1 GBP = 93.60 INR                       

BREAKING NEWS

സൂര്യയുടെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്; ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് ?; മക്കളുടെ പേരില്‍ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞാണ് സൂര്യ ആ തുക വാങ്ങിയത്; അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാന്‍ നല്‍കിയത് ചാത്തന്നൂരിലെ 18 സെന്റ് ഭൂമി പണയപ്പെടുത്തി; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിവാദങ്ങള്‍ക്ക് പുതുമാനം; സോമദാസിന്റെ ആദ്യ ഭാര്യ പറയുന്നത് പച്ചക്കള്ളമോ? പാട്ടുകാരന്റെ വീട്ടുകാര്‍ മറുനാടനോട് പ്രതികരിക്കുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

 

തിരുവനന്തപുരം: അഞ്ചര ലക്ഷം രൂപ തന്റെ കയ്യില്‍ നിന്ന് വാങ്ങി രണ്ടു പെണ്‍കുട്ടികളെയും ആദ്യ ഭാര്യ തനിക്ക് വിട്ടു നല്‍കിയെന്ന ബിഗ് ബോസ് റിയാലിറ്റിഷോ താരം സോമദാസിന്റെ ആരോപണം സൂര്യയെന്ന സോമദാസിന്റെ ആദ്യഭാര്യ തള്ളി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ റേറ്റിംഗുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പിലെ മത്സരാര്‍ത്ഥിയെന്ന നിലയിലാണ് സോമദാസ് ഈ കഥ വ്യക്തമാക്കിയത്. സൂര്യയെ പേരെടുത്ത് പറയാതെയായിരുന്നു ഈ വിമര്‍ശനം. സ്വന്തം ജീവിതത്തിലെ മോശം അനുഭവങ്ങള്‍ വിവരിക്കുന്ന വേളയിലാണ് സോമദാസ് തന്റെ അനുഭവം പ്രേക്ഷകര്‍ക്കായി വിവരിച്ചത്.

ആദ്യ ഭാര്യ മക്കളെ വിട്ട് തരാന്‍ പത്ത് ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഒടുവില്‍ അഞ്ചര ലക്ഷം കൊടുത്താണ് രണ്ട് പെണ്‍മക്കളെയും ഭാര്യയില്‍ നിന്നും വാങ്ങിയത് എന്നാണ് സോമദാസ് പറഞ്ഞത്. താമസം വിനാ ഫെയ്സ് ബുക്കില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ട് ഈ കാര്യം തെറ്റാണെന്നാണ് സൂര്യ പറഞ്ഞത്. സൂര്യയെ പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നില്ല. സൂര്യയുടെ പേര് സോമദാസ് വെളിപ്പെടുത്തിയിരുന്നുമില്ല. പക്ഷെ സൂര്യയുടെ ഫെയ്സ് ബുക്ക് ലൈവ് കണ്ടപ്പോള്‍ ആരാണ് സോമദാസിന്റെ ഭാര്യ എന്ന് എല്ലാവര്ക്കും വ്യക്തമായി. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ പണത്തിന് വേണ്ടി വില്‍ക്കാന്‍? പൂച്ചയോ പട്ടിയോ ഒക്കെ ആണെങ്കില്‍ പറയുന്നതിന് ഒരര്‍ഥം ഉണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല-ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സൂര്യ പറഞ്ഞിരുന്നു.

ചാനലില്‍ പാടി പ്രശസ്തനായപ്പോള്‍ സോമദാസിന് ഒരുപാട് ആരാധകര്‍ ഉണ്ടായി. ഇതോടെ സ്വഭാവം മാറി. എന്നോട് അടുപ്പം കുറഞ്ഞ് വന്നു. മറ്റ് സ്ത്രീകളുമായി അടുപ്പം വച്ച് പുലര്‍ത്തി തുടങ്ങി. പലപ്പോഴും കാണാന്‍ പാടില്ലാത്ത തരത്തിലുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ഞാന്‍ കാണാന്‍ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എല്ലാം സഹിച്ച് ഞാന്‍ അവിടെ നിന്നത് എന്റെ രണ്ട് മക്കളെയും ഓര്‍ത്തിട്ടാണ്-എന്നൊക്കെയാണ് സോമദാസിനു മറുപടിയായി സൂര്യ പറഞ്ഞത്. സോമദാസ് റിയാലിറ്റി ഷോയിലാണ്. ഈ വിവാദങ്ങള്‍ ഒന്നും സോമദാസ് അറിഞ്ഞേക്കില്ലെന്നാണ് സൂചനകള്‍. ഈ ഘട്ടത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം സൂര്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് വരുന്നത്.

