1 GBP = 92.80 INR                       

BREAKING NEWS

അമ്മയെ ഇസ്മയിലിന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ബിര്‍ജു സുഹൃത്തിനെ വകവരുത്താന്‍ പ്രയോഗിച്ചത് 'വേട്ടക്കാരന്റെ വൈദഗ്ധ്യം'; കാട്ടുപന്നിയെ കൊന്ന് ആന്തരികാവയവങ്ങള്‍ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിക്കുന്ന പതിവ് ശൈലി കൊലപാതകത്തിലും ആവര്‍ത്തിച്ചു; രക്തം കണ്ട് അറപ്പു മാറിയതിനാല്‍ ഒന്നിനും കൈവിറച്ചില്ല; ഉപയോഗിച്ചത് വേട്ടയ്ക്ക് പോകുമ്പോള്‍ പതിവായി കരുതാറുള്ള സര്‍ജിക്കല്‍ ബ്ലേഡും; ഇരട്ടകൊലപാതകത്തില്‍ ഭാര്യക്കും പങ്കെന്ന സംശയത്തില്‍ ചോദ്യം ചെയ്തു അന്വേഷണ സംഘം

Britishmalayali
kz´wteJI³

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച മണാശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പി.വി.ബിര്‍ജു വേട്ടയ്ക്കു പോകാറുള്ളതിനാല്‍ ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്. ഈ വൈദഗ്ധ്യമാണ് രണ്ട് കൊലപാതകങ്ങളിലും ബിര്‍ജുവിന് തുണയായി മാറിയത്. വേട്ടക്കാര്‍ മൃഗങ്ങളുടെ ആന്തരികാവയവങ്ങള്‍ ഒഴിവാക്കി കഷ്ണം കഷ്ണമാക്കി കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിക്കുകയാണ് പതിവ്. വേട്ടയ്ക്കു സഹായത്തിന് ബിര്‍ജു പോകാറുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വൈദഗ്ധ്യമാകാം ഇസ്മായിലിന്റെ ശരീര ഭാഗങ്ങള്‍ മുറിച്ചു മാറ്റുന്നതിനു ബിര്‍ജുവിനു സഹായകരമായതെന്നാണ് പൊലീസ് നിഗമനം.

അതേസമയം ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതി പി.വി.ബിര്‍ജുവിന്റെ ഭാര്യയെ ചോദ്യം ചെയ്തുവരുന്നതായും ഭാര്യയ്ക്ക് കൃത്യത്തില്‍ പങ്കുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: എം.ബിനോയ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. അതിനു ശേഷമേ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്നു പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കാട്ടില്‍ സ്ഥിരമായി വേട്ടയ്ക്ക് പോയിരുന്ന ബിര്‍ജു പന്നിയുടെ ശരീരം അറുത്തുമാറ്റുംപോലെ അറുത്തുമാറ്റിയാണ് ഇസ്മയീലിന്റെ ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് അന്വേഷണ സംഘം. വേട്ടയ്ക്ക് പോവുമ്പോള്‍ ടൗണില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലെയ്ഡും സഞ്ചികളും ബിര്‍ജു മിക്കപ്പോഴും വാങ്ങുന്നതിനാല്‍ അത് സംഘടിപ്പിക്കാനും പ്രതിക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. കൃത്യം നിര്‍വ്വഹിക്കുമ്പോഴും കൈവിറക്കാതിരുന്നത് ചോര കണ്ട് അറുപ്പുമാറിയ പ്രകൃതക്കാരന്‍ ആയതു കൊണ്ടാണ് താനും.

ബേപ്പൂര്‍ കടല്‍തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മനുഷ്യന്റെ ഒരു കൈയില്‍ തുടങ്ങിയ അന്വേഷണം രണ്ട് വര്‍ഷത്തിന് ശേഷം ഒരു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിലേക്ക് വഴി തുറക്കുമ്പോള്‍ ചര്‍ച്ചയാവുന്നതു കൊലപാതകത്തിലുള്ള ബിര്‍ജുവിന്റെ വൈദഗ്ധ്യം തന്നെയാണ്. മൃതദേഹാവശിഷ്ടം കണ്ടെത്തുന്ന സമയത്ത് ഇവ മനുഷ്യന്റേതോ പന്നിയുടേതോ എന്ന് നാട്ടുകാര്‍ സംശയിക്കാന്‍ ഇടയാക്കിയതും മൃതദേഹങ്ങള്‍ മുറിക്കുന്നതില്‍ ബിര്‍ജുവിനുണ്ടായിരുന്ന വൈദഗ്ധ്യമായിരുന്നുവെന്ന് പൊലീസ് പറയുന്നു. വലിയതോതില്‍ ചോരയൊഴുകാതെ പല കഷണങ്ങളാക്കി മൃതദേഹങ്ങള്‍ പലയിടങ്ങളിലായി തള്ളിയതും പിടിക്കപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കിയായിരുന്നു. കൈകള്‍ കണ്ടെത്തിയ ഭാഗത്തു നിന്നും അമ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെ പോലും ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത് ഇതിന്റെ ഭാഗമായായിരുന്നു.

