1 GBP = 92.80 INR                       

BREAKING NEWS

86 ഇസ്ലാമിക സംഘടനാ നേതാക്കള്‍ക്ക് 55 വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി; വിധി ആസിയ ബിബിയെ കുറ്റവിമുക്തയാക്കിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച കേസില്‍; നിര്‍ണായക വിധി റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതിയുടേത്

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: മതനിന്ദക്കേസില്‍ തടവിലായിരുന്ന ആസിയ ബിബിയെ കുറ്റവിമുക്തയാക്കിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയ 86 ഇസ്ലാമിക നേതാക്കള്‍ക്ക് പാക് കോടതി 55 വര്‍ഷം തടവുശിക്ഷ വിധിച്ചു.

മതനിന്ദക്കുറ്റത്തിന് വധശിക്ഷയ്ക്കുവിധിച്ച ആസിയയെന്ന ക്രിസ്ത്യന്‍ യുവതിയെ 2018-ല്‍ വെറുതേവിട്ടതില്‍ പ്രതിഷേധിച്ച് തീവ്ര ഇസ്ലാമിക സംഘടനയായ തെഹ്രീകെ ലാബ്ബായിക് പാക്കിസ്ഥാന്‍ (ടി.എല്‍.പി.) പ്രക്ഷോഭം നടത്തുകയും പാര്‍ട്ടിനേതാവ് ഖാദിം ഹുസൈന്‍ റിസ്വിയെ അറസ്റ്റുചെയ്തതോടെ പൊലീസുമായി ഏറ്റുമുട്ടുകയുംചെയ്തിരുന്നു. ഈ കേസിലാണ് റാവല്‍പിണ്ടി ഭീകരവിരുദ്ധക്കോടതിയുടെ വിധി.

റിസ്വിയുടെ സഹോദരന്‍ അമീര്‍ ഹുസൈന്‍ റിസ്വി, മരുമകന്‍ മുഹമ്മദ് അലി എന്നിവരും ശിക്ഷിക്കപ്പെട്ടവരില്‍പ്പെടുന്നു. കലാപമുണ്ടാക്കാനും പൊലീസിനെ ആക്രമിച്ചതുമാണ് ഇവരുടെ പേരിലുള്ള കുറ്റങ്ങളെന്ന് പാക് പത്രമായ ദി ഡോണ്‍ റിപ്പോര്‍ട്ടുചെയ്തു. പ്രതികള്‍ 1.2 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട കോടതി പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category