1 GBP = 92.40 INR                       

BREAKING NEWS

റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച അച്ഛന്റെ വഴി ഉപേക്ഷിക്കാതെ നടന്നു: മരണം വിളിച്ചതും കര്‍ഷകന് വേണ്ടിയുള്ള ഡല്‍ഹി യാത്രയില്‍; ആരും തിരിച്ചറിയാതെ റെയില്‍വേ സ്റ്റേഷനില്‍ തളന്ന് വീണ് മരിച്ചത് മലയോര മേഖലയിലെ കര്‍ഷ രോഷത്തിന്റെ പ്രതീകം; പരിചയപ്പെടുന്നവര്‍ക്കെല്ലാം ഓര്‍മകള്‍ സമ്മാനിച്ച സിബി മോനിപ്പള്ളിയെ അകാലത്തില്‍ മരണം വിളിക്കുമ്പോള്‍ ഞെട്ടി വിറച്ച് കര്‍ഷക സമൂഹം

Britishmalayali
kz´wteJI³

മോനിപ്പിള്ളി: റബര്‍ മേഖലയില്‍ നിന്നും, പ്രത്യേകിച്ച് കര്‍ഷക കോണ്‍ഗ്രസ്സ് പോലൊരു വലിയൊരു പ്രസ്ഥാനത്തിന് വേണ്ടി അച്ഛന്റെ വഴി ഉപേക്ഷിക്കാതെ ജീവിതം തന്നെ മാറ്റി വെച്ച വ്യക്തിയായിരുന്നു സിബി മോനിപ്പള്ളി. അപ്രതീക്ഷിതമായി എത്തിയ മരണം മോനിപ്പള്ളി പകലോമറ്റം കിഴക്കേക്കുറ്റ് കുടുംബാംഗങ്ങളെ മാത്രമല്ല, കേരളത്തിലെ കര്‍ഷക സമൂഹത്തിന് വരെ തീരാ ദുഃഖമാണ്. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയില്‍ ഏറെ ചുക്കാന്‍ പിടിച്ച വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. 

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും നാഫെഡ് ചെയര്‍മാനുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകന്‍ നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സിബി മോനിപ്പള്ളി ഇന്നലെ ഡല്‍ഹിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. നാഫെഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായി ഞായറാഴ്ച കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിക്ക് തിരിച്ച സിബി ഡല്‍ഹിയില്‍ നിന്ന് ജയപൂരിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുന്നതിനിടയില്‍ സരായ് രോഹില്ല റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. എന്നാല്‍ സിബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സെന്റ്. ആല്‍ബര്‍ട്സ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സിബി മുംബൈ ഗവ. ലോ കോളേജില്‍ നിന്നാണ് നിയമബിരുദം നേടിയത്. ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ഡ്രൈബ്യൂണല്‍ വിഭാഗത്തിലാണ് കൂടുതലും കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്.

കര്‍ഷക നേതാവും റബര്‍ ബോര്‍ഡ് വൈസ്ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബര്‍ ബോര്‍ഡ് അംഗം, റബര്‍ മാര്‍ക്ക് ഡയറക്ടര്‍ എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം എറണാകുളം കാക്കനാടാണ് താമസിക്കുന്നത്. ഭാര്യ: ബീന, പൂന്താനം മണിമല. മക്കള്‍: ആദര്‍ശ് ജെ. മോനിപ്പള്ളി (എഞ്ചിനീയര്‍), അരവിന്ദ് ജെ. മോനിപ്പള്ളി (വിദ്യാര്‍ത്ഥി).

പരിചയപ്പെടുന്നവര്‍ക്കെല്ലാം ഓര്‍മകള്‍ സമ്മാനിച്ച സിബി മോനിപ്പിള്ളി വിടവാങ്ങുമ്പോള്‍ തീരാ ദുഃഖത്തിലാണ് നാട്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,  യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എംപി, പ്രഫ. കെ.വി. തോമസ്, കെ.സി. ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category