1 GBP = 92.30 INR                       

BREAKING NEWS

'തുമ്പി പെണ്ണേ കൊതിയില്ലേ നേരില്‍ കാണാന്‍'; തനി നാടന്‍ കേരളീയ ശൈലിയില്‍ അണിഞ്ഞൊരുങ്ങി അച്ഛന്റെ കൈപിടിച്ച് കതിര്‍മണ്ഡപത്തിലേക്ക് തന്‍വി; മുണ്ടും മടക്കി കുത്തി റോക് സ്റ്റാറായി സിദ്ധാര്‍ത്ഥ് മേനോനും: തൈക്കുടം ബ്രാന്‍ഡിലെ സൂപ്പര്‍ ഗായകന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കുമ്പോള്‍

Britishmalayali
kz´wteJI³

തൈക്കൂടം എന്ന മ്യൂസിക് ബാന്‍ഡിലൂടെ മലയാളി സംഗീതപ്രേമികളുടെ പ്രിയ ഗായകനായി മാറിയ സിദ്ധാര്‍ത്ഥ് മേനോന്‍ കഴിഞ്ഞ മാസമാണ് വിവാഹിതനായത്. ഇപ്പോ വിവാഹ ചിത്രങ്ങളാണ് എപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്ത സുഹൃത്തും മറാഠി നടിയും നര്‍ത്തകിയുമായ തന്‍വി പാലവിനെയാണ് സിദ്ധാര്‍ഥ് ജീവിതസഖിയാക്കിയത്. ഇതിനോടകം തന്നെ ഇവരുടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ വിവാഹക്കാര്യം സിദ്ധാര്‍ഥ് തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നതും. നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും വധു വരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിതെന്നും പറഞ്ഞാണ് സിദ്ധാര്‍ഥ് തന്റെ വിവാഹക്കാര്യം ആരാധകരെ അറിയിച്ചിരുന്നത്.

നിരവധി ആരാധകരുള്ള താരമാണ് സിദ്ധാര്‍ഥ് മേനോന്‍, തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിലൂടെയാണ് സിദ്ധാര്‍ത്ഥ് ശ്രദ്ധേയനായത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നായിരുന്നു സിദ്ധാര്‍ത്ഥ് വിവാഹിതനായത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുണ്ട്. താരം ആദ്യമായി നായകനായ ചിത്രം റോക്ക് സ്റ്റാറായിരുന്നു, ഈവ പവിത്രനും അനുമോളുമായിരുന്നു ചിത്രത്തിലെ പ്രധാന നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രങ്ങള്‍ കാണാം...
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലെ തുമ്പിപ്പെണ്ണേ എന്ന ഗാനമാണ് സിദ്ധാര്‍ത്ഥ് പാടിയതില്‍ വെച്ച് വൈറലായ സിനിമാ ഗാനം. മുംബൈ സ്വദേശിയായ തന്‍വിയുടെ വിവാഹം തനി നാടന്‍ കേരളീയ ശൈലിയിലാണ് നടത്തിയത്. റിസപ്ഷന്‍ നടത്തിയത് മുംബൈ സ്റ്റൈലിലായിരുന്നു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category