1 GBP = 94.40 INR                       

BREAKING NEWS

15000 രൂപ ഫീസില്‍ മകന്റെ പഠനം വഴിമുട്ടിയപ്പോള്‍ അച്ഛന്‍ ശരണം തേടിയത് സബ് കളക്ടറുടെ മുന്നില്‍; തിരുവനന്തപുരത്തുകാരന് സിവില്‍ സര്‍വ്വീസ് സ്വപ്നം മുമ്പോട്ട് കൊണ്ടു പോകാന്‍ വേണ്ടിയിരുന്നത് 6000 രൂപ; മിടുമിടുക്കന്മാര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ സഹായ അഭ്യര്‍ത്ഥന പോസ്റ്റിട്ടത് ചുരുക്കം വാക്കുകളില്‍; തിരിച്ച് കിട്ടിയത് ആവോളം സ്നേഹവും; ദേവികുളത്തെ ചൂടു പിടിച്ച ഓട്ടത്തിനിടെയിലും 'നിസ്സാരമായി' പ്രശ്നം പരിഹരിച്ച് പ്രേംകൃഷ്ണന്‍ ഐഎഎസ്; മൂന്നാറിലെ 'സബ് കളക്ടര്‍ ബ്രോ' സ്നേഹം വിതറുമ്പോള്‍

Britishmalayali
kz´wteJI³

മൂന്നാര്‍: കേരളത്തിലെ ഏറ്റവും ജോലി തിരിക്കുള്ള കസേരയാണ് ദേവികുളം സബ്കളക്ടറുടേത്. കൈയേറ്റ മാഫിയയുടെ ഇടപെടല്‍ കാരണം ആരും വന്നാലും അധികം നാള്‍ ഇരിക്കാനാകില്ല. മൂന്നാറില്‍ വീണ്ടും കൈയറ്റം ഒഴിപ്പിക്കലിലേക്ക് കാര്യങ്ങള്‍ പോകുന്നു. ഇതിനിടെയില്‍ മറ്റൊന്നും ശ്രദ്ധിക്കാന്‍ പോലും ഇവിടുത്തെ സബ്കളക്ടര്‍ക്ക് കഴിയില്ല.

ഈ കസേരയില്‍ ഇരുന്ന എല്ലാ സബ് കളക്ടര്‍മാരും ഈ അടുത്ത കാലത്ത് ചര്‍ച്ചകളിലെത്തിയത് കൈയേറ്റ മാഫിയയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചാണ്. ഇപ്പോഴത്തെ കളക്ടറും കൈയേറ്റത്തെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. ഇതിനിടെയാണ് വഴി മാറി മറ്റൊരു സഞ്ചാരം. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ തനിക്ക് ഔദ്യോഗികമായി ചെയ്യാന്‍ കഴിയാത്ത വിഷയത്തില്‍ അശരണരുടെ കണ്ണൂനീര്‍ തുടയ്ക്കല്‍. അങ്ങനെ ദേവികുളം സബ് കളക്ടര്‍ എസ്.പ്രേംകൃഷ്ണനും സോഷ്യല്‍ മീഡിയയില്‍ മലയാളിയുടെ 'ബ്രോ' ആവുകയാണ്. ഐ എ എസുകാരനായ പ്രശാന്ത് ബ്രോ തുടങ്ങി എംഎല്‍എ പ്രശാന്ത് ബ്രോ വരെ നീണ്ട പട്ടികയിലെ പുതിയ പ്രതീക്ഷയാണ് ദേവികുളം സബ്കളക്ടറും.

ദേവികുളത്തെ സബ് കളക്ടര്‍ ബ്രോ ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ സഹായം തേടിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായ പ്രവാഹം. തന്നോട് പഠനാവശ്യത്തിന് സാമ്പത്തിക സഹായം തേടി വിദ്യാര്‍ത്ഥികള്‍ എത്തിയ വിവരം ഫെയ്സ് ബുക്കില്‍ ഇട്ടത് വൈറലാകുകയായിരുന്നു. എന്‍ജിനീയറിങ്ങിന് പഠിക്കുന്ന മൂന്നാര്‍ സ്വദേശിയായ കുട്ടിയുടെ അച്ഛന്‍ നേരിട്ടെത്തിയാണ് ഫീസ് അടയ്ക്കാനായി 15,000 രൂപ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥി സിവില്‍ സര്‍വീസ് കോച്ചിങ് ഫീസ് അടയ്ക്കാനായി 6,000 രൂപ ആവശ്യപ്പെട്ട് സബ് കളക്ടര്‍ക്ക് ഫോണ്‍ ചെയ്തു.

