1 GBP = 92.80 INR                       

BREAKING NEWS

അഫ്സല്‍ ഗുരു പറഞ്ഞതെല്ലാം ശരിയോ? ദേവീന്ദര്‍ സിങ് 2005 ല്‍ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്തുകളും ഇന്റലിജന്‍സിന്; പുറത്തായത് തീവ്രവാദികള്‍ക്ക് പിസ്റ്റളും വയര്‍ലെസ് സെറ്റും കൈവശം വയ്ക്കാന്‍ അനുമതി നല്‍കുന്ന അതിവിചിത്ര ഉത്തരവ്; പരിശോധന കൂടാതെ ഭീകരര്‍ക്ക് സഞ്ചരിക്കാന്‍ കുറിപ്പെഴുതിയത് ഔദ്യോഗിക ലെറ്റര്‍ പാഡില്‍; കാക്കിക്കുള്ളിലെ ഭീകരനെ കുടുക്കി കൂടുതല്‍ വിവരങ്ങള്‍; പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്സല്‍ ഗുരുവിനെ ഈ തീവ്രവാദ ഓഫീസര്‍ കുടുക്കിയതോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാശ്മീരിലെ സേനയുടെ കഥ പറഞ്ഞ മമ്മൂട്ടിയുടെ ജോഷി ചിത്രമാണ് നായര്‍സാബ്. അതിര്‍ത്തിയില്‍ ഭീകരത വിതയ്ക്കാന്‍ സേനയിലുള്ള നുഴഞ്ഞു കയറ്റക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ നിറഞ്ഞ സിനിമ. ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, ഗീത, സുമലത, ലിസി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1989-ല്‍ പുറത്തിറങ്ങിയ സൈനിക പശ്ചാത്തലത്തിലുള്ള മലയാളചലച്ചിത്രത്തിലെ വില്ലന്‍ കഥപാത്രത്തെ വെല്ലുന്നതാണ് ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ ഡിവൈഎസ്പി ദേവീന്ദര്‍ സിങിലെ ഒറ്റുകാരനും. ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ദേവീന്ദര്‍ സിങ് 2005 ല്‍ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്ത് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയതോടെയാണ് ഭീകരതയുടെ ചിത്രം കൂടുതല്‍ വ്യക്തമാകുന്നത്. കശ്മീരില്‍നിന്ന് ഡല്‍ഹിയിലേക്ക് നാല് ഭീകരര്‍ക്കും സുരക്ഷിതമായി യാത്രചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. ഈ കത്തിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണം നടത്തും. ഭീകരരെ സ്ഥിരമായി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കലായിരുന്നു ഈ പൊലീസിലെ ഭീകരന്റെ ജോലിയെന്നാണ് സൂചന. ദേവീന്ദര്‍ സിങ് മറ്റു ഭീകരര്‍ക്കും സഹായം നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് സുപ്രധാന കത്തിന്റെ വിവരം പുറത്തുവന്നിട്ടുള്ളത്. പാര്‍ലമെന്റ് ആക്രമണത്തിലും പുല്‍വാമ ഭീകരാക്രമണത്തിലും ദേവീന്ദറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

2005 ജൂലായ് ഒന്നിന് ഗുരുഗ്രാം - ഡല്‍ഹി അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത നാല് ഭീകരര്‍ക്കുവേണ്ടി ദേവീന്ദര്‍ സിങ് എഴുതിയ കത്താണ് കണ്ടെത്തിയിട്ടുള്ളത്. മിലിട്ടറി ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരര്‍ പിടിയിലായത്. ആയുധങ്ങളും വെടിക്കോപ്പുകളും 50000 രൂപയുടെ കള്ളനോട്ടും അവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. സക്വീബ് റഹ്മാനെന്ന മസൂദ്, ഹസി ഗുലാം മൊയ്‌നുദീന്‍ ദര്‍ എന്നീ രണ്ടുപേര്‍ അടക്കമുള്ളവരാണ് അന്ന് പിടിയിലായത്. പുല്‍വാമ സ്വദേശിയായ ദറിന് പിസ്റ്റളും വയര്‍ലെസ് സെറ്റും കൈവശംവെക്കാന്‍ അനുമതി നല്‍കുന്ന കത്താണ് അന്ന് ജമ്മു കസ്മീരിലെ ഡിഐഡി ഡെപ്യൂട്ടി എസ്പി ആയിരുന്ന ദേവീന്ദര്‍ സിങ് നല്‍കിയത്. പരിശോധനകളൊന്നും നടത്താതെ ഇയാള്‍ക്ക് സുരക്ഷിത യാത്രയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സിങ്ങിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ എഴുതിയ കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു.

