1 GBP = 93.60 INR                       

BREAKING NEWS

വീതി കുറഞ്ഞ റോഡില്‍ ബെലോന പാര്‍ക്ക് ചെയ്തത് മതിലിനോട് ചേര്‍ന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടല്‍ കണ്ട് പ്രതികാരാഗ്‌നിയില്‍ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടില്‍ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്

Britishmalayali
kz´wteJI³

കോന്നി: അച്ചനായാല്‍ ഇങ്ങനെ വേണം. വാഹനം വഴിയില്‍ ഒതുക്കി എവിടേയോ പോയി. തന്റെ വണ്ടിക്ക് പോകാനുള്ള സ്ഥലവും ഇടുങ്ങിയ സ്ഥലത്തില്ല. വാശി തീര്‍ക്കാന്‍ ഒതുക്കിയിട്ട കാര്‍ ഉരച്ച് നശിപ്പിച്ച് പ്രതികാരം.

മകന്റെ വിവാഹവശ്യത്തിനായി ബന്ധുവീട്ടില്‍ എത്തിയവരുടെ കാറിന് നേരെയാണ് പള്ളി വികാരിയുടെ ആക്രമണം. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കോന്നി പയ്യനാമണ്ണിലാണ് സംഭവം. ബന്ധുവീട്ടിലെത്തിയവര്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം അടുത്തുള്ള വീടുകളിലും പോയ സമയത്താണ് വികാരിയുടെ ആക്രമണം. എന്നാല്‍ വീട്ടുകാര്‍ തിരിച്ചു വരുമ്പോള്‍ കാറിന് ധാരാളം കേടുപാടുകള്‍ സംഭവിച്ചതായി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആരാണ് വണ്ടി നശിപ്പിച്ചതെന്ന് അവര്‍ക്ക് മനസ്സിലായില്ല. ഒതുങ്ങി കിടന്ന ഭാഗത്തായിരുന്നു വണ്ടിയില്‍ ഉരസലുകള്‍ ഉണ്ടായത്. ഒറ്റ നോട്ടത്തില്‍ തന്നെ ആരോ മനപ്പൂര്‍വ്വം ചെയ്തതായിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് പ്രതികാരത്തിന്റെ കഥ ചുരുള്‍ അഴിഞ്ഞത്. തുടര്‍ന്ന് വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോള്‍ കര്‍മല പള്ളിയിലെ റാസയില്‍ പങ്കെടുക്കാന്‍ എത്തിയ വികാരിയാണ് കാറുകളില്‍ കേടുപാടുകള്‍ വരുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗേറ്റിന് സമീപത്താണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ഇടുങ്ങിയ വഴയില്‍ മറ്റൊരു വാഹനത്തിന് പോകാന്‍ കഷ്ടിയേ സ്ഥലമുണ്ടായിരുന്നുള്ളൂ. ഇതിനുള്ള പ്രതികാരമാകാം കാറില്‍ കേടുപാടുകള്‍ വരുത്തിയതെന്ന് സൂചന.

സിസിടിവിയിലും അച്ചന്റെ കലപ്പ് വ്യക്തമാണ്. കാറിലെത്തുന്ന അച്ചന്‍ വഴിയില്‍ ഒതുക്കിയ കാറു കണ്ട് നിര്‍ത്തി പുറത്തിറങ്ങുന്നു. പിന്നെ സ്ഥല പരിശോധന. വണ്ടി ഒതുക്കിയതു മൂലം തന്റെ വാഹനത്തിന് കടന്നു പോകാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്ന വേദന മുഖത്തുണ്ട്. കേടുപാടുകള്‍ വരുത്തിയതില്‍ കൂടാതെ കല്ലുകള്‍ കൊണ്ട് വാഹനത്ത് ചുറ്റും ഉരച്ച് പെയിന്റ് കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് വികാരിയുടെ കാര്‍ പതിയെ മുമ്പോട്ട് കൊണ്ടു പോകുന്നു. ഒരാള്‍ കാറിനെ കടത്തി വിടാന്‍ സഹായിക്കുന്നുമുണ്ട്. കാര്‍ അങ്ങ് എത്തിച്ച ശേഷം പുറത്തേക്ക് ഇറങ്ങി വീണ്ടും വന്ന് കാറിന് നേരെ കേടുപാടുകള്‍ വരുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് കാറുടമയായ ഷെര്‍ലി ജോഷുവ കോന്നി പൊലീസില്‍ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരിക്കുന്നത്. വാഹനത്തിന് കേടുപാടുകള്‍ വരുത്തിയ വികാരിക്കെതിരെ നടപടിയെടുക്കണമെന്നും ആക്രമണം മൂലം വാഹനത്തിനുണ്ടായ നഷ്ടം തങ്ങള്‍ക്ക് ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതിയെ കൂടാതെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി കോന്നി പൊലീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പരാതിയുടെ പൂര്‍ണരൂപം...
ഇന്നലെ ഏകദേശം ഒന്‍പത് മണിയോട് കൂടി നാളെ നടക്കാനിരിക്കുന്ന എന്റെ മകന്റെ വിവാഹത്തിന്റെ ആവശ്യത്തിനായി പയ്യനാമണ്ണില്‍ ഉള്ള എന്റെ ബന്ധുവീടില്‍ പോവുകയും എന്റെ ഉടമസ്ഥതയിലുള്ള എന്റെ വാഹനം പ്രസ്തുത വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്യുകയുണ്ടായി അടുത്ത വീടുകളില്‍ കല്യാണം വിളിക്കാന്‍ പോയി തിരികെ വന്നപ്പോള്‍ വാഹനം കേടുപാടുകള്‍ പറ്റിയത് ശ്രദ്ധയില്‍ പെടുകയും വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മടറ്റത്തു കര്‍മല പള്ളിയിലെ റാസയില്‍ പങ്കെടുക്കുവാന്‍ വന്ന കത്തോലിക്ക സഭയിലെ ഒരു പുരോഹിതന്‍ വാഹനം കേടുപാടു വരുത്തുന്നത് ശ്രദ്ധയില്‍ പെടുകയുണ്ടായി.

സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഇതോടപ്പം ചേര്‍ക്കുന്നു. വാഹനം കേടുപാട വരുത്തിയതില്‍ വാഹനത്തിന്റെ കല്ലുകൊണ്ട് ഉരക്കുകയും ബോഡിയില്‍ ചളുക്കം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ വ്യക്തിയെ കണ്ടെത്തി എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുകയും നാളെ മുതല്‍ കല്യാണ ആവശ്യത്തിനായി ഉപയോഗിക്കാനിരുന്ന വാഹനം മൂലം ഞങ്ങള്‍ക്ക് വരുന്ന ഭീമമായ നഷ്ടം തരാന്‍ ഉള്ള നടപടികള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category