1 GBP = 92.40 INR                       

BREAKING NEWS

ബ്രക്‌സിറ്റിന് പത്ത് ദിവസം മാത്രം അവശേഷിച്ചിട്ടും കരാറൊന്നും ആയില്ല; യൂറോപ്യന്‍ യൂണിയനുമായി പിരിയുമ്പോള്‍ വ്യാപാര ബന്ധങ്ങള്‍ ഇല്ലാതായേക്കും; കളം ഒരുങ്ങുന്നത് നോ ഡീല്‍ ബ്രക്‌സിറ്റിന്

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനുമായുള്ള യുകെയുടെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍ രഹസ്യമായി നോ ഡീലിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രക്സിറ്റിന് പത്ത് ദിവസം മാത്രം അവശേഷിച്ചിട്ടും കരാറൊന്നുമാകാത്ത സ്ഥിതിക്കാണ് ബോറിസ് സര്‍ക്കാര്‍ നോ ഡീലിനായി തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഈ ഒരു അവസ്ഥയില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രക്സിറ്റിലൂടെ പിരിയുമ്പോള്‍ വ്യാപാര ബന്ധങ്ങള്‍ ഇല്ലാതാകാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യതയേറിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കളം ഒരുങ്ങുന്നത് നോ ഡീല്‍ ബ്രക്സിറ്റിനാണ്.

എക്സ്ഒ എന്നറിയപ്പെടുന്ന വൈറ്റ്ഹാളിലെ യൂറോപ്യന്‍ എക്സിറ്റ് ഓപ്പറേഷന്‍സ് കമ്മിറ്റി അംഗങ്ങള്‍ അതിന്റെ ചെയര്‍മാനായ മൈക്കല്‍ ഗോവുമായി വ്യാഴാഴ്ച തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും നോ ഡീലിനായി തയ്യാറെടുക്കുന്നുവെന്നുമാണ് ഈ മീറ്റിംഗില്‍ പങ്കെടുത്ത കാബിനറ്റ് മിനിസ്റ്റര്‍മാരില്‍ ഒരാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ബ്രക്സിറ്റ് ചര്‍ച്ചയിലെ നിലപാടുകളോട് ബ്രസല്‍സ് വേണ്ട വിധം പ്രതികരിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ നിരവധി ആഴ്ചകളായി പുരോഗതികളൊന്നുമുണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉപദേശകനും  മുതിര്‍ന്ന ബ്രിട്ടീഷ് രാഷ്ട്രീയ നയതന്ത്രജ്ഞനുമായ ഡൊമിനിക് കുമ്മിംഗ്സ് വെളിപ്പെടുത്തി അധികം വൈകുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെട്ടതെന്നത് നിര്‍ണായകമാണ്.

യൂറോപ്യന്‍ യൂണിയന്‍ ട്രാന്‍സിഷന്‍ ഫേസ് ഡിസംബര്‍ 31ന് അവസാനിക്കുമെന്നും എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം ബ്രക്സിറ്റിന്റെ കാര്യത്തില്‍ പാലിക്കാന്‍ അസാധ്യമാണെന്ന് അയര്‍ലണ്ടിന്റെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഫില്‍ ഹോഗന്‍ പ്രസ്താവിച്ചതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും യുകെ ഗവണ്‍മെന്റ് എടുത്ത് കാട്ടുന്നുമുണ്ട്. ബ്രക്സിറ്റ് ചര്‍ച്ചകളോടുള്ള ബ്രസല്‍സിന്റെ നിസംഗഭാവവും ബ്രെക്സിറ്റിന് ശേഷം മീന്‍ പിടിത്തവുമായി ബന്ധപ്പെട്ട് യുകെയ്ക്കുള്ള അവകാശങ്ങളുറപ്പിക്കുന്നതിന് ബ്രസല്‍സ് മുന്‍കൈയെടുക്കാത്തതും ബ്രെക്സിറ്റ് വിലപേശലുകളെ തകിടം മറിക്കുമെന്ന ആശങ്ക മുന്‍പില്ലാത്ത വിധത്തില്‍ ശക്തമായിട്ടുമുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ ട്രാന്‍സിഷന്‍ ഫേസ് പുതിയ അതിത്തി നിയമങ്ങളില്ലാതെ അവസാനിക്കാനും സാധ്യതയേറെയാണ്. ഈ ഒരു സാഹര്യത്തെ നേരിടാനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് എമര്‍ജന്‍സി പ്ലാനിംഗുകള്‍ രഹസ്യമായി ആരംഭിച്ചിരിക്കുന്നത്. വര്‍ധിച്ച ഭൂരിപക്ഷത്തില്‍ ബോറിസ് അധികാരത്തില്‍ തിരിച്ചെത്തിയതിനാല്‍ കടുത്ത ബ്രക്സിറ്റില്‍ നിന്നും യുകെ പിന്മാറുമെന്ന തെറ്റിദ്ധാരണയിലാണ് നിലവില്‍ ബ്രസല്‍സ് എന്നാണ് കുമ്മിംഗ്സ് പറയുന്നത്. ഇക്കാര്യത്തില്‍ ബ്രസല്‍സ് അനിശ്ചിതത്വം സൃഷ്ടിച്ച് യുകെയ്ക്ക് ഭീഷണിയുയര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന കടുത്ത പ്രസ്താവനയുമായി ചാന്‍സലറായ സാജിദ് ജാവിദും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ യുകെ ഉചിതമായ തീരുമാനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നും ജാവിദ് തറപ്പിച്ച് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category