1 GBP = 94.40 INR                       

BREAKING NEWS

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗ് കിരീടിമെന്ന സ്വപ്നത്തിനായി കുതിക്കുന്ന ലിവര്‍പൂളിന് മുന്നില്‍ അടിപതറി മുന്‍ ചാമ്പ്യന്മാര്‍: യുനൈറ്റഡിനെ രണ്ട് ഗോളിന് തളച്ച് ലിവര്‍പൂള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ആത്മവിശ്വാസത്തോടു കൂടെ പന്ത് തട്ടി തുടങ്ങിയ ലിവര്‍പൂള്‍ തുടക്കം മുതല്‍ തന്നെ കോച്ച് പറഞ്ഞുകൊടുത്ത തന്ത്രങ്ങളുമായി കളി തുടങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ സമര്‍ദ്ദത്തിലാക്കിക്കൊണ്ടേയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ലിവര്‍ പൂളിന്റെ അപരാജിത കുതിപ്പാണ് ഇപ്പോള്‍ തുടരുന്നത്. മുന്‍ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത് (2-0).

മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡൈകും 90-ാം മിനിറ്റില്‍ മുഹമ്മദ് സലയുമാണ് ലിവര്‍പൂളിനായി വിജയഗോളുകള്‍ വലയിലാക്കിയത്. ജയത്തോടെ 22 കളിയില്‍നിന്ന് 64 പോയന്റായ ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയേക്കാള്‍ 16 പോയന്റിന് മുന്നിലെത്തി. വാന്‍ ഡിജക്(14), മുഹമ്മദ് സലാഹ്(90) എന്നിവരാണ് ചെമ്പടയുടെ സ്‌കോറര്‍മാര്‍.

മത്സരം ആരംഭിച്ചത് മുതല്‍ തന്നെ ശക്തമായ ആക്രമണമാണ് ലിവര്‍പൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു ഘട്ടത്തില്‍ പോലും ടീം പിറകോട്ട് പോയില്ല എന്നതാണ് ടീമിനെ ഏറെ വിശേഷിപ്പിക്കാവുന്നത്. കഴിഞ്ഞ മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ലിവര്‍പൂള്‍ തങ്ങളുടെ അപരാജിത മുന്നേറ്റം തുടരുകയായിരുന്നു. രണ്ടാം സ്ഥാനക്കാരേക്കാള്‍ വളരെ വലിയ പോയിന്റ് വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇക്കുറി കിരീടം സ്വന്തമാക്കാനുറച്ച് തന്നെയാണ് ലിവര്‍പൂള്‍ പോരാട്ടം കടുപ്പിക്കുന്നതെന്ന് നിസംശയം പറയം.

മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലി ലെസ്റ്ററിനെ തോല്‍പ്പിച്ചു. 2-1നാണ് ലെസ്റ്ററിന്റെ തോല്‍വി. ടോപ് ഫോറില്‍ നിലനില്‍ക്കാനുള്ള ലെസ്റ്ററിന്റെ ആഗ്രഹങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ തോല്‍വി. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന് 45 പോയിന്റാണുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category