1 GBP = 94.40 INR                       

BREAKING NEWS

അവസാന തുള്ളി ചോര പോലും ഇന്ത്യക്ക് വേണ്ടി ചിന്തും എന്ന് പറഞ്ഞ ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം ആണ് നമുക്ക്; അമിത് ഷായും മോദിയുമൊക്കെ വരും പോകും; പക്ഷെ ഇന്ത്യ ഇവിടെ തന്നെ ഉണ്ടാകും; അതിന്റെ സാക്ഷ്യം ആണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്ന ഈ ജനം; ഈ ആവേശം.... ഈ പോരാട്ട വീര്യം; സംശയം വേണ്ട... നമ്മള്‍ ജയിക്കും.... നമ്മളെ ജയിക്കൂ...: ലൂസിഫറിലെ ടോവിനോയുടെ മാസ് ഡയലോഗുമായി രമേശ് ചെന്നിത്തല; പൗരത്വ ഭേദഗതി പ്രതിഷേധത്തില്‍ കോഴിക്കോട്ടെ മഹാറാലി ആവേശമാകുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരെ കോഴിക്കോട്ട് യു ഡി എഫ് സംഘടിപ്പിച്ച മഹാ റാലി കേന്ദ്ര ഗവണ്മെന്റിനെതിരെയുള്ള സമരകാഹളമായി. കപില്‍ സിബല്‍ ഉത്ഘാടകനായ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു അധ്യക്ഷന്‍. മഹാസംഗമത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ലൂസിഫറിലെ ടൊവിനോ തോമസിന്റെ മാസ്സ് ഡയലോഗ് കുറിച്ചത്. നമ്മള്‍ ജയിക്കും,നമ്മളേ ജയിക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റ് വൈറലാകുകയാണ്.

ഇന്ത്യയിലെ മണ്ണ്, മതേതര മണ്ണാണ്.
ഈ കാലം ഉടനീളം ഇന്ത്യയുടെ മതേതര സ്വഭാവം നിലനിര്‍ത്തിയത്,
ഇന്ത്യയില്‍ ഉടനീളം വേരോട്ടമുള്ള
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ്. അതില്‍ വേറെ ആര്‍ക്കും ഒരു പങ്കുമില്ല.

തന്റെ അവസാന തുള്ളി ചോര പോലും ഇന്ത്യക്ക് വേണ്ടി ചിന്തും എന്ന് പറഞ്ഞ ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം ആണ് നമുക്ക്. അതുകൊണ്ട് തന്നെ ഈ ദേഹത്തെ അവസാന തുള്ളി ചോര നല്‍കിയിട്ടാലും, ഇന്ത്യയുടെ ആത്മാവിനെ നമ്മള്‍ സംരക്ഷിക്കും.

അമിത് ഷായും മോദിയുമൊക്കെ വരും പോകും. പക്ഷെ ഇന്ത്യ ഇവിടെ തന്നെ ഉണ്ടാകും. അതിന്റെ സാക്ഷ്യം ആണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്ന ഈ ജനം. ഈ ആവേശം. ഈ പോരാട്ട വീര്യം.

സംശയം വേണ്ട,
നമ്മള്‍ ജയിക്കും. നമ്മളെ ജയിക്കൂ...

കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മഹാറാലി

The people who have thronged the sea shore of kozhikode proclaims that the fight to protect the secular soul of our nation will continue till their last breath.INC has engraved secularism in our Constitution & will never let it to be blemished by divisive forces
#NoCAA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category