ഈ ഭീകരരുടെ താമസ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഗ്രനേഡ് ലോഞ്ചറുകളും ഗ്രനേഡുകളും വയര്‍ലെസ് സെറ്റും എ.കെ 47 തോക്കും വെടിയുണ്ടകളും അടക്കമുള്ളവ കണ്ടെത്തിയിരുന്നു. ഭീകരര്‍ക്ക് സുരക്ഷിത യാത്രയൊരുക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്ത് താന്‍ നല്‍കിയിട്ടുണ്ടെന്ന് ദേവീന്ദര്‍ സിങ് ഡല്‍ഹി പൊലീസിനെയും അറിയിച്ചിരുന്നു. ഭീകരര്‍ക്ക് വയര്‍ലെസ് സെറ്റ് അടക്കമുള്ളവ കൈവശം വെക്കാന്‍ അനുമതി നല്‍കിക്കൊണ്ട് കത്തെഴുതിയ ദേവീന്ദര്‍ സിങ്ങിന്റെ എല്ലാ ഇടപെടലുകളും പരിശോധിക്കാനാണ് നീക്കം. അതിനിടെ ദേവീന്ദര്‍ സിങ്ങിനെ പൊലീസ് സേനയില്‍നിന്ന് പുറത്താക്കാന്‍ നീക്കം. ഇതിനുള്ള അനുമതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.

അനുമതി ലഭിച്ചശേഷമാകും പുറത്താക്കല്‍ നടപടി. ദേവീന്ദര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ, വിവിധ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിങ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും കശ്മീര്‍ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. കുല്‍ഗാമിലെ മിര്‍ ബസാറിന് അടുത്തുനിന്നാണ് ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം അറസ്റ്റിലായത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായത്. ദേവീന്ദര്‍ സിങ്ങിന് വിശിഷ്ട സേവനത്തിനുള്ള മെഡലുകളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ലെന്ന് കശ്മീര്‍ പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഹിസ്ബുള്‍ ഭീകരര്‍ക്ക് സഹായം നല്‍കി വരുന്നതായി സിങ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അതിനിടെ ദേവീന്ദര്‍ സിങ് കഴിഞ്ഞ ജൂണിലും ചണ്ഡീഗഡിലെത്തിയിരുന്നതായി വിവരം പുറത്തു വന്നിട്ടുണ്ട്. 3 ഹിസ്ബുല്‍ ഭീകരര്‍ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതായി അറിയുന്നു. ദേവീന്ദറാണു കശ്മീരില്‍ നിന്ന് ഇവരെ ചണ്ഡീഗഡിലെത്തിച്ചത്. കശ്മീരില്‍ പിടിയിലായ ഹിസ്ബുല്‍ ഭീകരന്‍ നവീദ് ബാബുവിന്റെ സഹോദരനടക്കമുള്ളവര്‍ ഇവരെ സന്ദര്‍ശിച്ചതായും വിവരമുണ്ട്. അവിടെ ഒരു അപ്പാര്‍ട്മെന്റില്‍ 3-4 ദിവസം ഇവര്‍ താമസിച്ചിരുന്നു. ശ്രീനഗറിലെ ഇന്ദിരാ നഗറില്‍ ആര്‍മി കേന്ദ്രത്തിനോടു ചേര്‍ന്നു നിര്‍മ്മിക്കുന്ന കോടികള്‍ വിലമതിക്കുന്ന വീടിനു പുറമേ സന്നത് നഗറിലും ദേവീന്ദര്‍ വീടുണ്ടാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടിയത് ശിവ്പുരയിലെ മൂന്നാമത്തെ വീട്ടില്‍ നിന്നാണ്. ഇന്ദിരാനഗറിലെ പുതിയ വീട്ടില്‍ നിന്ന് തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ മാപ്പും പിടികൂടിയിട്ടുണ്ട്.

