1 GBP = 92.40 INR                       

BREAKING NEWS

പാലമലയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ഭര്‍ത്താവിനൊപ്പം ട്രക്കിങ് പരിശീലനത്തിന് പോയ യുവതി; അപകടം സംഭവിച്ചത് ഭര്‍ത്താവിനും സംഘത്തിനും ഒപ്പം കാടുകയറുമ്പോള്‍ കാട്ടാനയുടെ മുന്നില്‍പെട്ട സംഘം ചിതറി ഓടുന്നതിനിടെ

Britishmalayali
kz´wteJI³

കോയമ്പത്തൂര്‍: പാലമലയില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ഭര്‍ത്താവിനൊപ്പം ട്രക്കിങ് പരിശീലനത്തിന് പോയ മലയാളി യുവതി. ഭര്‍ത്താവനും എട്ടംഗ സംഘത്തിനും ഒപ്പം ട്രക്കിങ് പരിശീലനത്തിന് പോയ ഗണപതി മാനഗറില്‍ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം 'കീര്‍ത്തി' വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ആലത്തൂര്‍ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്. കാട്ടാനയെ കണ്ട് സംഘം ചിതറി ഓടുന്നതിനിടെ ഒറ്റപ്പെട്ട ഭുവനേശ്വരിയെ ആന ആക്രമിക്കുക ആയിരുന്നു.

ഇന്നലെ രാവിലെ ഭര്‍ത്താവടങ്ങുന്ന എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂര്‍ റോഡിലെ പശുമണിയിലെത്തിയപ്പോള്‍ സംഘം കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടു. സംഘാംഗങ്ങള്‍ ചിതറി ഓടിയപ്പോള്‍ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെരിയനായ്ക്കന്‍പാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യാഗസ്ഥര്‍ പറഞ്ഞു. 15 വര്‍ഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയില്‍ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കള്‍: നവനീത്, നവ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category