രണ്ടുപേരുടെയും ആവശ്യങ്ങള്‍ വിവരിച്ച് സബ് കളക്ടര്‍ തന്റെ ഫെയ്സ് ബുക്കില്‍ പോസ്റ്റുചെയ്തു. ഇതോടെ നിരവധിയാളുകളാണ് സാമ്പത്തിക സഹായവാഗ്ദാനം സബ് കളക്ടറെ അറിയിച്ചത്. കുട്ടികള്‍ ആവശ്യപ്പെട്ട പണം സമാഹരിച്ചശേഷം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ അച്ഛനെ ആര്‍.ഡി.ഒ. ഓഫീസില്‍ വിളിച്ചുവരുത്തിയും തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചും സബ് കളക്ടര്‍ പണം കൈമാറി. പിന്നീട് സബ് കളക്ടര്‍ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുമിട്ടു. നിങ്ങള്‍ എല്ലാവരും പൊളി ആണ് ബ്രോസ്, എല്ലാവരും കൂടി ഒത്തുചേര്‍ന്ന് ശ്രമിച്ചപ്പോള്‍ രണ്ടുവിദ്യാര്‍ത്ഥികളുടെ ഫീസ് നിസ്സാരമായി അടച്ചു. കുട്ടികളുടെ പേരില്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സബ് കളക്ടര്‍ ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചു.

പരത്തി പറയാതെ കാര്യത്തിന്റെ ഗൗരവം മാത്രം അറിയിക്കുകയാണ് പ്രേംകൃഷ്ണന്‍ ഫെയ്സ് ബുക്കില്‍ കുറിക്കുന്നത്. ചെറിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് രണ്ട് കുട്ടികള്‍ എന്ന സമീപിച്ചു. രണ്ടു പേര്‍ക്കും നല്ല ഭാവിയുണ്ടെന്ന് എനിക്ക് അറിയാം. സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന ബന്ധപ്പെടുക. ഇതായിരുന്നു ഡിസംബര്‍ 31ന് കളക്ടര്‍ ഇട്ട കുറിപ്പ്. അതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇതില്‍ വിദ്യാര്‍ത്ഥികളുടെ പേരോ മറ്റു കാര്യങ്ങളോ കളക്ടര്‍ കൊടുത്തതുമില്ല. കുട്ടികളുടെ വിവരങ്ങള്‍ പരമ രഹസ്യമാക്കി ഒരു നല്ല കാര്യം ചെയ്യല്‍.

കളക്ടറെന്ന നിലയില്‍ ഈ ചെറിയ തുക കൊടുക്കാന്‍ പോലും നൂലാമാലകള്‍ ഏറെയാണ്. ഇതാണ് തനിക്ക് ആവും വിധം പരിഹരിച്ചത്. നിസ്സാരം.. എന്നാണ് ഈ സഹായം നല്‍കല്‍ രീതിയെ സബ് കളക്ടര്‍ വിശേഷിപ്പിക്കുന്നത്. കൈയേറ്റക്കാരുടെയും നിയമലംഘകരുടെയും പറുദീസയാണ് ദേവികുളം താലൂക്ക്. നിയമത്തിന്റെ വഴിയേ നീങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി നീങ്ങുന്നവരാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തേക്ക് മാത്രം സബ് കലക്ടര്‍ കസേരയില്‍ ഇരിക്കാനാണ് ഇവിടെ എത്തുന്ന ഉദ്യോഗസ്ഥരുടെ യോഗം. ദേവികുളത്തെ കൈയേറ്റങ്ങള്‍ക്കും മറ്റ് നിയമലംഘനങ്ങള്‍ക്കും എതിരെ നീങ്ങിയവരെല്ലാം തെറിച്ച അവസ്ഥയാണുള്ളത്. ഈ കസേരയില്‍ അതിശക്തമായ നിലപാട് എടുത്ത് മുന്നേറുന്ന പ്രേംകൃഷ്ണന്‍ ഇതോടെ സമൂഹത്തിന് പുതിയ പ്രതീക്ഷയാവുകയാണ്.