അഫ്സല്‍ ഗുരു പറഞ്ഞത് ശരിയോ?
ജുമ്മു കാശ്മീരില്‍ വെച്ച് കൊടും തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ ഭീകരബന്ധം പുറത്തായതോടെ ചര്‍ച്ചയാകുന്നത് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കുറിച്ചാണ്. പാര്‍ലമെന്റ് ആക്രമിച്ച ഭീകരവാദികളില്‍ ഒരാളെ ഡല്‍ഹിയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ജമ്മു കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗാണെന്ന് മുമ്പ് തന്നെ അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അഫ്‌സല്‍ ഗുരു മുമ്പ് തന്റെ അഭിഭാഷകന് കത്തു നല്‍കിയിരുന്നു. ഈ കത്ത് ശരിയാണെന്ന സംശയം സജീവമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ദേവീന്ദര്‍ സിംഗിനെതിരെ നേരത്തെ അഫ്‌സല്‍ ഗുരു തന്റെ അഭിഭാഷകന് അയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. തന്നെ കുടുക്കിയത് ദേവീന്ദര്‍ സിംഗാണെന്ന് കത്തില്‍ അഫ്‌സല്‍ ഗുരു ആരോപിച്ചത്. അന്ന് തന്നെ ഈ വിവരം പുറത്തുവന്നിരുന്നതാണെങ്കിലും അന്വേഷണ ഏജന്‍സികള്‍ ഒരിക്കലും ഇത് അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ അഫ്‌സല്‍ ഗുരുവിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്ന അഡ്വ സുശീല്‍ കുമാര്‍ അന്ന് പുറത്തുവിട്ട കത്തില്‍ ദേവീന്ദര്‍ സിംഗിനെ 'ദ്രാവീന്ദര്‍ സിങ്' (Dravinder Singh) എന്നാണ് വിശേഷിപ്പിക്കുന്നത്. തനിക്ക് പാര്‍ലമെന്റില്‍ ആക്രമണം നടത്തിയ വ്യക്തിയെ 2000-ത്തിന്റെ തുടക്കത്തില്‍ പരിചയപ്പെടുത്തയത് ഇതേ ദേവീന്ദര്‍ സിംഗാണെന്ന് അഫ്‌സല്‍ ഗുരു കത്തില്‍ പറയുന്നു.

''എന്നെ ഒരു ദിവസം അല്‍ത്താഫ് ദ്രാവീന്ദര്‍ സിങ് (ഡിഎസ്പി) എന്ന ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. ദ്രാവീന്ദര്‍ സിംഗിന് വേണ്ടി ഒരു ജോലിയുണ്ടെന്നും അത് ചെയ്യണമെന്നും എന്നോട് പറഞ്ഞു. വലിയ പൊലീസുദ്യോഗസ്ഥനായതിനാല്‍ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഡല്‍ഹിയെ കുറിച്ച് നന്നായി അറിയാമെന്നതിനാല്‍ തനിക്കറിയാവുന്ന ഒരാളെ ഡല്‍യിലേക്ക് കൊണ്ടുപോകണമെന്നും അവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് നല്‍കണമെന്നും തന്നോട് ആവശ്യപ്പെടുയായിരുന്നു എന്നാണ് കത്തില്‍ അഫ്‌സല്‍ ഗുരു പറയുന്നത്.

എനിക്കയാളെ മുമ്പ് പരിചയമുണ്ടായിരുന്നില്ല. അയാളുടെ രീതികളും ഭാഷയും കണ്ടപ്പോള്‍ അയാള്‍ കശ്മീരി അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അയാളെ ഞാന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അയാളെന്നോട് ഒരു കാര്‍ വേണമെന്ന് പറഞ്ഞു. ഞാനയാളെ കരോള്‍ ബാഗിലേക്ക് കൊണ്ടുപോയി. അവിടന്ന് അയാളൊരു കാര്‍ വാങ്ങി. ഡല്‍ഹിയില്‍ വച്ച് അയാളൊരുപാട് പേരെ കാണുമായിരുന്നു. അയാളുടെ പേര് മുഹമ്മദ് എന്നായിരുന്നു. ദേവീന്ദര്‍ സിങ് ഇതിനിടയില്‍ പല തവണ ഞങ്ങളെ (ഗുരുവിനെയും, അല്‍ത്താഫിനെയും മുഹമ്മദിനെയും) വിളിക്കുമായിരുന്നു'', അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു,

