1 GBP = 92.00 INR                       

BREAKING NEWS

സോളാറില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍; സരിതാ നായരെ ചോദ്യം ചെയ്തത് ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരെ തെളിവുകള്‍ ഉണ്ടോ എന്ന് അറിയാന്‍; രണ്ട് തവണ ചോദ്യം ചെയ്തെന്ന് സമ്മതിച്ച് സരിതാ നായര്‍; സൗരോര്‍ജ്ജ പദ്ധതിയുടെ അഴിമതി അന്വേഷിക്കുന്നത് കേരളത്തിലെ ഇടത്-വലതു നേതാക്കളെ വെള്ളം കുടുപ്പിക്കാന്‍; കേരളത്തെ രാഷ്ട്രീയം 'താമരക്കുമ്പിളിലാക്കന്‍' അമിത് ഷായും അഭയം തേടുന്നത് സോളാറില്‍; വീണ്ടും സരിതാ വിവാദങ്ങള്‍ ചര്‍ച്ചകളിലേക്ക്

Britishmalayali
kz´wteJI³

കൊച്ചി: സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍. സോളാര്‍ കേസില്‍ വിവാദ നായികയായ സരിതാ എസ് നായരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. രണ്ട് തവണ ചോദ്യം ചെയ്തു. വിവരങ്ങള്‍ സസൂക്ഷ്മം വിശകലനം ചെയ്യുകയാണ് കേന്ദ്ര ഏജന്‍സികള്‍. കേസിന്റെ പുരോഗതി സംബന്ധിച്ച് തന്നോട് കേന്ദ്ര ഏജന്‍സികള്‍ സംസാരിച്ചുവെന്ന് സരിത എസ് നായര്‍ സ്ഥിരീകരിച്ചു. കേസിലെ പ്രധാന പ്രതിയായ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിവരങ്ങള്‍ ആരാഞ്ഞു. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍കക് മുമ്പില്‍ ഹാജരായതെന്നും സരിത സ്ഥിരീകരിച്ചു.


എംപിമാര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായര്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബീ ഈഡന്‍, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്റെ വിവരങ്ങളാണ് തേടിയതെന്ന് സരിത പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ് നായര്‍ പറയുന്നു. ഇനിയും നീതി വൈകിയാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് സരിത എസ് നായര്‍ വ്യക്തമാക്കി.

കേരളത്തെ പിടിച്ചുലച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. 'ടീം സോളാര്‍' എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. ഇതിനു പിന്നാലെ പുറത്ത് വന്നത് അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകളായിരുന്നു. സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് രാഷ്ട്രീയ മുഖം വന്നിരുന്നു. ഇടത് വലതു നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനും കാരണമായി.

ഈ കേസാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ സോളാര്‍ കേസ് ഉപയോഗിക്കാനാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനം. വിലപേശല്‍ രാഷ്ട്രീയത്തിന് കരുത്തുണ്ടാക്കാനും രാഷ്ട്രീയ എതിരാളികളെ വെട്ടിലാക്കാനും ഇതിലൂടെ കഴിയുമെന്നാണ് സൂചന. സോളാറില്‍ തെളിവ് കിട്ടിയാല്‍ അറസ്റ്റും ഉണ്ടാകും. സോളാറില്‍ കേന്ദ്ര ഫണ്ടിന്റെ ദുരുപയോഗം ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര സരക്കാരിന്റെ വിലയിരുത്തല്‍. സരിതയുടെ ആരോപണങ്ങളില്‍ ഇതിന്റെ സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ സിബിഐയെ അഴിമതി കേസ് എന്ന നിലയില്‍ അന്വേഷണം ഏല്‍പ്പിക്കും.

സോളാര്‍ ചൂടില്‍ കേരളം'..ഇങ്ങനെയൊരു തലക്കെട്ട് കണ്ടാല്‍ അത് സോളാര്‍ കേസാണെന്ന് കേരളത്തിലെ ഒരുകൊച്ചുകുട്ടി പോലും തിരിച്ചറിയുന്ന വിധം കുപ്രസിദ്ധം, അതാണ് ഈ കേസിന്റെ സവിശേഷത. രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കുകയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കടുത്ത പ്രതിരോധത്തിലാവുകയും ചെയ്ത കേസ്.അന്തിമയങ്ങിയാല്‍ ചാനല്‍ ചര്‍ച്ചകല്‍ സോളാറും, സരിത.എസ്.നായരും സ്ഥിരം വിഷയങ്ങളായി ആവര്‍ത്തിച്ച നാളുകള്‍. ടീം സോളാര്‍ എന്ന അംഗീകാരമില്ലാത്ത കമ്പനിയുടെ പേരില്‍ ബിജു.രാധാകൃഷ്ണന്‍, സരിത.എസ്.നായര്‍ എന്നിവര്‍ പലരെയും കബളിപ്പിച്ച് പണം തട്ടി എന്നതാണ് കേസ്. 100 ഓളം പേര്‍ക്ക് 50,000 മുതല്‍ 50 ലക്ഷം വരെ നഷ്ടമായെന്നാണ് പരാതി. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ആരോപണ വിധേയമായതോടെ, തട്ടിപ്പിന് രാഷ്ട്രീയ മാനങ്ങള്‍ ഏറി.പൊതുചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയോട് സരിത സംസാരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ആരോപണങ്ങളുടെ വീര്യമേറി.ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് ആദ്യം നിലപാടെടുത്ത സരിത പിന്നീട് മലക്കം മറിഞ്ഞു.

