കാണ് ടിക്കറ്റെടുത്തത്. പിറകിലെ സീറ്റിലായിരുന്നു. അന്‍പത്തിനാലില്‍ ബസ് നിര്‍ത്തിയപ്പോള്‍ ആദ്യം ഇറങ്ങി. മുന്‍വാതിലിലൂടെ നീതു ഇറങ്ങാന്‍ ശ്രമിക്കവേ, സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസിനുള്ളിലേക്കു കയറാന്‍ തുടങ്ങി. ഇതുകണ്ട കണ്ടക്ടര്‍ കുട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ മാറിയതോടെ നീതു വീണ്ടും ഇറങ്ങാന്‍ തുടങ്ങി. പെട്ടെന്നു ബസ് മുന്നോട്ടെടുത്തു. നീതു റോഡിലേക്ക് തെറിച്ചൂവീണു. ബസ് നിര്‍ത്താതെ വീണ്ടും മുന്നോട്ടെടുത്തു. സംഭവം ചോദിക്കാനായി മുന്‍വാതിലിലൂടെ താന്‍ ബസിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. വാതിലിലെ കമ്പിയില്‍ പിടിച്ചു ബസിനുള്ളിലേക്ക് കാല്‍ വച്ചതോടെ കണ്ടക്ടര്‍ കമ്പിയില്‍ നിന്ന് എന്റെ കൈ തട്ടി മാറ്റിയ ശേഷം തന്നെ പുറത്തേക്കു തള്ളി. അപകടം കണ്ടിട്ടും അവര്‍ നിര്‍ത്താതെ പോയി. കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞിട്ടു-ഇതായിരുന്നു കല്‍പ്പറ്റയില്‍ കണ്ട ക്രൂരതയുടെ യഥാര്‍ത്ഥ ചിത്രം.

ഗുരുതരമായി പരുക്കേറ്റിട്ടും ബസ് ജീവനക്കാര്‍ അച്ഛനേയും മകളെയും ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയില്ല. ജോസഫിന്റെ മകളുടെ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. ഇനി എന്തു ചെയ്യണമെന്നറിയില്ല. കൃഷിയാണു ഏക വരുമാന മാര്‍ഗം. എല്ലുകള്‍ നുറുങ്ങിപ്പോയ ഈ കാലുകള്‍ വച്ച് എനിക്കിനി കൃഷിപ്പണി ചെയ്യാനും ഈ അച്ഛനാകില്ല. അങ്ങനെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് ആ ബസിലെ കണ്ടക്ടര്‍ ചവിട്ടി താഴേക്കിട്ടത്. സ്വകാര്യബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട മധ്യവയസ്‌കന്റെ കാലുകളിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. മീനങ്ങാടി കാര്യമ്പാടി സ്വദേശി മോര്‍ക്കാലയില്‍ എം.എം. ജോസഫി(54)നാണ് ബസിന്റെ പിന്‍ചക്രം കയറി ഇരുകാലിനും ഗുരുതരപരിക്കേറ്റത്. സുല്‍ത്താന്‍ബത്തേരി-കല്പറ്റ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം ബസില്‍നിന്ന് കണ്ടക്ടര്‍ ജോസഫിനെ തള്ളിയിടുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന മകള്‍ നീതു എം. ജോസഫ് (23) പറഞ്ഞു. നീതുവിനും ബസില്‍നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരുകാലുകളുടെയും തുടയെല്ലും കാല്‍മുട്ടും പൊട്ടിയ ജോസഫിനെ നാട്ടുകാര്‍ ചേര്‍ന്ന് കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുംനേരെ മീനങ്ങാടി പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ബസിലെ ഡ്രൈവറായിരുന്ന വിജീഷ്, കണ്ടക്ടര്‍ ലതീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുടെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍നിന്ന് കണ്ടക്ടര്‍ നിര്‍ബന്ധപൂര്‍വം പിടിവിടുവിച്ചപ്പോഴാണ് ജോസഫ് വീണത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category