അമ്മ ജയവല്ലിയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു മുക്കം സ്വദേശിയായ ബിര്‍ജു അമ്മയെ കൊല്ലാന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയത്. ഒടുവില്‍ ആ വാടക കൊലയാളിയും കൊല്ലപ്പെടുകയായിരുന്നു. ഇത്തരമൊരു കേസ് കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തില്‍ തന്നെ വിരളമെന്നും പൊലീസ് പറയുന്നു. ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നും ഒരു വിവരവും ലഭിക്കാതെ ലോക്കല്‍ പൊലീസ് ഏറെക്കുറെ അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ മുക്കം, ബേപ്പൂര്‍ സ്റ്റേഷനുകളിലായി ഉണ്ടായിരുന്ന നാല് കേസുകള്‍ മാത്രമായിരുന്നു ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇവിടെ നിന്നാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് കേസന്വേഷണം എത്തിയത്.

മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍നിന്ന് കാണാതായ ഇസ്മയിലിന്റെ വീട്ടിലെത്തി അമ്മയുടെ രക്തപരിശോധന നടത്തി ഡിഎന്‍എ തെളിവുകള്‍ ശേഖരിച്ചിരുന്നു ഇസ്മയീല്‍ എന്ന വാടക കൊലയാളിയുടേതാണ് മൃതദേഹാവശിഷ്ടം എന്ന വിലയിരുത്തലിലേക്ക് പൊലീസിനെ എത്തിച്ചതും ഈ ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന്റെ നിതാന്ത ജാഗ്രതയുമായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിരലടയാളം തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടൂര്‍ സ്റ്റേഷനില്‍ മറ്റൊരു കേസില്‍ ഇസ്മയീല്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച വിരലടയാളമാണ് കൊല്ലപ്പെട്ടത് ഇസ്മയിലാണെന്ന കണ്ടെത്തലിലേക്ക് ക്രൈം ബ്രാഞ്ചിനെ എത്തിച്ചത്. കൈകള്‍ കിട്ടിയപ്പോള്‍ തന്നെ നടത്തിയ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരുവമ്പാടി എസ്റ്റേറ്റില്‍ കണ്ടെത്തിയ ശരീരഭാഗവും ഇതേയാളുടേതാണെന്ന് പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നു.

സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ കൊലപ്പെടുത്താന്‍ ഇസ്മയീലിനെ ഏല്‍പിച്ച ബിര്‍ജു പ്രതിഫലം കൊടുക്കാതെവന്നതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയത്. ചില സുഹൃത്തുക്കളില്‍ നിന്ന് ഇസ്മയീല്‍ കടം വാങ്ങിയ പണം നല്‍കാന്‍ സൂഹൃത്തുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ക്വട്ടേഷന്റെ പണം കിട്ടിയിട്ട് താരാമെന്ന് ഇസ്മയീല്‍ സുഹൃത്തുക്കളോട് പറഞ്ഞതും പ്രധാന തെളിവായി.

പണം ആവശ്യപ്പെട്ട് ബുദ്ധിമുട്ടിലാക്കിയ ഇസ്മയീലിനെ ബിര്‍ജു വീട്ടില്‍ വിളിച്ചുവരുത്തുകുയും മദ്യം നല്‍കി മയക്കിക്കിടത്തി കൊലപ്പെടുത്തിയ ശേഷം സര്‍ജിക്കല്‍ ബ്ലെയ്ഡുകൊണ്ട് ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. ചാലിയം കടപ്പുറത്ത് കുട്ടികള്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ കണ്ട തലയോട്ടിയെക്കുറിച്ചുള്ള വിവരവും പ്രധാന തെളിവായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, ഇസ്മയീല്‍ മുക്കത്ത് സ്ഥിരമായി എത്തുന്ന ഒരു വീട്ടില്‍ നടന്ന ജയവല്ലി എന്ന 72 കാരിയുടെ മരണവും അന്വേഷണപരിധിയിലെത്തി. ഇവിടെ എത്തി മരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നാട്ടുകാര്‍ പങ്കുവെച്ച ചില സംശയങ്ങള്‍ മരിച്ച ജയവല്ലിയുടെ മകന്‍ ബിര്‍ജുവിലേയ്ക്ക് പൊലീസിനെ എത്തിക്കുകയായിരുന്നു.

ഇക്കാലമായപ്പോഴേയ്ക്കും ബിര്‍ജു നാടുവിട്ടിരുന്നു. ഈയാളെ നീലഗിരിയില്‍ വെച്ച് പിടികൂടി മുക്കത്തെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിലാണ് സ്വന്തം അമ്മയെ കൊന്ന് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചതും അതിന് സഹായിച്ച ഇസ്മയിലിനെ കൊന്നതും പുറത്താകുന്നത്. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണസംഘത്തിലെ 11 പേര്‍ക്കും ഡിജിപിയുടെയും എഡിജിപിയുടെയും ഗുഡ് സര്‍വ്വീസ് അവാര്‍ഡ് ലഭിച്ചത് അന്വേഷണ സംഘത്തിന് ലഭിച്ച അംഗീകാരമായി.