2001 ഡിസംബര്‍ 13-ന് ഇന്ത്യയെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം നടത്തിയവരില്‍ ഒരാള്‍ ഈ മുഹമ്മദായിരുന്നു. ഇയാളെ സുരക്ഷാസേന പാര്‍ലമെന്റ് വളപ്പില്‍ നിന്ന് തന്നെ വെടിവച്ച് കൊന്നു. അന്ന് ദേവീന്ദര്‍ സിങ് അഫ്‌സല്‍ ഗുരുവിനെ വിളിച്ചുവെന്ന ആരോപണമോ മുഹമ്മദ് എവിടെ നിന്ന് വന്നു എന്നതോ അന്വേഷണസംഘം അന്വേഷിച്ചിരുന്നില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ രാജ്യത്ത് എതിര്‍പ്പ് ശക്തമായിരുന്നു. പാര്‍ലമെന്റില്‍ കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം ചര്‍ച്ച ചെയ്യുന്ന വേളയിലായിരുന്നു ഭീകരാക്രമണം നടന്നത്. അതുകൊണ്ട് തന്നെ ഇത് ഭരണതലത്തില്‍ ആസൂത്രണം ചെയ്ത ആക്രമണം ആയിരുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

പൊലീസിലെ കൊടു ഭീകരന്‍
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അസീഫ് റാത്തര്‍, ലഷ്‌കറെ ത്വയിബ കമാന്‍ഡര്‍ നവീദ് ബാബു എന്നിവര്‍ക്കൊപ്പമാണ് ഡിഎസ്പി ദേവീന്ദര്‍ സിംഗിനെ പിടികൂടിയത്. കാറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ കേസില്‍ കുടുക്കിയെന്ന ആരോപണത്തിന് ശക്തി നല്‍കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍

കാശ്മീരിലെ തീവ്രവാദികളെ ഇയാള്‍ സഹായിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അസീഫ് റാത്തറിനേയും നവീദ് ബാബുവിനെയും ഷോപിയാനില്‍ നിന്ന് രക്ഷപ്പെടാന്‍ ദേവീന്ദര്‍ സിങ് സഹായിക്കുന്നതിനിടെയാണ് പിടിയിലായത്. തീവ്രവാദികളെ സുരക്ഷിത താവളത്തിലേക്ക് കടത്തുകയായിരുന്നു ഇയാള്‍. ഡിഐജി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുകയും പ്രത്യേക ഓപറേഷനില്‍ പിടികൂടുകയുമായിരുന്നു. വിദേശ പ്രതിനിധികള്‍ കാശ്മീര്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അനുഗമിച്ച പൊലീസ് സംഘത്തില്‍ ദേവീന്ദര്‍ സിംഗുമുണ്ടായിരുന്നു. സിംഗിനും തീവ്രവാദികള്‍ക്കും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.

ജമ്മുകാശ്മീര്‍ പൊലീസിന്റെ ആന്റി ഹൈജാക്കിങ് സ്‌ക്വാഡിലെ അംഗമായിരുന്നു നേരത്തെ സിങ്. പിടിയിലാകുമ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ജോലി. 1994 മുതല്‍ ജമ്മുകാശ്മീര്‍ പൊലീസിലെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗത്തിലെ അംഗമായിരുന്നു. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ പേരില്‍ അതിവേഗം പ്രെമോഷനും കിട്ടിയിട്ടുണ്ട്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കുറച്ചു കാലം സസ്പെന്‍ഷനിലായിരുന്നു ഇയാള്‍. അതിന് ശേഷം ശ്രീനഗര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലെത്തി. അവിടെ നിന്നാണ് അന്റി ഹൈജാക്കിങ് സ്‌ക്വാഡിന്റെ ഭാഗമായത്. പിന്നീട് വിമാനത്താവളത്തിലേക്കും മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category