1 GBP = 92.50 INR                       

BREAKING NEWS

ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു; വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുന്നതെന്നും ഇടയലേഖനം; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ; കണ്ടില്ലെന്ന് നടിച്ച് സിനഡിന്റെ നിഗമനങ്ങള്‍ വായിക്കാതെ ആലഞ്ചേരിയെ എതിര്‍ക്കുന്ന വൈദികരുടെ പള്ളികളും; എറണാകുളം അങ്കമാലി രൂപതയിലെ ഭൂരിഭാഗം പള്ളികളും വായിച്ചില്ലെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. ഞായറാഴ്ച പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ലൗജിഹാദിനെക്കുറിച്ച് പരമാര്‍ശിക്കുന്നത്. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

രക്ഷിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും ലൗജിഹാദിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം, സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല.

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിനഡിന്റെ നിലപാടിനെതിരേ എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലായിരുന്നു സിനഡിന്റെ നിലപാടിനെ വിമര്‍ശിച്ച് ലേഖനമുണ്ടായിരുന്നത്.

അതേസമയം സഭയുടെ ആരോപണം ഗൗരവമായി ഏറ്റെടുത്ത് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ദേശിയ ന്യുനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രമം നടിച്ചു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു എന്ന സിനഡിന്റെ കണ്ടെത്തലിനെപ്പറ്റി എന്‍ ഐ എ അന്വേഷിക്കണം എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നത്.

ഐസിസില്‍ ചേരാന്‍ സിറിയയില്‍ പോയ 21 പേരില്‍ പകുതിയും ക്രിസ്തു മതത്തില്‍ നിന്നും മതം മാറിയവരാണെന്ന കണ്ടത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതേ സമയം പ്രണയത്തിന്റെ പേരിലെ കൊലപാതകങ്ങളില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതും കേരളത്തില്‍ നിത്യസംഭവമാകുന്നതും സിനഡ് പരിശോധിക്കുന്നുണ്ട്.

വിഷയത്തില്‍ കേരളാ പൊലീസിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരളാ പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ല എന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട്ടും ഡല്‍ഹിയിലും ഉണ്ടായ ലൗ ജിഹാദ് ആരോപണങ്ങളെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചു കേന്ദ്രം ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. സിനഡിന്റെ പ്രമേയം വൈസ് ചെയര്‍മാന്റെ നടപടി ശരിയായിരുന്നു എന്ന് സ്ഥാപിക്കുന്നതാണെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരിച്ചു.

ഇതിന്റെ വെളിച്ചത്തിലാണ് എല്ലാ ലൗ ജിഹാദാരോപണങ്ങളും എന്‍ ഐ എ അന്വേഷിക്കണമെന്ന് ജോര്‍ജ് കുര്യന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിനിടെ സീറോ മലബാര്‍ സഭയുടെ പുതിയ 'ലൗജിഹാദ്' ആരോപണത്തിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു, സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. പോപ്പലര്‍ ഫ്രണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന തേജസ് പത്രമാണ് ഈ ആരോപണവുമായി സജീവമാകുന്നത്.

പൗരത്വബില്‍ രാജ്യം മുഴുവന്‍ കത്തി നില്‍ക്കുമ്പോഴാണ് വഴിതിരിച്ച് വിടാന്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് മാര്‍ ആലഞ്ചേരിയും ലൗജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് തേജസ് പത്രം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ പൗരത്വ ബില്‍ പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് പുതിയ ലൗജിഹാദ് ആരോപണത്തിനു പിന്നിലെന്ന് വ്യക്തം. രാജ്യത്തു നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കത്തുന്ന പ്രതിഷേധങ്ങളും സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും നിലവിലിരിക്കെ ഇന്നലെയാരംഭിച്ച സീറോ മലബാര്‍ സഭ സിനഡിന്റെ സന്ദേശമായി ലൗജിഹാദ് ആരോപണം മാത്രമാണ് പുറത്തുവന്നതെന്നത് ഗൂഢാലോചന വ്യക്തമാക്കുന്നു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളോട് പൊതുവെ പുറം തിരിഞ്ഞു നിന്ന ക്രൈസ്തവ സഭകളെ 'ലൗജിഹാദി'ന്റെ പേരില്‍ രംഗത്തിറക്കി മുസ്ലിം വിരുദ്ധ ധ്രുവീകരണമുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങളാണ് മറനീങ്ങുന്നതെന്നും തേജസ് പറയുന്നു.

