1 GBP = 92.40 INR                       

BREAKING NEWS

ഞാന്‍ ഈ രാജ്യത്തെ വല്ലാതെ പ്രണയിക്കുന്നു; പൊതു ഖജനാവില്‍നിന്നും കാശെടുക്കാതെ നാടിനെ സേവിക്കാന്‍ ശ്രമിച്ചു; അതു പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു നിവൃത്തിയുമില്ലാതെയാണ് ഈ തീരുമാനം; വികാരനിര്‍ഭരമായി ബ്രിട്ടനോട് വിടപറഞ്ഞ് ഹാരി രാജകുമാരന്‍

Britishmalayali
kz´wteJI³

രാജകീയ പദവികള്‍ വേണ്ടെന്നുവെച്ച് കാനഡയിലേക്ക് കുടിയേറുകയല്ലാതെ തനിക്കും ഭാര്യ മേഗനും മുന്നില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ലെന്ന് ഹാരി രാജകുമാരന്‍. രാജകുടുംബത്തെ വിട്ടുപോകുന്നത് കടുത്ത സങ്കടത്തോടെയാണെന്നുപറഞ്ഞ ഹാരി, വെറുമൊരു ഇറങ്ങിപ്പോക്കല്ല തങ്ങളുടേതെന്നും കൂട്ടിച്ചേര്‍ത്തു. ചെല്‍സിയില്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സെന്റബിള്‍ എന്ന ജീവകാരുണ്യ സംഘടന ഒരുക്കിയ അത്താഴവിരുന്നിനിടെയാണ് വികാരനിര്‍ഭരമായി ഹാരി സംസാരിച്ചത്. 2006-ല്‍ ഹാരി തുടക്കമിട്ടതാണ് ഈ ജീവകാരുണ്യ സംഘടന.

പൊതുഖജനാവില്‍നിന്നുള്ള പണം ഉപയോഗിക്കാതെ തുടര്‍ന്നും രാജ്ഞിയെയും കോമണ്‍വെല്‍ത്തിനെയും സൈന്യത്തേയും സേവിക്കണമെന്നു തന്നെയാണ് താന്‍ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനെ വല്ലാതെ പ്രണയിക്കുന്നുവെന്ന പറഞ്ഞ ഹാരി, തുടര്‍ന്നും തന്റെ വീട് ബ്രിട്ടന്‍ തന്നെയായിരിക്കുമെന്നും വ്യക്തമാക്കി. തന്‍ളെ അതോ ആശയങ്ങളും മൂല്യങ്ങളും തന്നെയാണ് ഭാര്യ മേഗന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ നാളുകളില്‍ രാജകീയ പദവി ആസ്വദിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും മേഗന്‍ വളരെ ആവേശം കാട്ടിയിരുന്നതായും ഹാരി ഓര്‍മിച്ചു.

എന്നാല്‍, ഇപ്പോള്‍ മുന്നില്‍ മറ്റുവഴികളില്ലാതായിരിക്കുന്നു. രാജകീയ പദവികള്‍ വേണ്ടെന്നുവെക്കാനുള്ള തീരുമാനം വളരെ ലളിതമായി എടുക്കാവുന്ന ഒന്നല്ല. തന്നെയും മേഗനെയും എല്ലാവിധത്തിലും പിന്തുണച്ച് കൂടെനിന്നവരാണ് രാജ്ഞിയും കൊട്ടാരത്തിലെ മറ്റുള്ളവരും. അവരോടൊക്കെ തനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുമുണ്ട്. വിവാഹം കഴിഞ്ഞനാളുകളില്‍, ഇവിടെത്തന്നെ തുടര്‍ന്ന് രാജ്ഞിയെയും രാജ്യത്തെയും സേവിക്കണമെന്നാണ് താനും മേഗനും കരുതിയിരുന്നത്. അതുകൊണ്ടുതന്നെ വിടപറഞ്ഞു പോകുന്നത് കടുത്ത ഹൃദയവേദനയോടെയാണെന്നും ഹാരി പറഞ്ഞു.

മേഗനു വേണ്ടിയാണ് താന്‍ ഈ തീരുമാനം കൈക്കൊണ്ടതെന്നും ഹാരി പറഞ്ഞു. അതിന് മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ വേണ്ടിവന്നു. എല്ലാവരെയും ഉപേക്ഷിച്ചുപോവുകയല്ല ചെയ്യുന്നത്. പൊതുഖജനാവിലെ പണം ഉപയോഗിക്കാതെ രാജ്ഞിയെയും രാജ്യത്തെയും സേവിക്കുകയെന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അതിങ്ങനെ തുടര്‍ന്നുപോകാന്‍ സാധ്യമല്ലാത്ത സാഹചര്യമെത്തിയതു കൊണ്ടാണ് രാജകീയ പദവികള്‍ ഉപേക്ഷിക്കേണ്ടിവന്നത് - രാജ്യം വിടാനുള്ള തീരുമാനം ഹാരി വിശദമാക്കി.

താന്‍ ജനിച്ചുവീണത് ഇത്തരമൊരു സാഹചര്യത്തിലായിരുന്നു. അതില്‍ താന്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. 23 വര്‍ഷം മുമ്പ് എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. അന്നെന്നെ താങ്ങിനിര്‍ത്തിയത് നിങ്ങളോരോരുത്തരുമായിരുന്നു. അതിനൊക്കെ പ്രതിഫലം നല്‍കി നിങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നു തന്നെയാണ് വിചാരിച്ചത്. നിങ്ങളെ സേവിക്കാന്‍ കിട്ടിയ അവസരം ബഹുമതിയായാണ് കാണുന്നത്. ഇനിയും എന്റെയും മേഗന്റെയും ജീവിതം ജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതായിരിക്കും- ഹാരി പറഞ്ഞു.

രാജ്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ രാജ്ഞിയോട് അങ്ങേയറ്റത്തെ ആദരവും സ്‌നേഹവുമാണ് തനിക്കുള്ളതെന്നും ഹാരി വ്യക്തമാക്കി. രാജകുടുംബത്തെയും താന്‍ സ്‌നേഹിക്കുന്നു. ഇത്രകാലം താന്‍ ആരായിരുന്നോ അതോ നിലയ്ക്കുതന്നെയാകും ഇനിയും പ്രവര്‍ത്തിക്കുക. ഈ ജീവിതം രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ചെലവിടുമെന്ന് നിങ്ങള്‍ക്കോരോരുത്തര്‍ക്കും വാക്കുനല്‍കുന്നുവെന്നും വികാരനിര്‍ഭരമായ പ്രസംഗത്തില്‍ ഹാരി ഉറപ്പുനല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category