സബ് കലക്ടര്‍മാരെ വാഴിക്കാതെ താലൂക്കാണ് ദേവികുളം. 9 വര്‍ഷത്തിനിടെ ദേവികുളത്ത് 15 സബ് കലക്ടര്‍മാരാണു വന്നു പോയത്. ഡോ. രേണു രാജിനെയാണ് ഒടുവിലായി മാറ്റിയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വര്‍ഷം തികയുന്നതിനു മുന്‍പാണു രേണു രാജിനെ മാറ്റിയതും. ഭൂമി കയ്യേറ്റങ്ങള്‍ വ്യാപകമായ ദേവികുളം മേഖലയില്‍ കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയില്‍ ഇരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയാറാകില്ലെന്നുള്ളതാണു ദേവികുളത്തെ ചരിത്രം. സിപിഎമ്മുമായി ഇടയുന്നവര്‍ക്കാണു തിക്താനുഭവങ്ങള്‍ കൂടുതലും. പാര്‍ട്ടി ഓഫിസിന്റെ സ്ഥലം പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പോലും മാറ്റി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 3 വര്‍ഷത്തിനുള്ളില്‍ 5 പേരെയാണു മാറ്റിയത്. സബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലംമാറ്റപ്പെട്ടവര്‍. മൂന്നാര്‍ ടൗണില്‍ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിന്‍ സമീദിനെ സ്ഥലം മാറ്റി. ഒരു മാസം തികച്ചു പോലും കസേരയില്‍ ഇരിക്കാന്‍ എന്‍ടിഎല്‍ റെഡ്ഡിയെ അനുവദിച്ചില്ല.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും ശ്രീറാം വെങ്കിട്ടരാമന്‍ സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി. മന്ത്രി എം.എം. മണി, മുന്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ എന്നിവര്‍ ശ്രീറാമിനെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. ജോയ്‌സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തില്‍ ഹിയറിങ് നടത്തുന്നതിനായി നോട്ടിസ് അയച്ചതോടെയാണു ശ്രീറാമിനെ മാറ്റാന്‍ സിപിഎം നേതൃത്വത്തില്‍ ശക്തമായ നീക്കം തുടങ്ങിയത്. ശ്രീരാമിന് പകരം വന്ന വി.ആര്‍. പ്രേംകുമാറും ചില്ലറക്കാരനായിരുന്നില്ല. അദ്ദേഹം കൃത്യമായ നടപടികള്‍ സ്വീകരിച്ചതോടെ രാഷ്ട്രീയക്കാരുടെ എതിര്‍പ്പിന് പാത്രമായി. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് വി.ആര്‍. പ്രേംകുമാര്‍നോട്ടിസ് നല്‍കിയെങ്കിലും ജോയ്‌സ് ജോര്‍ജ് ഹാജരായില്ല. ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം, പ്രേംകുമാര്‍ റദ്ദാക്കി. പട്ടയം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദം ഉയര്‍ന്നെങ്കിലും പ്രേംകുമാര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണു പ്രേംകുമാറിനെയും മാറ്റിയത്.

ഇതിന് ശേഷമാണ് രേണു രാജ് ഇവിടെ ചാര്‍ജ്ജെടുത്തത്. കയ്യേറ്റക്കാര്‍ക്കു വഴങ്ങാതെ പ്രവര്‍ത്തിച്ച ഡോ. രേണു രാജ്, രണ്ടാഴ്ച മുന്‍പാണു ജോയ്‌സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടിസ് നല്‍കിയെങ്കിലും ജോയ്‌സ് ജോര്‍ജ് ഹാജരായില്ല. ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണു രേണു രാജ് സ്വീകരിച്ചത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി രേണു രാജ് കൊമ്പുകോര്‍ത്തു. സബ് കലക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നുള്ള എസ്.രാജേന്ദ്രന്റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രേംകൃഷ്ണന്‍ എത്തി. പ്രത്യക്ഷത്തില്‍ വിവാദങ്ങളൊന്നുമില്ല. എന്നാല്‍ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തും വിധം കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് പ്രേംകൃഷ്ണനും എടുക്കുന്നത്.

2017 ബാച്ച് ഐഎഎസ് ഓഫീസറാണ് തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണന്‍. 493-ാം റാങ്കാണ് പ്രേംകൃഷ്ണന്‍ അന്ന് നേടിയത്. കേന്ദ്ര മാനവവിഭവശേഷി വകുപ്പില്‍ അസി. സെക്രട്ടറി പദവിയില്‍ നിന്നാണ് ദേവികുളത്ത് എത്തിയത്. മുന്‍പ് തൃശ്ശൂര്‍ അസി. കളക്ടറായിരുന്നു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയാണ്. 2019 ഒക്ടോബറിലാണ് ദേവികുളത്ത് ചുമതലയേറ്റത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category