1 GBP = 92.00 INR                       

BREAKING NEWS

പാങ്ങോട്ടെ സൈനിക ക്യാമ്പിലേക്ക് പട്ടാള യൂണിഫോമില്‍ എത്തിയത് മധു മോഹന്‍; മഹീന്ദ്ര ജീപ്പിലെത്തിയ തമിഴ്നാട് സ്വദേശിയെ പിടികൂടിയത് മിലിറ്ററി ഇന്റലിജന്‍സ്; പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസിന് കൈമാറി സൈന്യം; മധു മോഹനെ ചോദ്യം ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തും; തീവ്രവാദ ബന്ധമുള്ളയാളാണോ പിടിയിലായതെന്ന് വ്യക്തമാക്കാതെ സൈന്യവും പൊലീസും; തിരുവനന്തപുരത്തെ അറസ്റ്റിന് കാരണമായത് കളിയിക്കാവിളയ്ക്ക് ശേഷമുള്ള ജാഗ്രത

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ഏരിയയില്‍ നിന്ന് വ്യാജ പട്ടാള യൂണിഫോമില്‍ നിന്നിരുന്ന യുവാവിനെ പിടികൂടി മില്‍ട്ടറി ഇന്റലിജന്‍സ്. ഇവരെ കേരളാ പൊലീസിന് മിലിറ്ററി കൈമാറി. പൂജപ്പര പൊലീസിനാണ് കൈമാറിയത്. തമിഴ്നാട് സ്വദേശിയായ മധുമോഹനാണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര വാനും പിടിയിലായിട്ടുണ്ട്. ഇതും കേരളാ പൊലീസിന് കൈമാറി.

കുഴിത്തുറയില്‍ എസ് ഐയെ വെടിവച്ചു കൊന്നതോടെ തിരുവനന്തപുരത്തും അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന കര്‍ശനമാക്കിയത്. ഇതിനിടെയാണ് തമിഴ്നാട് സ്വദേശിയെ കണ്ടത്. മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തു വിടുന്നില്ല. മിലിറ്ററിയും എല്ലാം രഹസ്യമാക്കി സൂക്ഷിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ ഉള്ളയാളെ ചോദ്യം ചെയ്യും. അതിന് ശേഷമേ ഇയാളുടെ ഉദ്ദേശത്തില്‍ വ്യക്തത കൈവരൂ. സൂക്ഷമതയോടെയാണ് ഈ വിഷയത്തില്‍ പൊലീസും പ്രതികരിക്കുന്നത്.

കളിയിക്കാവിളയില്‍ എസ് ഐയെ ആക്രമിച്ച് കൊന്ന ശേഷം പ്രതികള്‍ കടന്നത് തിരുവനന്തപുരത്തേക്കായിരുന്നു. അല്‍ ഉമയുടെ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് പാങ്ങോട്ടെ അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ഒരാള്‍ പിടിയിലാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category