1 GBP = 92.50 INR                       

BREAKING NEWS

സെന്റ് മൈക്കിള്‍ മിനിസ്ട്രി ഒരുക്കിയ 'സ്വര്‍ഗ്ഗീയ മന്ന' എന്ന പുസ്തകം ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ പ്രകാശനം ചെയ്തു

Britishmalayali
kz´wteJI³

സെന്റ് മൈക്കിള്‍ മിനിസ്ട്രി ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയ മന്ന എന്ന പുസ്തകം ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ യുകെ ഡയറക്ടറും കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരില്‍ ഒരാളുമായ ഫാ. ജോര്‍ജ് പനയ്ക്കല്‍ പ്രകാശനം ചെയ്തു. ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം ബുക്ക് ബ്ലസ് ചെയ്യുകയും ആദ്യ കോപ്പി സെന്റ് മൈക്കിള്‍ മിനിസ്ട്രി ചെയര്‍മാന്‍ ഷിജു തോമസിന് നല്‍കുകയും ചെയ്തു. മിനിസ്ട്രി ട്രസ്റ്റിമാരായ പ്രിന്‍സ്, ഷെറി എന്നിവരോടൊപ്പം മിനിസ്ട്രി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെന്റ് മൈക്കിള്‍ മിനിസ്ട്രിയുടെ ആത്മീയ പിതാവായ സെന്‍വസ്റ്റര്‍ പൊന്നു മത്തന്‍ പിതാവിന്റെ അനുഗ്രഹ ആശംസകളോടു കൂടിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ദൈവ മഹത്വവും ദൈവ ജനത്തിന്റെ വിശുദ്ധീകരണവും ഉന്നം വച്ചു കൊണ്ട് കുട്ടികള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ എല്ലാ പ്രാര്‍ത്ഥനകളും ഗാനങ്ങളും കുരിശിന്റെ വഴിയും പരിചയപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മാത്യു തോമസ് - 07886097971, ഷിജു തോമസ് - 07862265228

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category