1 GBP = 92.80 INR                       

BREAKING NEWS

നേരം വെളുക്കും വരെ ബാറുകള്‍ തുറക്കാന്‍ അനുവദിച്ച് വീണ്ടും ഓസ്‌ട്രേലിയ; കുടിച്ച് കൂത്താടി സുന്ദരികള്‍ വീണ്ടും തെരുവില്‍; ഓസ്‌ട്രേലിയയില്‍ യുവത്വം ജീവിതം ആഘോഷിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ഓസ്ട്രേലിയക്കാര്‍ക്ക് ഇനി പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് ഇനി പുലരും വരെ കുടിച്ച് കൂത്താടി തെരുവുകളില്‍ അര്‍മാദിക്കാം... ആന്റി ഫണ്‍ ലൈന്‍സിംഗ് നിയമം വേണ്ടെന്ന് വയ്ക്കാനും ബാറുകളെ പുലരും വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനും മിനിസ്റ്റര്‍മാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പുതിയ സാഹര്യം സംജാതമായിരിക്കുന്നത്. പരിധികളില്ലാതെ ലഹരിയുടെ ചിറകിലേറുന്നതിന് പുതിയ നിയമ മാറ്റം വഴിയൊരുക്കിയതോടെ സിഡ്നിയിലെ പാര്‍ട്ടിഗോയര്‍മാര്‍ ഇതിന് ശേഷമെത്തിയ ആദ്യ വീക്കെന്‍ഡ് അടിച്ച് പൊളിച്ചിരിക്കുകയാണ്. തല്‍ഫലമായി കഴിഞ്ഞ ദിവസം കുടിച്ച് ലക്ക് കെട്ട അനേകം സുന്ദരികളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ യുവത്വം ജീവിതം ആഘോഷിക്കുന്നതിന്റെ നേര്‍ ചിത്രങ്ങള്‍ വൈറലായിട്ടുമുണ്ട്. നേരത്തെയുള്ള കടുത്ത നിയമം അനുസരിച്ച് പുലര്‍ച്ചെ 1.30 വരെ മാത്രമേ ബാറുകളില്‍ പ്രവേശിക്കാനും അനുവദിച്ചിരുന്നുള്ളൂ. ഇതിന് പുറമെ പുലര്‍ച്ചെ മൂന്ന് മണിക്ക് ആല്‍ക്കഹോള്‍ സെര്‍വ് ചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു. ആ കര്‍ക്കശമായ നിയമങ്ങളാണിപ്പോള്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്. പുതിയ ഇളവുകള്‍ പ്രകാരം ഇനി ഓസ്ട്രേലിയക്കാര്‍ക്ക് ദിവസത്തില്‍ 24 മണിക്കൂറും കുടിച്ച് കൂത്താടുന്നതിനാണ് അവസരം ലഭിച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് പാര്‍ട്ടിഗോയര്‍മാര്‍ക്ക് പുലര്‍ച്ചെ 1.30ന് ശേഷവും വെന്യൂകളില്‍ പോകാനും ഏറെ വൈകിയാലും ഡ്രിങ്ക്സിനായി ഓര്‍ഡര്‍ ചെയ്യാനും സാധിക്കും.

2014ല്‍ കടുത്ത മദ്യനിയമങ്ങള്‍ നിലവില്‍ വരുന്നത് വരെ സിഡ്നി അതിന്റെ നൈറ്റ് ലൈഫിന് ഏറെ പേര് കേട്ടതായിരുന്നു. കടുത്ത നിയമങ്ങള്‍ നിലവില്‍ വന്നതോടെ സിഡ്നിയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഏതാണ്ട് 200 ലൈസന്‍സ്ഡ് വെന്യൂകള്‍ അടച്ച് പൂട്ടാനും നിര്‍ബന്ധിതമായിരുന്നു. ആല്‍ക്കഹോള്‍ കഴിച്ചവര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ നഗരത്തില്‍ വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ കടുത്ത നിയമങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നിരുന്നത്. മദ്യപന്‍മാര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ 2012ലും 2013ലും രണ്ട് യുവജനങ്ങള്‍ കൊല്ലപ്പെട്ടത് ഇത് സംബന്ധിച്ച കടുത്ത നിയമങ്ങള്‍ നടപ്പിലാക്കാന്‍ നിമിത്തമാവുകയും ചെയ്തിരുന്നു.

അന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്കൗട്ട് നിയമങ്ങള്‍ പ്രകാരം സിഡ്നിയിലെ ബാറുകള്‍ക്ക് 1.30ന് ശേഷം സന്ദര്‍ശകരെ പ്രവേശിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇതിന് പുറമെ മൂന്ന് മണിക്ക് മദ്യം നല്‍കുന്നതും നിരോധിച്ചിരുന്നു. ഈ കര്‍ക്കശമായ നിയമങ്ങള്‍ എടുത്ത് മാറ്റിയതിനെ തുടര്‍ന്ന് നിരവധി പേരാണ് സിഡ്നിയിലെ ഓക്സ്ഫോര്‍ഡ് സ്ട്രീറ്റില്‍ ശനിയാഴ്ച രാത്രി ബാറുകളിലേക്കും നൈറ്റ് ക്ലബുകളിലേക്കും ഏറെ വൈകിയും മഴയെ അവഗണിച്ച് ഒഴുകിയെത്തിയിരുന്നത്.ഇടക്കാലത്ത് നിര്‍ത്തി വച്ചിരുന്ന വെന്യൂകളും ബാറുകളും ഇതിനെ തുടര്‍ന്ന് പൂര്‍വാധികം ആവേശത്തോടെ തുറന്ന് പ്രവര്‍ത്തിക്കാനും തുടങ്ങിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category