1 GBP = 92.00 INR                       

BREAKING NEWS

ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവല്‍ക്കാരന്‍; രാത്രി ഡ്യൂട്ടിക്കിടെ വ്യാജ ഐഡി ഉണ്ടാക്കി വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തുന്ന വിരുതന്‍; ആദ്യം ചാറ്റിങ് പെണ്‍കുട്ടിയുടെ ഐഡിയില്‍; എങ്ങനേയും നഗ്‌ന വീഡിയോയും അശ്ലീല ചാറ്റ് സ്‌ക്രീന്‍ ഷോട്ടും സംഘടിപ്പിച്ച് 'ശരത്തിലേക്ക്' രൂപ മാറ്റം; കണ്ണൂര്‍ ടൗണില്‍ പ്രവാസിയുടെ ഭാര്യയെ 'പിങ്കി പിങ്കു' കളിയില്‍ ആത്മഹത്യ ചെയ്യിപ്പിച്ചത് ബ്ലാക് മെയിലിംഗിന്റെ ചതിയില്‍; സെക്യൂരിറ്റിക്കാരന്‍ ജിതിനെതിരെ കൂടുതല്‍ പരാതികള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: ഫേസ്ബുക് ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പിടിയിലായ ചൊവ്വ കിഴുത്തള്ളി സ്വദേശി പി.എസ്.ജിതിന്‍(29) ആളു നിസ്സാരനല്ല. പതിക്കെതിരെ കൂടുതല്‍ പരാതികള്‍ കിട്ടുകയാണ് പൊലീസിന്. ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന പരാതിയുമായി സ്ത്രീകള്‍ കൂടുതലായി വരികയാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു വീട്ടമ്മയില്‍ നിന്ന് 50000 രൂപ തട്ടിയെടുത്തെന്നും പരാതിയുണ്ട്.

രാത്രി സ്ഥിരമായി അശ്ലീല സംഭാഷണം നടത്തി ഉപദ്രവിക്കുന്നതായും പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍, കുറുവ, തളിപ്പറമ്പ് മട്ടന്നൂര്‍ മേഖലകളില്‍ നിന്നാണ് ഇയാള്‍ക്കെതിരെ പരാതി. ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവല്‍ക്കാരനായിരുന്നു ഇയാള്‍. രാത്രി ഡ്യൂട്ടിക്കെത്തിയ ശേഷം വ്യാജ ഫേസ്ബുക് ഐഡികളുണ്ടാക്കി വീട്ടമ്മമാരെ തിരഞ്ഞുപിടിച്ചു കെണിയില്‍ പെടുത്തുന്നതായിരുന്നു ഇയാളുടെ രീതി. പെണ്‍കുട്ടികളുടെ ഐഡിയുണ്ടാക്കി സൗഹൃദം ശക്തമാക്കുകയും ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ പിന്നീട് ശരത് എന്ന ഫേസ്ബുക് ഐഡിയിലൂടെ വെളിപ്പെടുത്തി ഭീഷണിപ്പെടുത്തും. കണ്ണൂര്‍ നഗരത്തിലെ വീട്ടമ്മയുടെ ആത്മഹത്യയും ഇതു കാരണമാണ്.

വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ ഫേസ്ബുക് ലോഗിന്‍ ചെയ്തിരുന്ന മൊബൈല്‍ഫോണ്‍ ചെന്നൈയില്‍ കൊണ്ടു പോയി വില്‍പന നടത്തി. അങ്ങനെ തന്ത്രങ്ങളുടെ ആശാനാണ് ജിതിന്‍. കണ്ണൂര്‍ ടൗണ്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മെയ് മാസത്തിലാണ് വീട്ടമ്മയെ കിടപ്പു മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നല്ല സാമ്പത്തിക സ്ഥിതിയും കുടുംബാന്തരീക്ഷവുമുള്ള വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നു ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഫേസ്ബുക് ചാറ്റിനിടെയുള്ള ഭീഷണിയാണു മരണകാരണമെന്നു കണ്ടെത്തിയത്. പ്രവാസിയായ ഭര്‍ത്താവായിരുന്നു പരാതിക്കാരന്‍.

മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെ ഇവരുടെ മുറിയില്‍ നിന്നു പിങ്കി പിങ്കു എന്ന് എഴുതിയതുണ്ട് കടലാസ് പൊലീസിനു കിട്ടിയിരുന്നു. ഈ കടലാസില്‍ പേരിനു മുകളില്‍ ഗുണനചിഹ്നവും രേഖപ്പെടുത്തിയിരുന്നു. പിന്നീട് കണ്ണൂര്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇതൊരു വ്യാജ ഫേസ്ബുക് ഐഡിയാണെന്നു കണ്ടെത്തി. ആത്മഹത്യക്കുറിപ്പിലെ ഒരു ഭാഗം പേനകൊണ്ട് തന്നെ വെട്ടിയിരുന്നത് അന്വേഷണസംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കണ്ടെത്തിയ ഭാഗം ഇതാണെന്നും മനസ്സിലായി. ഈ വാചകങ്ങള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണെന്ന് വ്യക്തമായി. ഇതോടെ എല്ലാം വ്യക്തമായി. ഈ ഐഡി ഡിലീറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒട്ടേറെ ഫെയ്ക് ഐഡികള്‍ ഇതേ ആള്‍ ഉപയോഗിക്കുന്നതായി വ്യക്തമായി.

സ്ത്രീകളെന്ന വ്യാജേനെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാള്‍ വീട്ടമ്മമാരെ കെണിയില്‍പ്പെടുത്തുന്നത്. സൗഹൃദം പുരോഗമിച്ചതിനിടയില്‍ വീട്ടമ്മ പിങ്കി പിങ്കു എന്ന് പ്രൊഫൈലിലേക്കു ചില വീഡിയോകള്‍ അയച്ചു കൊടുത്തിരുന്നു. വീഡിയോ ലഭിച്ചയുടന്‍ പിങ്കി എന്ന ഫേസ്ബുക് ഡിലീറ്റ് ചെയ്ത ഇയാള്‍ പിന്നീട് ശരത് എന്ന പേരില്‍ വീട്ടമ്മയുമായി ചാറ്റ് ചെയ്യാനെത്തി. വീട്ടമ്മയുടെ വീഡിയോകള്‍ കൈവശമുണ്ടെന്നും പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഇയാള്‍ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.
കുടുക്കിയത് സൈബര്‍ സംഘം. കഴിഞ്ഞ മെയ്മാസത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് ഏറ്റെടുത്തു.

യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആത്മഹത്യക്കുറിപ്പിലെ ഒരു ഭാഗം പേനകൊണ്ട് തന്നെ വെട്ടിയിരുന്നത് അന്വേഷണസംഘം പ്രത്യേകം ശ്രദ്ധിച്ചു. ഈ വാചകങ്ങള്‍ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണെന്ന് വ്യക്തമായി. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുള്ള അന്വേണമാണ് പ്രതിയിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ച് ജിതിന്‍ യുവതിയെ നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതില്‍ മനംമടുത്താണ് യുവതി ആത്മഹത്യചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category