ഹിന്ദു ഐക്യ വേദിയുമായും ഹിന്ദു ഹെല്‍പ് ലൈനിന് സമാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഹെല്‍പ് ലൈനുമായും അടുത്ത ബന്ധമുള്ള ദേശീയ ന്യൂനപക്ഷകമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ജോര്‍ജ്കുര്യന്‍, കാലങ്ങളായി ഉന്നയിക്കപ്പെടുന്നതും പൊലീസും കോടതികളും നിരവധി തവണ തള്ളിക്കളഞ്ഞതുമായ കഥകളാണ് 'ലൗജിഹാദ്' ആരോപണങ്ങളായുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത് നല്‍കിയത്. ഈ ആരോപണങ്ങള്‍ തന്നെയാണ് സീറോ മലബാര്‍ സഭാ സിനഡ് ഇന്നലെ ആവര്‍ത്തിച്ചതും. ജോര്‍ജ് കുര്യന്റെ 'ലൗ ജിഹാദ്' ആരോപണം തള്ളി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യന്‍ കറന്റസ് 'എന്ന ഇംഗ്ലീഷ് വാരിക രംഗത്തു വന്നിരുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വാരിക വ്യക്തമാക്കിയത്.

മാധ്യമ പ്രവര്‍ത്തകനായ എ ജെ ഫിലിപ്പ്, ജോര്‍ജ് കുര്യനെഴുതിയ തുറന്ന കത്തായ 'ലൗ നോട്ട് ജിഹാദ്, സാര്‍' എന്ന ലേഖനത്തില്‍ ഇത്തരം കാര്യമാത്ര പ്രസക്തമല്ലാത്ത വിഷയങ്ങളില്‍ ജോര്‍ജ് കുര്യന്‍ ഇടപെടുന്നതിനു പകരം ന്യൂനപക്ഷങ്ങള്‍ക്കെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ രംഗത്തെത്താന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് എന്‍ഐഎ 12 കേസുകള്‍ അന്വേഷിച്ചതാണ്.

ഇതിലൊന്നും ലൗ ജിഹാദിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നതാണ് വസ്തുതയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും തേജസ് വിശദീകരിക്കുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി വില്‍പ്പന കേസ് തുടങ്ങി എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സീറോ മലബാര്‍ സഭ സിനഡ് ചേരുന്നത്. ഇക്കാര്യങ്ങളില്‍ നേരത്തെ നല്‍കിയ ഉറപ്പുകള്‍ സിനഡ് പാലിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ 'ലൗജിഹാദ്' ആരോപണമുയര്‍ത്തി പൊതുജന ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നും തേജസ് പറയുന്നു.

കേരളത്തില്‍ ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ സിനഡ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ നടന്ന സിനഡ് ആരോപിച്ചിരുന്നു. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നു സഭ കുറ്റപ്പെടുത്തി. മതപരമായി കാണാതെ ക്രമസമാധാനപ്രശ്‌നമായി കണ്ട് ഇതിന്മേല്‍ നടപടിയെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തര തലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന പീഡനങ്ങളില്‍ സിറോ മലബാര്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളില്‍ നൈജീരിയയില്‍ നടന്ന ക്രിസ്ത്യന്‍ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവല്‍ക്കരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി. ഈ തീരുമാനങ്ങളാണ് വിവാദമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category