1.9 കോടി രൂപ ഉമ്മന്‍ ചാണ്ടിക്ക് കോഴ നല്‍കിയെന്ന് സോളാര്‍ കമ്മീഷനില്‍ സരിത മൊഴി നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അന്നത്തെ മുഖ്യമന്ത്രി മാത്രമല്ല, എംഎല്‍എമാരും, ഉദ്യോഗസ്ഥരും വരെ സംശയത്തിന്റെ നിഴലിലായി. 2013 ജൂണ്‍ 10 നാണ് സോളാര്‍ തട്ടിപ്പ് പുറത്ത് വന്നത്. സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോര്‍ജ പ്ലാന്റുകളും വിന്‍ഡ്ഫാമുകളും നല്‍കാമെന്നുപറഞ്ഞ് സരിതയും സംഘവും ചേര്‍ന്ന് നിരവധി വ്യക്തികളില്‍നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തല്‍. ഡല്‍ഹിയിലെ, ഉമ്മന്‍ ചാണ്ടിയുടെ വലംകൈയും 'അനൗദ്യോഗിക' സെക്രട്ടറിയുമായ 'പാവം പയ്യന്‍' എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മില്‍ അടുത്ത ബന്ധമെന്നും, സരിത അറസ്റ്റിലാവുംമുമ്പ് നിരവധി തവണ കുരുവിളയുമായും ഫോണില്‍ സംസാരിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു.മുഖ്യമന്ത്രി ഡല്‍ഹിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള വെളിപ്പെടുത്തി.

ബിജു രാധാകൃഷ്ണന്‍ കൊച്ചിയിലെ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പിന്നീട് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കൈമാറിയ ചെക്ക് വണ്ടിച്ചെക്ക് ആയിരുന്നുവെന്നും അതിന്റെ പേരില്‍ കേസെടുക്കുന്നത് ഉമ്മന്‍ ചാണ്ടി തന്നെയാണ് തടഞ്ഞതെന്നും ആരോപണം ഉയര്‍ന്നു. ജൂണ്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സോളാര്‍ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തി. ജൂണ്‍ 26ന് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോന്‍ ഫോണില്‍ സംസാരിച്ചിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പന്‍, സലിംരാജ്, ജിക്കുമോന്‍ ജേക്കബ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ പുറത്തായി.പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാനായി പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് കൈമാറിയതായും ശ്രീധരന്‍നായര്‍ ജൂണ്‍ 29 ന് വെളിപ്പെടുത്തി.സരിതയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു.1.04 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പ്രവാസി വ്യവസായി ടി.സി മാത്യൂവാണ് പരാതി ഉന്നയിച്ച മറ്റൊരു പ്രമുഖന്‍. ആരോപണങ്ങള്‍ പുരോഗമിക്കുന്നതിനിടെ ജൂലായ് 17ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ രാജിവച്ചു.

2013 ജൂണ്‍ ആദ്യവാരം സരിത എസ്. നായര്‍ അറസ്റ്റിലായി. അട്ടക്കുളങ്ങര ജയിലില്‍ വച്ച് അവര്‍ എഴുതി കത്തിനെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡി.ഐ.ജി അടക്കമുള്ളവരുടെ രഹസ്യ സന്ദര്‍ശനവും വാര്‍ത്തയായി. തന്നെ പീഡിപ്പിച്ചവരുടെ പട്ടിക ഉള്‍പ്പെടുന്ന കത്തായിരുന്നു അത്. 22 പേജുള്ള കത്താണിതെന്ന് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പുറത്തുവന്നത് നാലു പേജുള്ള കത്തായിരുന്നു. അട്ടക്കുളങ്ങര ജയിലില്‍ വച്ച് സരിതയുടെ മൊഴിമാറ്റാനും അധികൃതര്‍ ശ്രമം നടത്തിയെന്നും പരാതി ഉയര്‍ന്നു. പിന്നീട് ഈ കേസ് എങ്ങനെയോ വിസ്മൃതിയിലേക്ക് പതിയെ മാഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category