1 GBP = 92.60 INR                       

BREAKING NEWS

''അപൂര്‍ണമായ ക്യാപ്ഷന്‍ നല്‍കുന്നതു മൂലം, ബധിരരും കേള്‍ക്കാന്‍ പ്രയാസമുള്ളവരുമായ ആളുകള്‍ക്ക് ഈ വെബ് സൈറ്റുകളില്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയുന്നില്ല'; അശ്ലീല വീഡിയോ ക്യാപ്ഷന്‍ പൂര്‍ണമല്ലാത്തതിനാല്‍ ലൈംഗിക വീഡിയോ കാണുന്നതില്‍ ആസ്വാദനം നഷ്ടപ്പെടുന്നു; മൂന്ന് പോണ്‍ സൈറ്റുകള്‍ക്കെതിരെ പരാതിയുമായി ബധിരനായ യുവാവ്

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: അശ്ലീല വീഡിയോ ക്യാപ്ഷന്‍ പൂര്‍ണമല്ലാത്തതിനാല്‍ ലൈംഗിക വീഡിയോ കാണുന്നതില്‍ ആസ്വാദനം നഷ്ടപ്പെടുന്നെന്ന് കാട്ടി പോണ്‍ സെറ്റുകള്‍ക്കെതിരെ പരാതിയുമായി ബധിരനായ യുവാവ്. മൂന്ന് പോണ്‍ സൈറ്റുകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 

ബ്രൂക്ക്ലിന്‍ ഫെഡറല്‍ കോടതിയിലാണ് യാരോസ്ലാവ് സൂറിസ് എന്നയാള്‍ പരാതി നല്‍കിയത്. പോണ്‍ഹബ്, റെഡ് ട്യൂബ്, യൂപോര്‍ണ്‍, അവരുടെ കനേഡിയന്‍ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവര്‍ക്കെതിരെയാണ് പരാതി.

ബധിരനായ തന്നെപ്പോലെ ഉള്ളവര്‍ക്ക് പോണ്‍ സൈറ്റിലെ വീഡിയോ ആസ്വദിക്കുന്നതിന് സബ് ടൈറ്റിലുകളും ക്യാപ്ഷനുകളും ആവശ്യമാണ്. എന്നാല്‍ ഈ വെബ്സൈറ്റുകളിലെ ക്യാപ്ഷന്‍ അപൂര്‍ണമാണെന്നാണ് സൂറിസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ പ്രശ്നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂരിസ് പരാതിയുമായി രംഗത്തെത്തിയിരുന്നു.

''അപൂര്‍ണമായ ക്യാപ്ഷന്‍ നല്‍കുന്നതു മൂലം, ബധിരരും കേള്‍ക്കാന്‍ പ്രയാസമുള്ളവരുമായ ആളുകള്‍ക്ക് ഈ വെബ്‌സൈറ്റുകളില്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയില്ല'' സൂറിസ് തന്റെ 23 പേജുള്ള പരാതിയില്‍ വ്യക്തമാക്കുന്നു. 

ഇതില്‍ പോണ്‍ വെബ്സൈറ്റ് ഉടമകളില്‍നിന്ന് നഷ്ടപരിഹാരം തേടിയാണ് സൂറിസ് കോടതിയെ സമീപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category