1 GBP = 98.80INR                       

BREAKING NEWS

ജംഷഡ്പൂര്‍ എഫ്സിക്ക് എതിരെ രണ്ട് തവണ ലീഡ് നേടിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; ഹാട്രിക്ക് ജയം കൊതിച്ച ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നേരിട്ടത് രണ്ടാം പകുതിയില്‍; ഹക്കു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സിന് തോല്‍വി വന്നത് സെല്‍ഫ് ഗോളില്‍; പ്ലേ ഓഫ് സാധ്യത മങ്ങി

Britishmalayali
kz´wteJI³

ജംഷഡ്പൂര്‍: ഹാട്രിക് വിജയം കൊതിച്ചാണ് ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്സ് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിനായി ഇന്നലെ ഇറങ്ങിയത് എന്നാല്‍ ഭാഗ്യദേവത ബ്ലാസ്റ്റേഴ്സിന് തുണച്ചില്ല. നിര്‍ഭാഗ്യവും നിസ്സാരമായ ചില പിഴവുകളുമാണ് കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി സമ്മാനിച്ചതെന്ന് കളികാണുമ്പോള്‍ തന്നെ നമുക്ക് മനസിലാക്കാം. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കാര്യമായ മങ്ങലാണ് ഏറ്റിരിക്കുന്നത്.

രണ്ട് വിജയങ്ങളിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ട് എത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. എന്നാല്‍ ഇന്നലെ നടന്ന കളിയില്‍ ഹാട്രിക്ക് വിജയത്തിനായി ബ്ലാസ്റ്റേഴ്സ് പൊരുതിയപ്പോള്‍ നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശയോടെ തോല്‍വി ഏല്‍ക്കേണ്ടി വന്നത്. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി എന്നതും ശ്രദ്ധേയം.

രണ്ടാം പകുതിയില്‍ പത്തു പേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ എഫ്.സിയോട് പൊരുതി തോറ്റുവെന്ന് പറയേണ്ടി വരും. രണ്ടു തവണ മുന്നില്‍ പിന്നില്‍ ശേഷമാണ് ജംഷഡ്പൂര്‍ ജയിച്ചു കയറിയത്. തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ ജയിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.

87-ാം മിനിറ്റില്‍ കേരള ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോള്‍ കേരളത്തിന്റെ വിധിയെഴുതി. 50-ാം മിനിറ്റില്‍ അബ്ദുള്‍ ഹക്കു ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ 40 മിനിറ്റിലേറെ 10 പേരുമായാണ് കേരളം കളിച്ചത്. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ മങ്ങലേക്കുകയായിരുന്നു.

11-ാം മിനിറ്റില്‍ മെസ്സി ബൗളിയിലൂടെ കേരളമാണ് ആദ്യം മുന്നിലെത്തിയത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ സുബ്രതോ പോളിന് സംഭവിച്ച പിഴവ് മുതലെടുത്ത് മെസ്സി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 39-ാം മിനിറ്റില്‍ അക്കോസ്റ്റയിലൂടെ ജംഷേദ്പുര്‍ ഒപ്പമെത്തി. 50-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയെങ്കിലും ഓഗ്‌ബെച്ചെയുടെ മികവില്‍ ബ്ലാസ്റ്റേഴ്‌സ് 56-ാം മിനിറ്റില്‍ ലീഡെടുത്തു. ഹെഡറിലൂടെയായിരുന്നു ഗോള്‍.

പിന്നാലെ ബോക്‌സില്‍ വെച്ച് മെസ്സിയുടെ കൈയില്‍ പന്ത് തട്ടിയതിന് ബ്ലാസ്റ്റേഴ്‌സിനെതിരായ പെനാല്‍റ്റി തീരുമാനം വന്നു. കിക്ക് വലയിലെത്തിച്ച് സെര്‍ജിയോ കാസ്റ്റെല്‍ ജംഷേദ്പുരിനെ വീണ്ടും ഒപ്പമെത്തിച്ചു. ഇതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഓഗ്‌ബെച്ചെയുടെ സെല്‍ഫ് ഗോള്‍. ഇതോടെ 13 മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി കേരളം എട്ടാം സ്ഥാനത്തേക്ക് വീണു.
25ന് എഫ്.സി ഗോവക്കെതിരെ അവരുടെ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ ഒരേയൊരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരെ ഇറങ്ങിയത്. മധ്യനിരയില്‍ സെയ്ത്യസെന്‍ സിങിന് പകരം മലയാളി താരം സഹല്‍ അബ്ദുസമദ് ഇറങ്ങി. മരിയോ അര്‍ക്യൂസ്, ഹാളീചരണ്‍ നര്‍സാറി, മുഹമ്മദ് നിങ് എന്നിവരും മധ്യനിരയില്‍ കളിച്ചു. അബ്ദുള്‍ ഹക്കു, വ്‌ലാട്‌കോ ഡ്രൊബറോവ്, ജെസെല്‍ കര്‍ണെയ്‌റോ, മുഹമ്മദ് റാകിപ് എന്നിവരായിരുന്നു പ്രതിരോധത്തിലെ താരങ്ങള്‍.

മുന്നേറ്റത്തില്‍ റാഫേല്‍ മെസി ബൗളി-ബര്‍തലോമിയോ ഒഗ്‌ബെച്ചെ സഖ്യം. ഗോള്‍വലയ്ക്ക് മുന്നില്‍ ടി.പി രഹ്നേഷ്. സുമീത് പാസി, ഫാറൂഖ് ചൗധരി, ഡേവിഡ് ഗ്രാന്‍ഡെ എന്നിവരായിരുന്നു ജംഷഡ്പൂര്‍ മുന്നേറ്റത്തില്‍. മധ്യനിരയില്‍ അകോസ്റ്റ, എയ്തര്‍ മോണ്‍റോ, അമര്‍ജിത് സിങ്, ബികാഷ് ജൈറു, മെമോ മൗറ എന്നിവര്‍. ടിരി, ലോറെന്‍സോ എന്നിവര്‍ പ്രതിരോധത്തില്‍. സുബ്രത പോള്‍ ആയിരുന്നു ഗോള്‍വലക്ക് മുന്നില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category