സൂര്യയ്ക്ക് മറുപടിയായി സോമദാസിന്റെ കുടുംബത്തിന്റെ വിശദീകരണം:
സോമദാസ്-സൂര്യ ദാമ്പത്യത്തിലെ രണ്ടു പെണ്‍കുട്ടികളും സോമദാസിന്റെ കുടുംബത്തില്‍ സുരക്ഷിതരാണെന്നാണ് സോമദാസിന്റെ കുടുംബം മറുനാടനോട് വ്യക്തമാക്കിയത്. വിവാഹമോചിതരായ ശേഷം സൂര്യ ഈ കുട്ടികളെ കാണാന്‍ ഒരിക്കല്‍ പോലും എത്തിയില്ലെന്നും കുടുംബം വ്യക്തമാക്കി. അതുകൊണ്ട് തന്നെ സൂര്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കുടുംബം പറയുന്നു. സൂര്യയുടെ ഫെയ്സ് ബുക്ക് ലൈവിലെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് കുടുംബം രംഗത്ത് വന്നത്.

വിവാഹമോചിതരായത് മുതല്‍ രണ്ടു കുട്ടികളും ഞങ്ങളുടെ കൂടെയാണ്. സോമദാസ് തന്നെയാണ് കുട്ടികളെ നോക്കുന്നത്. മക്കളുടെ പേരില്‍ തനിക്ക് ഒരവകാശവും ഇല്ലാ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ ആ തുക വാങ്ങിയത്. ചാത്തന്നൂരുള്ള വസ്തുവില്‍ 18 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് അഞ്ചര ലക്ഷം രൂപ പെണ്മക്കളെ വിട്ടുകിട്ടാന്‍ സോമദാസ് നല്‍കിയത്. വിവാഹമോചിതരായ വേളയില്‍ കുട്ടികളെ കാണാന്‍ വരാം എന്നാണ് കോടതി പറഞ്ഞത്. പക്ഷെ ഇതുവരെ സൂര്യ സ്വന്തം കുട്ടികളെ കാണാന്‍ വന്നിട്ടില്ല. ജീവിത കഥ പറയാന്‍ പറഞ്ഞപ്പോഴാണ് ഈ അനുഭവം പറയുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ആരാണ് ഭാര്യ എന്ന് പറഞ്ഞിരുന്നില്ല. പക്ഷെ അവര്‍ വന്നു വീഡിയോ ഇട്ടു. പെണ്ണുപിടിയനാണ് സോമദാസ് എന്നൊക്കെയാണ് സൂര്യ പറയുന്നത്. ഒന്‍പത് വര്‍ഷത്തോളമായി സൂര്യ ഇവിടുന്നു പോയിട്ട്. പക്ഷെ സൂര്യ പറയുന്നതോ പെണ്ണുപിടി കുറയ്ക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികളെ ഇട്ടിട്ടു പോയത്. അവര്‍ പറഞ്ഞത് അപ്പടി കള്ളക്കഥകളാണ്. ബൈക്കിനകത്ത് കയറണമെന്ന് കൊതി ആയിരുന്നു എന്നൊക്കെ പറഞ്ഞു. സോമദാസിന് ഒരു ബൈക്ക് ഉണ്ടായിരുന്നു. അവര്‍ പോയത് ആ ബൈക്കില്‍ തന്നെയാണ്.