മുമ്പ് പല കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട ഇസ്മായില്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നാല് കേസുണ്ട്. ഇയാളുടെ കൈരേഖകള്‍ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. പല ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത ശരീര ഭാഗങ്ങള്‍ ഒരാളുടേതാണെന്ന് ഉറപ്പിച്ചശേഷം സംസ്ഥാനത്ത് തങ്ങള്‍ ശേഖരിച്ച മുഴുവന്‍ കൈരേഖകളും പൊലീസ് പരിശോധിച്ചു. ആദ്യഘട്ടത്തില്‍ ഇസ്മായിലിന്റെ കൈരേഖകള്‍ ഇതുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഹൈ ഡെഫനിഷന്‍ പ്രിന്റര്‍ സഹായത്തോടെ വീണ്ടും പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് ഇസ്മായിലാണെന്ന് തിരിച്ചറിഞ്ഞത്. ഉറപ്പാക്കാന്‍ ഇയാളുടെ ഉമ്മയുടെയും ഡിഎന്‍എ പരിശോധിക്കാനായി ശ്രമം. ആദ്യം ഇതിന് അവര്‍ സമ്മതിച്ചില്ല. കിടപ്പുരോഗിയായ ഇവരെ ചികിത്സക്ക് എന്ന ഭാവേനയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രക്തസാമ്പിള്‍ ശേഖരിച്ചത്. ഇതോടെ കൊല്ലപ്പെട്ടത് ഇസ്മായില്‍ തന്നെയെന്ന് ഉറപ്പായി.

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെ കൊലയാളിയെക്കുറിച്ചായി അന്വേഷണം. ഇസ്മയില്‍ മുക്കം ഭാഗത്ത് തോട്ടക്കാരനായിനിന്നിരുന്നു എന്ന വിവരം ലഭിച്ചു. ഇതിനെ പിന്തുടര്‍ന്നപ്പോഴാണ് ജയവല്ലിയുടെ കൊലപാതകത്തിലെ പങ്ക് വെളിപ്പെട്ടത്. ബിര്‍ജുവിലേക്ക് എത്താനുള്ള സൂചന പലതും ലഭിച്ചെങ്കിലും കൃത്യമായ തെളിവ് കിട്ടിയശേഷമാണ് ഇയാളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്. അമ്മയുടെ മരണശേഷം സ്ഥലംവിറ്റ് നാടുവിട്ടതുമാത്രമാണ് അയല്‍വാസികള്‍ക്ക് അറിയാമായിരുന്നത്. ഫേസ്ബുക്കില്‍ ബിര്‍ജുവിന് അക്കൗണ്ടില്ല എന്ന് ഉറപ്പാക്കിയ പൊലീസ് ഇയാളുടെ ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. ഇത് വയനാട്ടിലും നീലഗിരിയിലുമുള്ളവര്‍ തിരിച്ചറിഞ്ഞതോടെയാണ് ഇയാള്‍ പിടിയിലായത്.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ബിര്‍ജു അമ്മയെയും വാടകക്കൊലയാളി ഇസ്മായിലിനെയും കൊലപ്പെടുത്തിയത്. ജയവല്ലിയെ കൊലപ്പെടുത്തിയ അന്ന് പകല്‍ പലതവണ ഇരുവരും വീട്ടില്‍ എത്തിയെങ്കിലും കൊലപാതകം നടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് രാത്രി ഏഴ് വരെ കാത്തിരുന്നാണ് കൃത്യം നിര്‍വഹിച്ചത്. പറഞ്ഞുറപ്പിച്ച രണ്ടുലക്ഷം രൂപ ചോദിച്ച് എത്തിയതോടെയാണ് ഇസ്മായിലിനെയും കൊലപ്പെടുത്താന്‍ ബിര്‍ജു തീരുമാനിച്ചത്. വീട്ടില്‍ വിളിച്ചുവരുത്തി ഇയാള്‍ക്ക് ബിര്‍ജു മദ്യത്തിനൊപ്പം മാമ്പഴച്ചാറും നല്‍കി. ഭക്ഷണമായി ബസുമതി അരി ഉപയോഗിച്ചുണ്ടാക്കിയ ഉപ്പുമാവും ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള കറികളും നല്‍കി. കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ ബസുമതി അരിയുടെ ചോറ് കഴിച്ചുവെന്ന് കണ്ടാല്‍ ഉത്തരേന്ത്യന്‍ സ്വദേശിയെന്ന ധാരണയുണ്ടാകും എന്ന് മുന്‍കൂട്ടിക്കണ്ടായിരുന്നു ഇത്. ഇസ്മായിലിന്റെ പല്ലിലെ ബീഡിക്കറകള്‍കൂടി കണ്ടതോടെ ഉത്തരേന്ത്യന്‍ സ്വദേശിയെന്ന സംശയം ബലപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category