1 GBP = 92.80 INR                       

BREAKING NEWS

സൈന്യത്തില്‍ ചേരാന്‍ മലപ്പുറത്തു നിന്നും യുവാക്കള്‍ കുറവ്; യുവതലമുറയെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ ആര്‍മിമേള തുടങ്ങി; 'സേനയെ അറിയാം' എന്നപേരില്‍ മേള തുടങ്ങിയത് കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍സെന്ററിന്റെ നേതൃത്വത്തില്‍ എം.എസ്പി പരേഡ് മൈതാനത്ത്; സൈന്യത്തില്‍ ചേര്‍ന്നാല്‍ മദ്യപിക്കേണ്ടി വരുമെന്ന ധാരണ മാറ്റാനും മതപരമായ വിവേചനം ഉണ്ടെന്ന ആക്ഷേപങ്ങള്‍ തീര്‍ക്കാനും കാര്യങ്ങള്‍ നേരിട്ടു വിശദീകരിച്ചു സൈനിക ഉദ്യോഗസ്ഥര്‍; ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക സംവിധാനവും

Britishmalayali
kz´wteJI³

മലപ്പുറം: കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഇന്ത്യന്‍ സൈന്യത്തിനെതിരെ അടക്കം കടുത്ത പ്രചരണങ്ങള്‍ നടന്നിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ പണയം വെച്ചു സേവനം ചെയ്യുന്നവരുടെ ആത്മവീര്യം പോലും തകര്‍ക്കുന്ന വിധത്തിലായിരുന്നു ഇത്തരം പ്രചരണങ്ങള്‍. ഇതോടെ പൊതുവേ സൈനികന്‍ ആകുന്ന കാര്യത്തില്‍ യുവാക്കളില്‍ താല്‍പ്പര്യം കുറഞ്ഞെന്ന വിലയിരുത്തലുകളും ഉണ്ടായി. കേരളത്തില്‍ നിന്നും അടക്കം സൈന്യത്തിന്റെ പ്രാതിനിധ്യം പരിശോധിക്കുമ്പോള്‍ കേരളത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും ആളുകള്‍ കുറവാണെന്നും കണ്ടെത്തി. ഇതോടെ ഈ മലപ്പുറത്തെ യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി ആര്‍മ്മ പ്രചരണ പരിപാടികളുമായി രംഗത്തെത്തി. സേനയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുക എന്നതാണ് ഇതില്‍ പ്രധാന കാര്യം.

'സേനയെ അറിയാം' എന്നപേരില്‍ മലപ്പുറം എം.എസ്പി പരേഡ് മൈതാനത്താണ് ആര്‍മ്മി മേള സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍സെന്ററാണ് നേതൃത്വംനല്‍കുന്നത്. പല തെറ്റിദ്ധാരണകള്‍കൊണ്ട് മലപ്പുറത്തെ യുവാക്കള്‍ സൈന്യത്തിലേക്ക് വരുന്നില്ലെന്നാണ് സേന പറയുന്നത്. ഇതിന് മതപരമായ കാരണങ്ങള്‍ ഉണ്ടെന്നും സേന വിലയിരുത്തുന്നു. അതിലൊന്ന് സൈന്യത്തില്‍ ചേര്‍ന്നാല്‍ മദ്യപിക്കേണ്ടിവരുമെന്ന ധാരണയാണ്. ഈ ധാരണ തെറ്റാണെന്നും മത സ്വാതന്ത്ര്യം പട്ടാളത്തില്‍ ഉണ്ടെന്നും സേനാ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

മതപരമായ വിവേചനമുണ്ടോ എന്ന സംശയമാണ് മലപ്പുറം ജനതയുടെ മറ്റൊര സംശയം. ഇതെല്ലാം മാറ്റുക എന്നതാണ് സേനയുടെ ലക്ഷ്യം. ആശങ്കകള്‍ അകറ്റി സൈന്യത്തില്‍ ജോലി ചെയ്യൂ എന്നാണ് മലപ്പുറത്തെ യുവാക്കളോട് സേന നിര്‍ദേശിക്കുന്നത്. സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. വിവിധ തസ്തികകള്‍, യോഗ്യതാവിവരങ്ങള്‍, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം വിവരിക്കുന്നുണ്ട്.

കരസേനയുടെ കേരളം -കര്‍ണാടകം ഉപ മേഖല കമാന്‍ഡിങ് ജനറല്‍ ഓഫീസര്‍ മേജര്‍ ജനറല്‍ കെ.ജെ. ബാബു ഉദ്ഘാടനംചെയ്തു. കരസേനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാനും സേനയിലേക്കു കടന്നുവരാനുള്ള അവസരങ്ങള്‍ മനസ്സിലാക്കാനും യുവാക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്തവരെയും വീരമൃത്യുവരിച്ച സൈനികരുടെ ഭാര്യമാരെയും മാതാപിതാക്കളെയും ആദരിച്ചു. സൈനികരുടെ അഭ്യാസ പ്രകടനങ്ങളുമുണ്ടായി.

കോഴിക്കോട് എന്‍.സി.സി. ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എ.വൈ. രാജന്‍, ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ബാബു ഫ്രാന്‍സിസ്, കണ്ണൂര്‍ ഡി.എസ്.സി. കമാന്‍ഡന്റ് കേണല്‍ പുഷ്പേന്ദര്‍ സിങ് ജിങ്ക്വന്‍, ജില്ലാ പൊലീസ് മേധാവിയും എം.എസ്പി. കമാന്‍ഡന്റുമായ യു. അബ്ദുള്‍കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category