പിന്നെ എങ്ങിനെ ബൈക്കില്‍ പോകാന്‍ കൊതിയായിരുന്നു എന്നൊക്കെ സൂര്യ പറയുന്നത്? കുറെ സെന്റിമെന്റ്സ് ഒക്കെ സൂര്യ പറഞ്ഞു. സോമദാസ് ബിഗ് ബോസില്‍ നില്‍ക്കുന്നതിനാല്‍ എല്ലാം വൈറല്‍ ആയി മാറി. ഇപ്പോള്‍ സോമദാസിന് ഒരു ബാഡ് ഇമേജ്. നാല് വയസായ സമയത്ത് സൂര്യ ഉപേക്ഷിച്ചു പോയ കുട്ടികള്‍ക്ക് എപ്പോള്‍ പന്ത്രണ്ടു പതിമൂന്നു വയസായി. സോമദാസ് കുട്ടികളെ നോക്കുന്നുണ്ടല്ലോ? കളഞ്ഞിട്ടു പോയില്ലല്ലോ? കൊച്ചുങ്ങളുടെ ഭാവി ആലോചിട്ടു എങ്കിലും അവര്‍ ഈ ലൈവ് ഇടരുതായിരുന്നു. പക്ഷെ അവര്‍ ലൈവ് ഇട്ടു. സൂര്യ ഇപ്പോള്‍ വേറെ വിവാഹം കഴിച്ചിട്ടുണ്ട്. സൂര്യയുടെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണോ അദ്ദേഹം സൂര്യയെ വിവാഹം കഴിച്ചത് എന്ന് തിരക്കി നോക്കിയാല്‍ നല്ലത്. സൂര്യയുടെ ഭര്‍ത്താവ് ഒരു മുസ്ലിം ആണെന്നാണ് ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവരം. പക്ഷെ ചന്ദനം ഒക്കെ ഇട്ട രീതിയിലാണ് ഇവരുടെ ഫോട്ടോകള്‍ വന്നത്. പഴയ ഭാര്യയെ സൂര്യയുടെ ഭര്‍ത്താവ് തിരിഞ്ഞു നോക്കുന്നുണ്ടോ എന്ന് കൂടി അന്വേഷിക്ക്. പാവം പിടിച്ച ഒരു കൊച്ചാണ് സൂര്യയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ. അവര്‍ ജീവിതം വഴിമുട്ടാതിരിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലിക്ക് പോവുകയാണ്- കുടുംബം വിശദമാക്കുന്നു.

നിലവില്‍ സോമദാസിന്റെ വാക്കുകള്‍ ഉയര്‍ത്തിയ ഭൂകമ്പവും ആദ്യഭാര്യയുടെ പ്രതികരണവും ഒന്നും സോമദാസ് അറിഞ്ഞെക്കാന്‍ സാധ്യത കാണുന്നില്ല. അതിനാല്‍ സോമദാസ് വന്നു കഴിഞ്ഞാകും പ്രതികരണം വരുന്നത്. ഈ പ്രതികരണമാണ് ഈ വിവാദം ഏറ്റെടുത്ത സോഷ്യല്‍മീഡിയയും സോമദാസിന്റെ കുടുംബവുമൊക്കെ ഉറ്റുനോക്കാന്‍ സാധ്യതയുള്ളത്. കുട്ടികളെ നോക്കിയതും വളര്‍ത്തിയതുമൊക്കെ സോമദാസാണ്. അതിനാല്‍ കുടുംബത്തിനു ഈ വിവാദത്തില്‍ തങ്ങള്‍ക്ക് പോറലേല്‍ക്കില്ലെന്ന വിശ്വാസമുണ്ട്. ബിഗ് ബോസില്‍ വരുന്ന ടെര്‍മിനെഷനില്‍ സോമദാസ് പുറത്താകുമോ മറ്റുള്ളവര്‍ പുറത്താകുമോ എന്നൊന്നും പ്രവചിക്കാന്‍ കഴിയില്ല.

പക്ഷെ വരുന്ന വെള്ളി വീണ്ടും ടെര്‍മിനേഷന്‍ വരും. സോമദാസ് പുറത്താകുകയാണെങ്കില്‍ ഈ വിവാദത്തിനു തക്ക മറുപടി നല്‍കും എന്നാണ് സോഷ്യല്‍ മീഡിയയും സുഹൃത്തുക്കളും ഒക്കെ കരുതുന്നത്. സോമദാസ് ബിഗ് ബോസില്‍ തുടരുകയാണെങ്കില്‍ ഈ വിവാദത്തിനുള്ള സോമദാസിന്റെ മറുപടിയും വൈകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category