1 GBP = 92.00 INR                       

BREAKING NEWS

രാജപദവി ഒഴിയല്‍... അവിഹിത ബന്ധവും വിവാഹമോചനവും... ദുരൂഹ മരണങ്ങള്‍; ബ്രിട്ടീഷ് രാജ കുടുംബത്തെ വിടാതെ പിന്തുടരുന്ന വിവാദങ്ങളുടെ കഥ

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറത്തമ്പുരാനായ ഹാരി രാജകുമാരനും ഭാര്യ മേഗനും രാജപദവികള്‍ ഉപേക്ഷിച്ച് സാധാരണക്കാരായി ജീവിക്കാനുള്ള ഞെട്ടിപ്പിക്കുന്ന തീരുമാനമെടുത്തതിന്റെ ഞെട്ടലില്‍ നിന്നും ബ്രിട്ടനും അതിലുപരി ലോകവും ഇനിയും മുക്തി നേടിയിട്ടില്ല. യുകെ വിട്ട് പോയി ഇനിയുള്ള സമയത്തിന്റെ ഭൂരിഭാഗവും നോര്‍ത്ത് അമേരിക്കയില്‍ സ്വന്തം കാലില്‍ ജീവിക്കാനുള്ള വിപ്ലകരമായ തീരുമാനമാണ് ഹാരിയും ഭാര്യയുമെടുത്തിരിക്കുന്നത്. ഇതിന് രാജകുടുംബം അനുവാദം നല്‍കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണിപ്പോള്‍. ഇതിന്റെ പ്രതിസന്ധിയില്‍ നിന്നും എളുപ്പത്തില്‍ രാജകുടുംബത്തിന് മോചനം നേടാനുമാവില്ല.

എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് രാജകുടുംബം സമാനമായ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഈ അവസരത്തില്‍ എടുത്ത് കാട്ടുന്നത്. അതായത് ഹാരിയും ഭാര്യയും രാജകുടുംബത്തില്‍ നിന്നും വിട്ട് പോകുന്നത് സൃഷ്ടിച്ച പ്രതിസന്ധിയേക്കാള്‍ ഭീകരമായ അവസ്ഥകളിലൂടെയാണ് കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടെ രാജകുടുംബം കടന്ന് വന്നിരിക്കുന്നത്. യുഎസിലെ കാമുകിയെ വിവാഹം കഴിക്കുന്നതിനായി 1936ല്‍ എഡ്വാര്‍ഡ് എട്ടാമന്‍ രാജാവ് രാജപദവി വലിച്ചെറിഞ്ഞത് ഈ നൂറ്റാണ്ടില്‍ രാജകുടുംബം നേരിട്ട വന്‍ പ്രതിസന്ധികളിലൊന്നായിരുന്നു.

എലിസബത്ത് രാജ്ഞിയുടെ സഹോദരി മാര്‍ഗററ്റ് രാജകുമാരി 1952ല്‍ തന്റെ പിതാവിന്റെ കുതിരക്കാരനുമായി പ്രണയത്തിലായത് രാജകുടുംബത്തെ പിടിച്ചുലച്ച മറ്റൊരു സംഭവമായിരുന്നു.തുടര്‍ന്ന് 1992 എന്ന വര്‍ഷം ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ മോശപ്പെട്ടതായിരുന്നു. രാജ്ഞിയുടെ മൂന്ന് സന്തതികളുടെ വിവാഹ ബന്ധം തകര്‍ന്ന വര്‍ഷമായിരുന്നു ഇത്.  11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ചാള്‍സ് രാജകുമാരനും ഡയാനയും തമ്മില്‍ വേര്‍പിരിഞ്ഞത് ഈ വര്‍ഷമായിരുന്നു.  രാജ്ഞിയുടെ രണ്ടാമത്തെ പുത്രനായ ആന്‍ഡ്ര്യൂ രാജകുമാരന്‍ ഭാര്യ സാറാ ഫെര്‍ഗൂസനുമായി വേര്‍പിരിഞ്ഞതും 1992ലായിരുന്നു.

രാജ്ഞിയുടെ മകളായ ആനി രാജകുമാരി തന്റെ ഭര്‍ത്താവായ മാര്‍ക്ക് ഫിലിപ്പുമായി വേര്‍പിരിയുന്നതിനും 1992 സാക്ഷ്യം വഹിച്ചിരുന്നു.തുടര്‍ന്ന് 1997ല്‍ മറ്റൊരു അശനിപാതം ബ്രിട്ടീഷ് രാജകുടുംബത്തിന് തീരാക്കളങ്കമുണ്ടാക്കി. ചാള്‍സ് രാജകുമാരനില്‍ നിന്നും വിവാഹമോചനം നേടിയ ഡയാന രാജകുമാരി പാരീസില്‍ വച്ചുണ്ടായ കാറപടകത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത് 1997ലായിരുന്നു. ഇതിന് പിന്നില്‍ രാജകുടുംബത്തിന്റെ ഗൂഢോലചനയുണ്ടെന്ന് വരെ അന്ന് രാജഭക്തര്‍ അപലപിച്ചത് രാജകുടുംബത്തെ പിടിച്ചുലച്ചിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ എക്കാലത്തെയും ജനകീയ രാജകുമാരിയായ ഡയാനയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് പേരാണ് ഒഴുകിയെത്തിയിരുന്നത്.

കഴിഞ്ഞ വര്‍ഷം ആന്‍ഡ്ര്യൂ രാജകുമാരന്‍ കടുത്ത ആരോപണങ്ങളില്‍ അകപ്പെടുകയും കുറ്റാരോപിതനാവുകയും ചെയ്തത് രാജകുടുംബത്തിന് കടുത്ത അപമാനമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് രാജ്ഞി ആന്‍ഡ്ര്യൂവിന്റെ രാജപദവി റദ്ദാക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തിരുന്നു. ബാലപീഡകനായ യുഎസിലെ ജെഫറി എപ്സ്റ്റെയിനുമായി ആന്‍ഡ്ര്യൂവിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അയാളുടെ സംഘത്തില്‍ ചേര്‍ന്ന് ആന്‍ഡ്ര്യൂ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലും പീഡിപ്പിച്ചിരുന്നുവെന്നും ആരോപണമുന്നയിക്കപ്പെട്ടിരുന്നു.താന്‍ നിരപരാധിയാണെന്ന് നവംബറില്‍ ബിബിസി ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ആന്‍ഡ്ര്യൂ ആവര്‍ത്തിച്ച് വാദിച്ചെങ്കിലും അതിന് ഫലമുണ്ടായിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category