1 GBP = 92.00 INR                       

BREAKING NEWS

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത കൂടുതല്‍ വഷളാകുന്നു: കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നു; സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി; വിമര്‍ശനങ്ങളില്‍ നിന്ന് സിപിഎം പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്റെ പുതിയ പ്രസ്താവന

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നത കൂടുതല്‍ വഷളാകുന്നു. ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് സിപിഎം പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുതിയ പ്രസ്താവന. കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതായി കോടിയേരി കുറ്റപ്പെടുത്തി. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ അന്തരിച്ച സിപിഎം നേതാവ് ഇ.ബാലാനന്ദനെ അനുസ്മരിച്ചുള്ള ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്ന് ശ്രദ്ധേയം.

ഗവര്‍ണര്‍ തന്റെ സ്ഥാനം മറന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണറുടെ അനുചിത ഇടപെടലെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടനയും ജനാദിപത്യവും വെല്ലുവിളി നേരിടുകയാണ്. ദേശിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം പ്രക്ഷോഭചൂടിലാണ്.

ഭരണഘടന പൗരന് നല്‍കുന്ന മൗലിക അവകാശങ്ങള്‍ ഇല്ലാതാക്കി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ആര്‍എസ്എസ് അജണ്ട ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദല്‍ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് ഇടതു സര്‍ക്കാരണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമപോരാട്ടത്തിനായി ഇപ്പോള്‍ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതെല്ലാം ഭരണഘടാനുസൃതമായ നടപടികളാണ്.

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി സംസ്ഥാന ഗവര്‍ണര്‍ അനുചിതമായ അഭിപ്രായ പ്രകടനങ്ങളും, അനാവശ്യ ഇടപെടലുകളും നടത്തുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ഹിന്ദുത്വത്തിന് കീഴ്പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതിനെതിരായ ജനകീയ പ്രതിഷേധം വളര്‍ത്താന്‍ ഈ ബാലാന്ദന്‍ സ്മരണ കരുത്ത് പകരുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയതിനെതിരെയായിരുന്നു ഗവര്‍ണര്‍ പരസ്യവിമര്‍ശനം നടത്തിയത്. തന്നെ അറിയിക്കാതെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. എന്നാല്‍ കോടതിയില്‍ പോകുന്നതിനു മുന്‍പ് ഗവര്‍ണറെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു നിയമമന്ത്രി എകെ ബാലന്റെ മറുപടി. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ ഇന്നലെ ദേശാഭിമാനി മുഖപ്രസംഗവും എഴുതിയിരുന്നു. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നതന്നും എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ലെന്നും പറഞ്ഞ ദേശാഭിമാനി രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ടെന്നും വിമര്‍ശിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category