1 GBP = 93.80 INR                       

BREAKING NEWS

തീരദേശ സംരക്ഷണ നിയമം ലംഘിച്ച സകലരുടേയും വിശദാംശങ്ങള്‍ ചോദിച്ച സുപ്രീം കോടതിക്ക് മുന്നില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റുമായി പോകുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ലക്ഷ്യം നിയമലംഘകരായ യൂസഫലിമാരെയും രവി പിള്ളമാരെയും രക്ഷിക്കുകയല്ലാതെ മറ്റെന്താണ്? നിയമം ലംഘിച്ച് തീര്‍ത്ത 600വന്‍കിടക്കാരെക്കുറിച്ച് മിണ്ടാതെ തിരുവനന്തപുരത്തെ ലിസ്റ്റില്‍ മാത്രം 3600 പാവങ്ങളുടെ പേരു കയറിയത് എങ്ങനെ?

Britishmalayali
kz´wteJI³

ധുനിക കേരളത്തിലെ ഏറ്റവും വലിയ നിയമപരിപാലനത്തിന്റെ ഉദാഹരണവും അടയാളവുമായിരുന്നു മരടിലെ അഞ്ച് കൂറ്റന്‍ ഫ്ളാറ്റുകള്‍ നിലംപൊത്തിയത്. നിയമം എന്നതാണ് സകലതിനും മുകളില്‍ എന്ന് ഒരു സുപ്രീംകോടതി ജഡ്ജിയുടെ പിടിവാശി മൂലം കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച സകല കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തീരദേശ പരിപാലന അഥോറിറ്റി ഇത് സംബന്ധിച്ച ഒരു ലിസ്റ്റ് നേരത്തേ തന്നെ ഉണ്ടാക്കിയിരുന്നു. ഏതാണ്ട് ഇരുപതിനായിരത്തിലധികം കെട്ടിടങ്ങള്‍ ഇങ്ങനെ നിയമം ലംഘിച്ചുകൊണ്ട് നിര്‍മ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. മരടിലെ ഫ്ളാറ്റുകള്‍ക്ക് പിന്നാലെ വേമ്പനാട്ട് കായലിലെ അതിര്‍ത്തി ലംഘിച്ച കാപ്പികോ റിസോര്‍ട്ട് എന്ന മുന്നൂറ്റി അമ്പത് കോടിയുടെ മുത്തൂറ്റിന്റെ വന്‍കിട പ്രോജക്ടും പൊളിച്ചുകളയാന്‍ ഉത്തരവിട്ടിട്ടുണ്ട് എന്നത് മാത്രമാണ് അനന്തര ഫലം. എന്നാല്‍, ഈ ഇരുപതിനായിരം കെട്ടിടങ്ങളില്‍ ഏതാണ്ട് 650 എണ്ണം വന്‍കിട മുതലാളിമാരുടേതാണ് എന്ന റിപ്പോര്‍ട്ട് സകലരും മറച്ചുവെച്ചിരിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല, ചാനലുകള്‍ മാത്രമല്ല, സര്‍ക്കാരും അതിന്റെ പുറത്ത് അടയിരിക്കുന്നു. ആ ലിസ്റ്റ് ഞങ്ങള്‍ ഒരിക്കല്‍ പുറത്ത് വിട്ടിരുന്നു. യൂസഫലിയുടെ മകളുടെ വീട്, രവി പിള്ളയുടെ ഒരു ആഡംബര ഹോട്ടലായ റാവിസ് എന്ന കൊല്ലത്തെ ഹോട്ടല്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഉടമയുടെ വീട്, ഗാലക്സി മുതലായ, ഹീര മുതലായ അനേകം അനേകം വന്‍കിട കമ്പനികളുടെ വന്‍കിട പദ്ധതികള്‍. ഇവയൊക്കെ ഈ ലിസ്റ്റിലുണ്ട്.

ഇപ്പോള്‍ സുപ്രീംകോടതി ആ ലിസ്റ്റിനെ കുറിച്ച് ചോദിക്കുമ്പോള്‍, ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നു. ചീഫ് സെക്രട്ടറി അടങ്ങിയ ഒരു ബെഞ്ചിനെ അല്ലെങ്കില്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നു. സുപ്രീംകോടതി എവിടെ ലിസ്റ്റ് എന്ന് ചോദിക്കും എന്ന് ഭയന്ന് ഒരു പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതി ജില്ലാ തലത്തില്‍ ഉത്തരവിട്ടിരിക്കുന്നു. അങ്ങനെ ആദ്യത്തെ റി്പ്പോര്‍ട്ട് തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുമ്പോള്‍ ഏതാണ്ട് 3500 അനധികൃത നിര്‍മ്മാണങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ അതില്‍ 3300ഉം മത്സ്യത്തൊഴിലാളികളുടേതാണ്. ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. മത്സ്യത്തൊഴിലാളികളോട് നിങ്ങള്‍ കടലിന്റെ തീരത്ത് താമസിക്കരുത് എന്ന് പറയുന്നത് തന്നെ അനുചിതം. അവര്‍ക്ക് കൊ്ട്ടാരസമൃദ്ധമായ വീടുകള്‍ ഒന്നും അവിടെയില്ല.


ഏത് നിമിഷവും കടലെടുക്കാന്‍ കാത്തിരിക്കുന്ന കുടിലുകളാണ് മിക്ക മത്സ്യത്തൊഴിലാളികളുടെയും വീടുകള്‍. പലതും വെറുതെ പടുതയിട്ട് മറച്ച വെറും താമസ സ്ഥലങ്ങള്‍. അവരുടെ വീടുകളുടെ വിവരമാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് എന്തിന് വേണ്ടിയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സുപ്രീംകോടതിയുടെ കാര്‍ക്കശ്യം മൂലം പെരുവഴിയിലാക്കുന്നു എന്ന് ഉയര്‍ത്തിക്കാട്ടി അവരെ തെരുവിലിറക്കി ഈ നിയമലംഘകരെ സംരക്ഷിക്കുക. മത്സ്യത്തൊഴിലാളികളുടേത് ആഡംബര സൗധങ്ങളല്ല. അവര്‍ക്ക് അവിടെ താമസിക്കുന്നതിനുള്ള അവകാശമുണ്ട്. ആദിവാസികള്‍ക്ക് കാട്ടില്‍ താമസിക്കാം. കുടിയേറ്റക്കാരനേ താമസിക്കാത്തതുള്ളൂ. മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്ത് താമസിക്കാം. അവന് കോണ്‍ക്രീറ്റ് സൗധങ്ങള്‍ പണിയുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകാം. അത് പോലും, മത്സ്യത്തൊഴിലാളി ആണെങ്കില്‍ ചില ഇളവുകള്‍ ചെയ്തുകൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. അല്ലെങ്കില്‍ ഉണ്ടാകണം.

ഇവരെ ഉയര്‍ത്തിക്കാട്ടി, അതേസമയം ഈ സമ്പന്നന്മാരായ മുതലാളിമാരുടെ വലിയ നിര്‍്മ്മാണ പ്രവര്‍ത്തനങ്ങളുടെ പേര് വിവരങ്ങല്‍ പോലും വെളിയില്‍ വരാതെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടന സംരക്ഷിക്കുന്നതിനും നിയമം സംരക്ഷിക്കുന്നതിനും തെരുവിലിറങ്ങി സമരം ചെയ്യുന്ന പിണറായി സര്‍ക്കാരാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category