1 GBP = 93.00 INR                       

BREAKING NEWS

കൊല്ലത്ത് വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ച് നൂറോളം പേര്‍ ആശുപത്രിയില്‍; നിരവധി പേര്‍ക്ക് കരള്‍, വൃക്ക രോഗങ്ങള്‍ ബാധിച്ചതായി റിപ്പോര്‍ട്ട്; അബോധാവസ്ഥയിലായ നാലു വയസ്സുകാരനെ തിരുവനന്തപുരത്തെ ശിശുരോഗാശുപത്രിയിലേക്ക് മാറ്റി; ചികിത്സയ്ക്കായി ജനങ്ങളില്‍ നിന്നും ഇടാക്കിയത് 5,000 രൂപമുതല്‍ 20,000 രൂപവരെ: സംഭവം പുറത്തായതോടെ വൈദ്യന്‍ മുങ്ങി

Britishmalayali
kz´wteJI³

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ വ്യാജവൈദ്യന്‍ നല്‍കിയ മരുന്നു കഴിച്ച് നിരവധിപേര്‍ ആശുപത്രികളില്‍. അഞ്ചലിനടുത്ത് ഏരൂര്‍ പത്തടിയിലാണ് സംഭവം. നാട്ടുകാര്‍ക്ക് സൗജന്യമായി മരുന്നു നല്‍കി വിശ്വാസത്തിലെടുത്തി മരുന്നിന് പ്രചാരപണം നല്‍കിയ ശേഷമാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. നിരവധിപേര്‍ക്ക് വൃക്ക, കരള്‍ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ട്. മരുന്നു കഴിച്ച പലര്‍ക്കും ഗുരുതര ആരോഘ്യ പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ഇയാളുടെ മരുന്നു കഴിച്ച നാലുവയസ്സുകാരന്‍ ഉള്‍പ്പെടെ നൂറോളംപേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരിക്കുന്നത്. പത്തടി റഹിം മന്‍സിലില്‍ ഉബൈദിന്റെ മകന്‍ മുഹമ്മദ് അലി തിരുവനന്തപുരം ശിശുരോഗാശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് അലിയുടെ ശരീരത്തിലെ കരപ്പന്‍ ചികിത്സിച്ചുഭേദമാക്കാമെന്നു വിശ്വസിപ്പിച്ചാണ് വ്യാജവൈദ്യന്‍ മരുന്നു നല്‍കിയത്. പത്തുദിവസത്തോളം മരുന്നു കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളര്‍ച്ചയും ശരീരമാസകലം തടിപ്പും ബാധിക്കുകയായിരുന്നു.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ശിശുരോഗാശുപത്രിയിലേക്കു മാറ്റിയത്. കുട്ടി കഴിച്ച മരുന്നില്‍ സംശയം തോന്നിയ ഡോക്ടര്‍ വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ പരിശോധനയ്ക്കയച്ചു. പരിശോധനയില്‍ അനുവദനീയമായ അളവിന്റെ 20 മടങ്ങിലധികം മെര്‍ക്കുറി മരുന്നുകളില്‍ അടങ്ങിയതായി കണ്ടെത്തി. മെര്‍ക്കുറി കൂടിയ അളവില്‍ ശരീരത്തില്‍ ചെന്നാല്‍ മീനമാത രോഗം ഉണ്ടാവാന്‍ ഇടയുണ്ട്.

തെലങ്കാന സ്വദേശി ലക്ഷമണ്‍ രാജ് എന്നു പരിചയപ്പെടുത്തിയ ആളാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്നു നല്‍കിയത്. ആളുകള്‍ ഇയാളെ വിശ്വാസ്തതിലെടുത്ത് കനത്ത ഫീസ് പ്രതിഫലമായി നല്‍കിയാണ് മരുന്നുകള്‍ വാങ്ങിയത്. വിവിധ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ നാഡിവൈദ്യന്‍ വലിയ അളവില്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നാണ് നല്‍കിയത്. മരുന്നു കഴിച്ചവര്‍ക്കെല്ലാം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് അനുഭവപ്പെടുന്നത്.

ഇയാള്‍ മരുന്നു നല്‍കുന്നതിനായി 5,000 രൂപമുതല്‍ 20,000 രൂപവരെ വാങ്ങി. 12 ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ ഇവിടെ വിറ്റതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ ഏതാനും ആളുകള്‍ക്ക് വ്യാജവൈദ്യന്‍ സൗജന്യമായി മരുന്നു നല്‍കി അവരെ സ്വാധീനിച്ച് ജനങ്ങളുടെയിടയില്‍ മരുന്നിന് പ്രചാരണം നല്‍കി. നാട്ടുകാര്‍ പറയുന്നതു വിശ്വസിച്ചാണ് മറ്റുള്ളവര്‍ മരുന്നു വാങ്ങിയത്. സംഭവം പുറത്തായതോടെ വൈദ്യന്‍ മുങ്ങിയിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഏരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category