1 GBP = 92.40 INR                       

BREAKING NEWS

തൊട്ടിലിനുള്ളില്‍ കുഞ്ഞിനെ ഉറക്കി കിടത്തി അമ്മ തുണി അലക്കാന്‍ പോയി; അലക്കുന്നതിനിടെ ജനലിലൂടെ കുഞ്ഞിനെ നോക്കിയ അമ്മ കണ്ടത് തൊട്ടിലിനടുത്ത് നില്‍ക്കുന്ന നാടോടി സ്ത്രീയെ: കുഞ്ഞിനെ കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കരച്ചില്‍ കേട്ട നാടോടി സ്ത്രീ ഓടി രക്ഷപ്പെട്ടു

Britishmalayali
kz´wteJI³

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ വീടിനുള്ളില്‍ തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. നാടോടി സ്ത്രീയെ കണ്ട് അമ്മ നിലവിളിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരില്‍ ഷിബുനിമ്മി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

വീട്ടിലെ ഹാളിലുള്ള തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഭര്‍ത്താവ് ഷിബുവും അമ്മയും മൂത്ത കുഞ്ഞും കൂടി പള്ളിയിലേക്കും പോയി. ഈ സമയത്താണ് നാടോടി സ്ത്രീ എത്തിയത്. വീടിന്റെ തുറന്നുകിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടി സ്ത്രീ തൊട്ടിലിന് അരികില്‍ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടി സ്ത്രീ നില്‍ക്കുന്നതു കണ്ടു.

പുറത്തു നിന്ന നിമ്മി അടിക്കടി ജനലിലൂടെ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു. ഇതാണ് രക്ഷയായത്. നാടോടി സ്ത്രീയെ കണ്ട് നിമ്മി ബഹളം വച്ചതോടെ ഇവര്‍ പുറത്തേക്ക് ഓടി. പൂവക്കോട് റോഡില്‍ നിന്നാണ് ഇവര്‍ തോളില്‍ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശത്തായിരുന്നു ഷിബുവും നിമ്മിയും.

ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. നിമ്മി പറയുന്നു. ഭര്‍ത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയില്‍ പോയി. പത്തേമുക്കാലോടെ അപ്പച്ചന്‍ തിണ്ണയിലിരിക്കുന്നതിനാല്‍ കുഞ്ഞിനെ ഹാളിലെ തൊട്ടിലില്‍ കിടത്തി ഞാന്‍ പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയില്‍ അപ്പച്ചന്‍ കിടക്കാന്‍ മുറിക്കുള്ളിലേക്കു പോയി.

മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ജനല്‍ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെ ഞാന്‍ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളില്‍ കുഞ്ഞിന്റെ തൊട്ടിലിന് അരികില്‍ നില്‍ക്കുന്നതു കണ്ടത്. ഞാന്‍ അലറിവിളിച്ചു മുന്‍വശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി.

ഈ സമയം മുറിയില്‍ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഞാനും ഓടി. അവര്‍ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. ഉടന്‍ തന്നെ ഞാന്‍ കുഞ്ഞിന്റെ അരികിലെത്തി. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളില്‍ കടന്നത്. കയ്യില്‍ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവമായപ്പോള്‍ പേടിച്ചുപോയി. ഒരു ഞെട്ടലോടെയാണ് നിമ്മി സംഭവം വിവരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category