1 GBP = 92.40 INR                       

BREAKING NEWS

ലേബര്‍പാര്‍ട്ടി നേതാവാകാന്‍ അപ്രതീക്ഷിത മുന്‍തൂക്കം ലഭിച്ച ഇന്ത്യന്‍ വംശജനായ നന്ദിക്ക് പാരയായി കോളജില്‍ പഠിച്ച കാലത്തെ നഗ്‌ന ചിത്രങ്ങള്‍; ബോയ്ഫ്രണ്ടിനെ തേടി നല്‍കിയ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

ജെറമി കോര്‍ബിന് പകരമായി ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും സാധ്യതയേറിയ ഇന്ത്യന്‍ വംശജ ലിസ നന്ദിക്ക് (40) പുതിയ പാരയായി അവരുടെ നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വന്നു. ലേബര്‍ പാര്‍ട്ടി നേതാവാകാന്‍ അപ്രതീക്ഷിത മുന്‍തൂക്കം ലഭിച്ച  നന്ദിക്ക് അതിന് വിഘാതം സൃഷ്ടിച്ച് കൊണ്ട് താന്‍ കോളജില്‍ പഠിച്ച കാലത്തെ നഗ്‌ന ചിത്രങ്ങളാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്.ബോയ്ഫ്രണ്ടിന തേടി നല്‍കിയ ചിത്രങ്ങള്‍ വൈറലാകുന്നത് നന്ദിയുടെ രാഷ്ട്രീയഭാവിക്ക് തന്നെ വന്‍ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗികമായ ഉപദേശം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ട് മറ്റൊരു സ്ത്രീക്കൊപ്പം നന്ദി നഗ്‌നയായി ബെഡില്‍ കിടക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ന്യൂകാസില്‍ വച്ച് പൊളിറ്റിക്സില്‍ അണ്ടര്‍ ഗ്രാജ്വേഷന്‍ ചെയ്യുന്ന കാലത്തുള്ള  ഗ്ലാമര്‍ ചിത്രങ്ങളാണ് വിഗാനിലെ എംപിക്ക് പാരയായിത്തീര്‍ന്നിരിക്കുന്നത്. ലേബര്‍ നേതൃ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥിയായ ജെസ് ഫിലിപ്പാണ് നന്ദിയുടെ ചിത്രങ്ങള്‍ തെരഞ്ഞ് പിടിച്ച് തന്റെ ലീഡ്സ് സ്റ്റുഡന്റ് ന്യൂസ് പേപ്പറിലെ കോളമായ ഹോട്ട് ഓര്‍ നോട്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

നന്ദിക്കും ജെസിനും പുറമെ എമിലി തോണ്‍ബെറി, സര്‍ കെയിര്‍ സ്ടാര്‍മര്‍, റെബേക്ക ലോംഗ് ബെയ്ലി, എന്നിവരാണ് കോര്‍ബിന് പകരമായി ലേബര്‍ നേതൃസ്ഥാനത്തേക്ക് വാശിയോടെ മത്സര രംഗത്തുള്ളത്. ന്യൂകാസില്‍ യൂണിവേഴ്സിറ്റിയുടെ കൊറിയര്‍ സ്റ്റുഡന്റ് ന്യൂസ് പേപ്പറിലാണ് നന്ദി കോമിക് ബുക്ക് സ്റ്റൈല്‍ ഫോട്ടോസ്ട്രിപ്പില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ കോഴ്സിനിടെ ഒരു വര്‍ഷം താന്‍ തനിക്ക് യോജിക്കുന്ന ബോയ്ഫ്രണ്ടിനെ തേടിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് ഈ ഫോട്ടോസ്ട്രാപ്പിലൂടെ നന്ദി വെളിപ്പെടുത്തുന്നുണ്ട്.

യൂണിവേഴ്സിറ്റിയില്‍ വൈവിധ്യമാര്‍ന്നവരും വിവിധ പാരമ്പര്യമുളളവരും വിവിധ വര്‍ഗത്തിലുളളവരുമായ നിരവധി യുവാക്കള്‍ പഠിക്കുന്നുവെങ്കിലും അവരില്‍ ആരെയും തനിക്ക് ബോയ്ഫ്രണ്ടായി തെരഞ്ഞെടുക്കാന്‍ തോന്നിയില്ലെന്നും നന്ദി ഇതിലൂടെ വെളിപ്പെടുത്തുന്നു. ഇ ഫോട്ടോ സ്ട്രാപ്പിലെ വിവിധ കോളങ്ങളില്‍ വിവിധ വിദ്യാര്‍ത്ഥികള്‍ ലൈംഗികതയും പ്രണയവുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതിനെല്ലാം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നന്ദി മറുപടി പറയുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category